Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..


വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം വീഡിയോ..അത്യാവശ്യമുണ്ടെങ്കിൽ മാത്രം സ്വർണം വാങ്ങുക..വിദേശ കല്യാണം ഒഴിവാക്കുക..രാജ്യത്തെ ഞെട്ടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി..


ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്‌ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..


മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി

ഐപിഎല്ലില്‍ കളി മാറ്റാന്‍ എത്തുന്നു 'പവര്‍ പ്ലെയര്‍'!

04 NOVEMBER 2019 04:31 PM IST
മലയാളി വാര്‍ത്ത

ബിസിസിഐ, ട്വന്റി20 ക്രിക്കറ്റിന്റെ ഭാവിയെത്തന്നെ മാറ്റി മറിക്കാവുന്ന പരിഷ്‌കാരം ഐപിഎല്ലില്‍ കൊണ്ടുവരാനൊരുങ്ങുകയാണ്്. ഐപിഎല്ലിന്റെ അടുത്ത പതിപ്പ് മുതല്‍ 'പവര്‍ പ്ലേയര്‍' സംവിധാനം ഏര്‍പ്പെടുത്താനാണ് ആലോചന. ഒരു വിക്കറ്റ് വീഴുമ്പോഴോ, ഓവര്‍ അവസാനിക്കുമ്പോഴോ കളിക്കാരനെ മാറ്റി പരീക്ഷിക്കാനുള്ള അവസരമാണ് പവര്‍ പ്ലേയര്‍ ആശയം ഓരോ ഐപിഎല്‍ ടീമിനും നല്‍കുക. ഈ ആശയത്തിനു അംഗീകാരം ലഭിച്ചുകഴിഞ്ഞെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം.

'പവര്‍ പ്ലേയര്‍' എന്ന രീതിക്ക് ഇതിനകം അനുമതി ലഭിച്ചു കഴിഞ്ഞു. എന്നാല്‍ ചൊവ്വാഴ്ച മുംബൈയില്‍ ബിസിസിഐയുടെ ആസ്ഥാനത്തു നടക്കുന്ന യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യുമെന്നും ഐപിഎല്‍ ഗവേണിങ് കൗണ്‍സിലില്‍ ഇക്കാര്യം ചര്‍ച്ച ചെയ്തശേഷം മാത്രമായിരിക്കും അന്തിമ തീരുമാനം എടുക്കുകയെന്നും ഒരു മുതിര്‍ന്ന ബിസിസിഐ ഉദ്യോഗസ്ഥന്‍ ദേശീയ മാധ്യമത്തോടു പറഞ്ഞു. പുതിയ പദ്ധതി നടപ്പായാല്‍ പ്ലേയിങ് ഇലവന്‍ എന്ന ആശയം ഇല്ലാതാകും. 15 അംഗ ടീമിനെയായിരിക്കും പ്രഖ്യാപിക്കുക. മത്സരത്തിന്റെ ഏതു നിമിഷത്തിലും ഒരു വിക്കറ്റ് വീഴുമ്പോഴോ, ഒരു ഓവര്‍ അവസാനിക്കുമ്പോഴോ, ഒരു കളിക്കാരന് 'സബ്സ്റ്റിറ്റിയൂട്ട്' ആയി എത്താം.

വരാനിരിക്കുന്ന മുഷ്താഖ് അലി ട്രോഫി ക്രിക്കറ്റില്‍ ഇതു പരീക്ഷിക്കുമെന്ന് ബിസിസിഐ ഉദ്യോഗസ്ഥന്‍ പറഞ്ഞു. മത്സരത്തിന്റെ സാഹചര്യത്തെ തന്നെ മാറ്റിമറിക്കാന്‍ പോന്നതാണു പദ്ധതിയെന്നാണു ബിസിസിഐയുടെ വിലയിരുത്തല്‍. 'നിങ്ങള്‍ തന്നെ ആലോചിക്കുക, നിങ്ങള്‍ക്ക് അവസാന ആറു പന്തില്‍ എടുക്കേണ്ടത് 20 റണ്‍സാണ്. പ്ലേയിങ് ഇലവനില്‍ ഇല്ലാത്ത ആന്ദ്രെ റസ്സല്‍ ഡഗ് ഔട്ടില്‍ ഇരിക്കുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ അയാള്‍ക്ക് വന്ന് അടിച്ചു പറത്തി കളി ജയിപ്പിക്കാം'- ബിസിസിഐ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

അതുപോലെ തന്നെ അവസാന ഓവറില്‍ ആറു റണ്‍സ് വിട്ടുകൊടുക്കാതിരിക്കണം എന്നു കരുതുക. ഡഗ് ഔട്ടില്‍ ജസ്പ്രീത് ബുമ്രയെ പോലൊരാള്‍ ഉണ്ടെന്നു വിചാരിക്കുക. അപ്പോഴെന്താണു ക്യാപ്റ്റനു ചെയ്യാന്‍ സാധിക്കുക? 19-ാം ഓവറിന്റെ അവസാനം ബുമ്രയെ കളിക്കാന്‍ ഇറക്കുക. മുന്നോട്ടുപോകുക. ഈ ആശയത്തിനു കളിയെ തന്നെ മാറ്റാനുള്ള ശേഷിയുണ്ടെന്നും ബിസിസിഐ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. 2019 ഐപിഎല്ലിന്റെ വിശകലനവും നാളെ നടക്കുന്ന ഗവേണിങ് കൗണ്‍സിലില്‍ ചര്‍ച്ചയാകും. അടുത്ത ഐപിഎല്‍ കൂടുതല്‍ ആഘോഷത്തോടെയും ആരാധകരെ ഉള്‍പ്പെടുത്തിയും നടത്താനും ആലോചനയുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകളെ അച്ഛനും അമ്മാവനും ചേര്‍ന്ന് കൊലപ്പെടുത്തി  (3 hours ago)

നേപ്പാള്‍ ദുരന്തത്തില്‍ കാണാതായവരില്‍ കൊല്ലം സ്വദേശിനിയും  (3 hours ago)

നെയ്യാറ്റിന്‍കര ഗോപന്റെ മരണകാരണം കൊലപാതകവുമല്ല സമാധിയുമല്ലെന്ന് പൊലീസ്  (4 hours ago)

പുതിയ തലമുറയുടെ സ്വഭാവത്തെക്കുറിച്ച് നിവിന്റെ വാക്കുകള്‍  (4 hours ago)

കാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട അഞ്ജനയുടെ മൃതദേഹം ഒരാഴ്ചയ്ക്കുള്ളില്‍ നാട്ടിലെത്തിക്കും  (4 hours ago)

യൂറോപ്പിലെ വലതുപക്ഷ മാധ്യമങ്ങളെ ശക്തിപ്പെടുത്തുന്നതിനായി വന്‍ തുക ചിലവഴിക്കാന്‍ ട്രംപ്  (4 hours ago)

ചെക്ക്‌കേസില്‍ പാലാ എംഎല്‍എ മാണി സി കാപ്പന് ഒരു വര്‍ഷം തടവ് വിധിച്ച് കോടതി  (7 hours ago)

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍കൂടി മരിച്ചു  (7 hours ago)

അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍  (7 hours ago)

പക മാറാതെ പിണറായി! ഈ 13-ന് തീരുമാനമാകും; ഗോവിന്ദനും പിണറായിയും ഒരുമിച്ചിറങ്ങും... പണി വരുന്നു!"  (8 hours ago)

കൊടും മഴ..! 2 മരണം മുന്നറിയിപ്പ് നിമിഷ നേരത്തിൽ കാലാവസ്ഥ മാറി മറിയുന്നു..!  (8 hours ago)

അപര്‍ണ കുറുപ്പിനെ ചെന്നായക്കൂട്ടത്തിന് ഇട്ട് കൊടുത്ത് BIG TV..! കയറി അടിച്ച് വാചസ്പതി  (9 hours ago)

കൊലയ്ക്ക് ശേഷം ആനിന്റെ ഫോൺ മുക്കി അനില..!ഞാൻ അവരെ കൊന്നു സാറേ കസ്റ്റഡിയിൽ നിലവിളി..! ഞെട്ടി പ്രവാസികൾ  (9 hours ago)

കോഴിക്കോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്  (9 hours ago)

നേപ്പാളിലെ ഉരുക്കു കോട്ട... ആ 4 നില വീട്ടിൽ സംഭവിച്ചത്! 'മരിച്ചെന്നാ കരുതിയ സാറേ'— ഇരച്ചെത്തിയ പ്രളയജലം."  (9 hours ago)

Malayali Vartha Recommends