മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ബാപു നട്കര്‍ണി അന്തരിച്ചു, ആ 21 മെയ്ഡന്‍ ഓവറുകള്‍ വിസ്മയമായി തുടരും!

ഇന്ത്യന്‍ വെറ്ററന്‍ ക്രിക്കറ്റ് താരം ബാപു നട്കര്‍ണി അന്തരിച്ചു. 1955-നും 1966-നും ഇടയില്‍ ഇന്ത്യയുടെ മികച്ച ഓള്‍റൗണ്ടറായിരുന്ന നട്കര്‍ണി 86-ാം വയസ്സില്‍ വെള്ളിയാഴ്ചയാണ് വിടവാങ്ങിയത്. ഇന്ത്യയ്ക്കായി 41 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ചിട്ടുള്ള അദേഹം മുംബൈയ്ക്കും മഹാരാഷ്ട്രയ്ക്കുമായും കളത്തിലിറങ്ങിയിട്ടുണ്ട്. നട്കര്‍ണിയുടെ അന്ത്യം മുംബൈയിലുളള മകളുടെ വസതിയില്‍ വച്ച് ആയിരുന്നു.
41 ടെസ്റ്റ് മത്സരങ്ങളിലെ 67 ഇന്നിങ്സുകളില്‍ നിന്നായി ഒരു സെഞ്ചുറിയും ഏഴു അര്‍ധ സെഞ്ചുറിയും ഉള്‍പ്പെടെ 1414 റണ്‍സാണ് കരിയറിലെ സമ്പാദ്യം. 88 വിക്കറ്റുള്‍ നേടിയിട്ടുണ്ട്. 1968-ല്‍ വെല്ലിങ്ടണില്‍ ന്യൂസിലാന്‍ഡിനെതിരെ നേടിയ 63 റണ്‍സ് വിട്ടു നല്‍കി ആറു വിക്കററ് നേട്ടമാണ് കരിയറിലെ മികച്ചത്. 1964-ല്‍ കാന്‍പൂരില്‍ ഇംഗ്ലണ്ടിനെതിരെ പുറത്താകാതെ നേടിയ 122 റണ്‍സാണ് ഏറ്റവും ഉയര്‍ന്ന സ്‌കോര്‍.
ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ 1964-ല്‍ ചെന്നൈയില്‍ നടന്ന ടെസ്റ്റ് മത്സരത്തില്‍ തുടര്‍ച്ചയായി 21 മെയ്ഡന്‍ ഓവറുകള്‍ എറിഞ്ഞ് ക്രിക്കറ്റ് ആരാധകരെ വിസ്മയിപ്പിച്ചിരുന്നു. 32 ഓവര്‍ എറിഞ്ഞ നട്കര്‍ണി 27 മെയ്ഡന്‍ നേടിയപ്പോള്‍ അഞ്ചു റണ്‍സ് മാത്രമാണ് വിട്ടു നല്‍കിയത്.
https://www.facebook.com/Malayalivartha