Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

ക്രിക്കറ്റ് പ്രേമികളുടെ പ്രിയപ്പെട്ട യുവിയ്ക്ക് പിറന്നാൾ ആശംസകൾ !

12 DECEMBER 2019 08:10 PM IST
മലയാളി വാര്‍ത്ത

യുവരാജ് സിംഗ് എന്ന കായിക താരത്തെ കുറിച്ച് ഒരു ഇൻട്രൊഡക്ഷന്റെയും ആവിശ്യമില്ല എന്നതാണ് സത്യം. പ്രതിഭയും കളിമികവും കണക്കുകളും നോക്കിയാൽ ഇന്ത്യ കണ്ട ഏറ്റവും മികച്ച ഏകദിന താരങ്ങളിൽ ഒരാളാണ് യുവരാജ്. സച്ചിൻ തെൻഡുൽക്കറിന് ശേഷം ഇത്രയധികം ആരാധകപ്രീതി നേടിയ മറ്റൊരു കളിക്കാരനുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്ന് തന്നെയാണ് ഉത്തരം. അത്കൊണ്ട് തന്നെയാണ് രാജ്യാന്തര ക്രിക്കറ്റിൽ നിന്നും വിരമിച്ചിട്ട് പോലും യുവി ഇന്നും ആവേശമായി കായികപ്രേമികൾക്ക് മുന്നിൽ നിലകൊള്ളുന്നത്. ഈ നൂറ്റാണ്ടിന്‍റെ തുടക്കത്തിൽ 19-ാം വയസിലാണ് ക്രിക്കറ്റ് ലോകം യുവരാജ് സിംഗ് എന്ന ഇടംകൈയ്യനെ ശ്രദ്ധിച്ചു തുടങ്ങിയത്.

2000 ജനുവരിയിൽ ശ്രീലങ്കയിൽ നടന്ന ഐസിസി അണ്ടർ-19 ലോകകപ്പ് കിരീടം ഇന്ത്യയ്ക്ക് സമ്മാനിച്ചതും യുവരാജിന്‍റെ ഒറ്റയാൾ പോരാട്ടം. മുഹമ്മദ് കൈഫ് നായകനായ ടീമിലെ സൂപ്പർ ഹീറോയായിരുന്നു യുവരാജ്. ആതിഥേയരായ ശ്രീലങ്കയെ തോല്പിച്ച് ഇന്ത്യ കന്നി കിരീടം നേടിയതിന് പുറമേ യുവരാജ് പ്ലെയർ ഓഫ് ദ ടൂർണമെന്‍റായും തെരഞ്ഞെടുക്കപ്പെട്ടു. അധികം കാത്തിരിക്കേണ്ടി വന്നില്ല. അതേവർഷം ഒക്ടോബറിൽ തന്നെ ഇന്ത്യൻ ടീമിലേയ്ക്ക് വിളിയെത്തി. കെനിയയിലെ നെയ്റോബി വേദിയായ ഐസിസി നോക്കൗട്ട് ടൂർണമെന്‍റിനുള്ള ടീമിലാണ് യുവരാജിനെ ഉൾപ്പെടുത്തിയത്. അരങ്ങേറ്റ മത്സരത്തിൽ കെനിയയ്ക്കെതിരേ യുവരാജ് ബാറ്റ് ചെയ്യുന്നതിന് മുൻപ് ഇന്ത്യ ജയിച്ചു.

എന്നാൽ കരുത്തരായ ഓസ്ട്രേലിയയ്ക്കെതിരേ നടന്ന രണ്ടാം മത്സരത്തിൽ യുവരാജ് കൊടുങ്കാറ്റായി. 84 റണ്‍സ് നേടിയ യുവിയുടെ മികവിൽ ഇന്ത്യ ഓസീസിനെ 20 റണ്‍സിന് തോല്പിച്ചു. മാൻ ഓഫ് ദ മാച്ച് പുരസ്കാരവും സ്വന്തമാക്കിയ യുവിക്ക് പിന്നെ തിരിഞ്ഞ് നോക്കേണ്ടിവന്നിട്ടില്ല.2011ല്‍ 28 വര്‍ഷത്തിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീം ലോകകപ്പ് നേടിയപ്പോള്‍ അത് യുവരാജിന്റെ ലോകകപ്പ് ആയി മാറി. നാല് അര്‍ദ്ധ സെഞ്ചുറികളും ഒരു സെഞ്ചുറിയും ഉള്‍പ്പെടെ 362 റണ്‍സും 15 വിക്കറ്റും നേടിയാണ് യുവി ഇന്ത്യന്‍ ടീമിനെ ചരിത്ര നേട്ടത്തിലെത്തിച്ചത്. ഒപ്പം ഒരു ലോകകപ്പില്‍ മൂന്നൂറിലേറെ റണ്‍സും 15 വിക്കറ്റും നേടിയ ഏക ഓള്‍റൗണ്ടര്‍ എന്ന പദവിയും യുവി സ്വന്തമാക്കി. ലോകകപ്പിലെ നാല് മത്സരങ്ങളില്‍ യുവി മാന്‍ ഓഫ് ദ മാച്ചായപ്പോള്‍ ടൂര്‍ണമെന്റിലെ താരമായി മറ്റാരെയും ചിന്തിക്കേണ്ടി വന്നില്ല.

ലോകകപ്പിലെ ഹീറോയായി മാറിയ യുവിയെ മാധ്യമങ്ങളും നിരൂപകരും വാനോളം പുകഴ്ത്തുന്ന കാലമായിരുന്നു പിന്നീട്. എന്നാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ ആരാധകരെ ദുഃഖത്തിലാഴ്ത്തിയ ആ വാര്‍ത്ത പുറത്തു വന്നു. തങ്ങളുടെ പ്രിയപ്പെട്ട യുവിയെ ശ്വാസകോശ അര്‍ബുദം പിടികൂടിയെന്നതായിരുന്നു അത്. അമേരിക്കയിലെ ചികിത്സയ്ക്ക് ശേഷം 2012ല്‍ യുവി തിരികെയെത്തിയെങ്കിലും കോശങ്ങളെ ബാധിച്ച അപൂര്‍വ അര്‍ബുദ അണുക്കളെ തിരിച്ചറിഞ്ഞതോടെ വീണ്ടും ചികിത്സയിലായി.ഒരു വർഷത്തോളം തുടർന്ന ചികിത്സകൾക്ക് ശേഷം യുവി മടങ്ങിയെത്തിയെങ്കിലും ഫോം വീണ്ടെടുക്കാൻ കഴിഞ്ഞില്ല. പിന്നീട് നമ്മൾ കേട്ട വാർത്ത ഇന്ത്യ ക്രിക്കറ്റിലെ യുവരാജാവും പോരാട്ട വീര്യത്തിന്റെ പ്രതിരൂപവുമായിരുന്ന യുവരാജ് സിംഗ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു എന്നാണ് .
2017ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ആണ് യുവി ഏകദിനങ്ങളില്‍ അവസാനമായി ഇന്ത്യന്‍ ജേഴ്സി അണിഞ്ഞത്. 2017ല്‍ ഇംഗ്ലണ്ടിനെതിരെ ആയിരുന്നു അവസാന ടി20 മത്സരം...എന്നാലും ഇപ്പോഴും യുവിയെ സ്നേഹിക്കുന്നവർക്ക് യുവരാജ് സിങ്ങ് ആവേശം തന്നെയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (3 hours ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (4 hours ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (4 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (4 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (5 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (5 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (7 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (7 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (8 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (8 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (8 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (8 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (8 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (9 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (9 hours ago)

Malayali Vartha Recommends