Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഐ പി എല്ലില്‍ ഇനി നോബോളിനും അംപയര്‍

06 NOVEMBER 2019 12:40 PM IST
മലയാളി വാര്‍ത്ത

ഐപിഎല്‍ അടുത്ത സീസണ്‍ മുതല്‍ നോബോളുകള്‍ പരിശോധിക്കാനായി മാത്രം ഒരു ടിവി അംപയറെ ചുമതലപ്പെടുത്താന്‍ മുംബൈയില്‍ ചേര്‍ന്ന പുതിയ ഐപിഎല്‍ ഭരണസമിതിയുടെ പ്രഥമ യോഗം തീരുമാനിച്ചു. തേഡ് അംപയറിനും ഫോര്‍ത്ത് അംപയറിനും പുറമെയായിരിക്കും നോബോള്‍ പരിശോധിക്കാനായി മാത്രം ഒരു അധിക അംപയറിനെ നിയമിക്കുക. നോബോളുകള്‍ വിളിക്കുന്ന കാര്യത്തില്‍ മുഖ്യ അംപയര്‍മാരെ സഹായിക്കുകയാകും ഈ അംപയറിന്റെ ചുമതല.

ഐപിഎല്ലില്‍ പുതിയ സംവിധാനം നടപ്പാക്കും മുന്‍പ് ആഭ്യന്തര തലത്തിലെ ഏതെങ്കിലും ടൂര്‍ണമെന്റില്‍ ഇതു പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കുമെന്ന് ഭരണസമിതിയിലെ ഒരംഗം വെളിപ്പെടുത്തി. സയ്യിദ് മുഷ്താഖ് അലി ട്രോഫി വെള്ളിയാഴ്ചയാണ് ആരംഭിക്കുന്നത്. അതിനു പിന്നാലെ രഞ്ജി ട്രോഫിയുമുണ്ട്. ഇതിലേതെങ്കിലും ടൂര്‍ണമെന്റിലാകും പുതിയ സംവിധാനം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കുക.

കഴിഞ്ഞ ഐപിഎല്‍ സീസണില്‍ ഫൈനലില്‍ ഉള്‍പ്പെടെ നോബോള്‍ വിളിക്കുന്നതുമായി ബന്ധപ്പെട്ട് വലിയ വിവാദം ഉടലെടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് ബ്രിജേഷ് പട്ടേലിന്റെ നേതൃത്വത്തിലുള്ള പുതിയ ഭരണസമിതി ഇതിനു മാത്രമായി ഒരു അംപയറിനെ നിയമിക്കാന്‍ തീരുമാനിച്ചത്.

ഐപിഎല്ലിലെ അംപയറിങ് നിലവാരത്തെക്കുറിച്ച് ഓരോ സീസണ്‍ കഴിയുന്തോറും പരാതി വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് അധിക അംപയറെ നിയമിച്ചുള്ള പുതിയ പരീക്ഷണം. അംപയറിങ് പിഴവുകള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് 2018 മുതല്‍ ഡിആര്‍എസ് സംവിധാനം ഐപിഎല്ലില്‍ നടപ്പാക്കിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മൈക്രോ ആല്‍ഗെ പരീക്ഷണത്തിലാണ് ശുഭാംശു ശ്രദ്ധകേന്ദ്രീകരിച്ചത്..  (21 minutes ago)

അപകടത്തില്‍ രണ്ടുമരണം...അഞ്ചു പേര്‍ക്ക് പരുക്ക്  (44 minutes ago)

അച്ഛനും അമ്മയും ഇല്ല നരുവാമ്മൂട്ടിലെ വീട്ടിൽ നിന്ന് നിലവിളിയും തീയും 20 വയസുകാരിയെ തീയിട്ട് കൊന്നു..?!  (57 minutes ago)

ജനങ്ങള്‍ക്ക് സൈബര്‍ സുരക്ഷ ശക്തമാക്കും.  (1 hour ago)

ഇന്ത്യ ഉയര്‍ത്തിയ 290 റണ്‍സ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍...  (1 hour ago)

പ്രധാനമന്ത്രി അഞ്ചു രാജ്യങ്ങള്‍ സന്ദര്‍ശിക്കും...  (1 hour ago)

മെഡിക്കല്‍ ബോര്‍ഡ് ഇന്ന് രാവിലെ യോഗം ചേരും...  (1 hour ago)

22 സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകളും 4 തൊണ്ടിമുതലുകളും കോടതി തെളിവില്‍ സ്വീകരിക്കുകയും ചെയ്തു  (1 hour ago)

റവാഡ ചന്ദ്രശേഖര്‍ പൊലീസ് മേധാവിയുടെ ബാറ്റണ്‍ സ്വീകരിച്ച് ചുമതല ഏറ്റെടുത്തു  (1 hour ago)

സങ്കടക്കാഴ്ചയായി... കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളിക്ക് ദാരുണാന്ത്യം  (2 hours ago)

അതിശക്തമായ മഴയും കാറ്റും വീശിയടിച്ചു.... ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനം.....  (2 hours ago)

ദമ്പതിമാര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ബസ്സിടിച്ച്....  (2 hours ago)

വീട്ടമ്മയ്ക്കു ദാരുണാന്ത്യം...  (2 hours ago)

യുഎസിന്റെ നീക്കം സിറിയയെ സമാധാനത്തിന്റെ പാതയിലേക്ക് നയിക്കുമെന്ന്  (3 hours ago)

കെഎസ്ആര്‍ടിസി ബസുകളില്‍ പുതിയ സംവിധാനം സ്ഥാപിച്ച് തുടങ്ങി  (14 hours ago)

Malayali Vartha Recommends