Widgets Magazine
15
Dec / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനിയാണ് യഥാര്‍ത്ഥ കളി... പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തേക്ക്; ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചു


കെടിയു- ഡിജിറ്റൽ വിസി നിയമന തർക്കം ശക്തമായി തുടരുന്നതിനിടെ ലോക് ഭവനിലെത്തി ഗവർണറെ കണ്ട് മുഖ്യമന്ത്രി...


രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ നാളെ ചോദ്യം ചെയ്യാൻ വിളിപ്പിക്കില്ല: അപ്പീലിലെ വിധി വന്നതിന് ശേഷം തുടർ നടപടികൾ; നാളെ മുൻ‌കൂർ ജാമ്യം തള്ളിയാൽ ഉടൻ കസ്റ്റഡിയിലെടുക്കാൻ നീക്കം...


പൊലീസ് വാഹനം തകർത്തതടക്കം ചുമത്തി, പാനൂരിലെ വടിവാൾ ആക്രമണത്തിൽ അമ്പതോളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്: സിപിഎമ്മിന്റെ അറിയപ്പെടുന്ന ഗുണ്ടകളാണ് സംഘര്‍ഷം ഉണ്ടാക്കിയതെന്ന് ഡിസിസി പ്രസിഡന്റ്...


അധികാരം തലക്ക് പിടിച്ച പെരുമാറ്റമാണ് സിപിഐഎം നേതാക്കൾക്ക്; രാഹുൽ വിഷയം വാർത്ത ആയി ! ജനങ്ങളെ അത് സ്വാധീനിച്ചു.. തുടർ ഭരണ പ്രചരണം യുഡിഎഫിന് ഗുണം ചെയ്തു: പിണറായിയ്ക്ക് നേരെ ആഞ്ഞടിച്ച് ഷാഫി പറമ്പിൽ...

ഔദ്യോഗിക കമന്റേറ്റേഴ്‌സ് പാനലില്‍നിന്ന് മഞ്ജരേക്കറിനെ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് ഒഴിവാക്കി

14 MARCH 2020 12:21 PM IST
മലയാളി വാര്‍ത്ത

ഔദ്യോഗിക കമന്റേറ്റേഴ്‌സ് പാനലില്‍നിന്ന് മുന്‍ ഇന്ത്യന്‍ താരം കൂടിയായ സഞ്ജയ് മഞ്ജരേക്കറെ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) ഒഴിവാക്കിയതായി റിപ്പോര്‍ട്ട്.

മുംബൈ മിററാണ് വിശ്വസനീയമായ ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യയുടെ ഹോം മത്സരങ്ങളില്‍ കമന്ററി ബോക്‌സിലെ നിത്യ സാന്നിധ്യമായ മഞ്ജരേക്കര്‍, ഐപിഎല്‍ മുതലുള്ള ബിസിസിഐ ടൂര്‍ണമെന്റുകളില്‍ കമന്റേറ്റര്‍ പാനലില്‍ ഉണ്ടാകില്ലെന്നാണ് വിവരം. ഈ മാസം 29-ന് ആരംഭിക്കേണ്ടിയിരുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് കൊറോണ വൈറസ് ഭീതിയെ തുടര്‍ന്ന് ഏപ്രില്‍ 15-ലേക്ക് നീട്ടിവച്ചിരുന്നു.

ഹിമാചല്‍ പ്രദേശിലെ ധരംശാലയില്‍ ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഒന്നാം ഏകദിനത്തിനായി എത്തിയ കമന്റേറ്റേര്‍മാര്‍ക്കൊപ്പം മഞ്ജരേക്കര്‍ ഉണ്ടായിരുന്നില്ല. അതേസമയം, ബിസിസിഐ കമന്റേറ്റര്‍ പാനലിലെ മറ്റ് അംഗങ്ങളായ സുനില്‍ ഗാവസ്‌കര്‍, എല്‍. ശിവരാമകൃഷ്ണന്‍, മുരളി കാര്‍ത്തിക് എന്നിവര്‍ ധരംശാലയില്‍ എത്തുകയും ചെയ്തു. ഈ മത്സരം പിന്നീട് മഴമൂലം പൂര്‍ണമായും ഉപേക്ഷിച്ചിരുന്നു. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങളും ബിസിസിഐ താല്‍ക്കാലികമായി റദ്ദാക്കിയിരുന്നു.

അതേസമയം, മഞ്ജരേക്കറെ കമന്റേറ്റര്‍ പാനലില്‍നിന്ന് ഒഴിവാക്കാനുള്ള കാരണം ഇനിയും വ്യക്തമല്ല. മഞ്ജരേക്കറിന്റെ ജോലിയില്‍ ബിസിസിഐ അധികൃതര്‍ തൃപ്തരല്ലായിരുന്നുവെന്നാണ് സൂചന. ഐപിഎല്ലിലെ കമന്റേറ്റര്‍ പാനലില്‍നിന്നും മഞ്ജരേക്കറിനെ തഴയുമെന്ന സൂചനകളും ശക്തമാണ്.

ഇന്ത്യന്‍ ക്രിക്കറ്റുമായി ബന്ധപ്പെട്ട സാമാന്യം വലിയ രണ്ടു വിവാദങ്ങളില്‍ കഴിഞ്ഞ വര്‍ഷം രണ്ടു തവണ മഞ്ജരേക്കറും ഉള്‍പ്പെട്ടിരുന്നു. ആദ്യം ലോകകപ്പ് സമയത്ത് ഇന്ത്യന്‍ താരം രവീന്ദ്ര ജഡേജയുമായി കോര്‍ത്ത മഞ്ജരേക്കര്‍, പിന്നീട് സഹ കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്‌ലെയുമായും ഉരസി. ഇരു സംഭവങ്ങളിലും ആരാധകരൊന്നാകെ എതിരായതോടെ കടുത്ത വിമര്‍ശനമാണ് മഞ്ജരേക്കറിനു നേരെ ഉണ്ടായത്. ഇതോടെ, 'കമന്റേറ്റര്‍ ജീവിതത്തിലെ ഏറ്റവും ദുരന്തമായ വര്‍ഷമാണ് 2019' എന്ന ഏറ്റുപറച്ചിലുമായി മഞ്ജരേക്കര്‍ രംഗത്തെത്തിയിരുന്നു. '20-21 വര്‍ഷമായി ക്രിക്കറ്റ് കമന്റേറ്റര്‍ ജോലി തുടങ്ങിയിട്ട്. ഉള്ളതുപറഞ്ഞാല്‍ എന്റെ കമന്റേറ്റര്‍ ജീവിതത്തിലെ ഏറ്റവും ദുരന്തമായ വര്‍ഷമാണ് കടന്നുപോകുന്നത്' - മഞ്ജരേക്കര്‍ പറഞ്ഞു.

രവീന്ദ്ര ജഡേജയെ 'പൊട്ടും പൊടിയും' മാത്രം അറിയാവുന്ന കളിക്കാരനെന്നു പറഞ്ഞ് മഞ്ജരേക്കര്‍ ആക്ഷേപിച്ചതാണ് ആദ്യവിവാദം. ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ലോകകപ്പിനിടെയായിരുന്നു സംഭവം. ലോകകപ്പ് സെമിയില്‍ ഇന്ത്യ ന്യൂസീലന്‍ഡിനെ നേരിടുന്നതിനു മുന്നോടിയായിട്ടായിരുന്നു ഇത്. ഇതിനു ജഡേജ ട്വിറ്ററിലൂടെ തന്നെ ഉശിരന്‍ മറുപടി നല്‍കുകയും ചെയ്തു. പിന്നീട് സെമിയില്‍ ഇന്ത്യന്‍ നിരയില്‍ ഉജ്വല പ്രകടനവുമായി കളംനിറഞ്ഞും ജഡേജ മറുപടി നല്‍കി. ഇതിനിടെ ജഡേജയുടെ പേരു പറഞ്ഞ് തന്നെ ട്രോളിയ മുന്‍ ഇംഗ്ലണ്ട് താരം മൈക്കല്‍ വോണിനെ മഞ്ജരേക്കര്‍ ട്വിറ്ററില്‍ ബ്ലോക്ക് ചെയ്തു.

ഇന്ത്യ-ബംഗ്ലദേശ് ഡേ-നൈറ്റ് ടെസ്റ്റിന് കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സ് ആതിഥ്യം അരുളിയപ്പോള്‍ ടെസ്റ്റിന്റെ മൂന്നാം ദിനത്തിലാണ് മഞ്ജരേക്കറും ഭോഗ്‌ലെയും വാക്കുകള്‍കൊണ്ട് ഏറ്റുമുട്ടിയത്. ഇന്ത്യ ആതിഥ്യം വഹിച്ച ആദ്യ പിങ്ക് ബോള്‍ ടെസ്റ്റ് മൂന്നാം ദിനം ആദ്യ സെഷനില്‍ത്തന്നെ പൂര്‍ത്തിയായിരുന്നു. ഈ സാഹചര്യത്തില്‍, പിങ്ക് ടെസ്റ്റിനെക്കുറിച്ച് ആഴത്തിലുള്ള വിശകലനം ആവശ്യമാണെന്നായിരുന്നു ഹര്‍ഷ ഭോഗ്‌ലെയുടെ നിരീക്ഷണം. പിങ്ക് പന്ത് കളിക്കാര്‍ക്ക് എത്രത്തോളം കാണാമെന്നതും പരിശോധിക്കണമെന്ന് ഭോഗ്‌ലെ ചൂണ്ടിക്കാട്ടിയപ്പോഴാണ് മഞ്ജരേക്കര്‍ വിയോജിച്ചത്.

'അതു ശരിയല്ല. പന്തു കാണാമോ എന്നത് അത്ര വലിയ വിഷയമായി എടുക്കേണ്ടതില്ല' - മഞ്ജരേക്കര്‍ പറഞ്ഞു. എന്നാല്‍, ഇക്കാര്യത്തില്‍ കളിക്കാരുടെ അഭിപ്രായം തേടുകതന്നെ വേണമെന്ന് ഭോഗ്‌ലെ നിലപാടെടുത്തു. അവര്‍ക്ക് പറയാനുള്ളത് കേള്‍ക്കേണ്ടതല്ലേയെന്നും അദ്ദേഹം ചോദിച്ചു. ഇതോടെയാണ് മഞ്ജരേക്കര്‍ വിവാദ പരാമര്‍ശം നടത്തിയത്.

'നിങ്ങളേപ്പോലുള്ളവര്‍ക്ക് ഇക്കാര്യം (പിങ്ക് പന്ത് ശരിക്കു കാണാമോ ഇല്ലയോ) മറ്റുള്ളവരോടു ചോദിക്കേണ്ടിവരും. ക്രിക്കറ്റ് കളിച്ചിട്ടുള്ളവര്‍ക്ക് അത് ചോദിക്കേണ്ട കാര്യമില്ല. പന്ത് വ്യക്തമായി കാണാമെന്നുള്ളത് അല്ലാതെ തന്നെ അവര്‍ക്കറിയാം' - ഇതായിരുന്നു മഞ്ജരേക്കറിന്റെ പരാമര്‍ശം. മഞ്ജരേക്കര്‍ 'നൈസായിട്ടൊന്ന് കുത്തിയതാ'ണെങ്കിലും ഭോഗ്‌ലെ അത് അവഗണിക്കുകയാണ് ചെയ്തത്. 'ക്രിക്കറ്റ് കളിച്ചിട്ടുണ്ട് എന്നത് പുതിയ കാര്യങ്ങള്‍ പഠിക്കുന്നതിന് തടസ്സമാകരുത്. അങ്ങനെയായിരുന്നെങ്കില്‍ ട്വന്റി20 ക്രിക്കറ്റ് ഉണ്ടാകുമായിരുന്നില്ല' - ഭോഗ്‌ലെ പറഞ്ഞു.

മഞ്ജരേക്കറിന്റെ വിവാദ പരാമര്‍ശത്തിനെതിരെ ട്വിറ്ററില്‍ ഉള്‍പ്പെടെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. മഞ്ജരേക്കര്‍ കളത്തിലിറങ്ങി കളിച്ചിട്ടുണ്ടെന്നത് ശരിയാണെങ്കിലും കമന്ററിയുടെ കാര്യത്തില്‍ ഭോഗ്‌ലെ ബഹുദൂരം മുന്നിലാണെന്ന് ഭൂരിഭാഗം ആരാധകരും കുറിച്ചു. മഞ്ജരേക്കര്‍ കമന്റേറ്റര്‍ ജോലി അവസാനിപ്പിക്കണമെന്ന് നിര്‍ദ്ദേശിച്ചവരുമുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാറിൽ ചാക്കിനുള്ളിലായിരുന്നു മൃതദേഹം  (1 hour ago)

അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം...  (1 hour ago)

ബേബി ജോണിന്റെ മകനും ആർഎസ്‌പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണിന്റെ ജ്യേഷ്‌ഠ സഹോദരനുമായ ഷാജി ബേബി ജോൺ നിര്യാതനായി  (2 hours ago)

വഴി മാറ് ..വഴി മാറ് ....! സ്കൂട്ടറിൽ ക്ഷേത്ര ദർശനത്തിനിറങ്ങി രാഹുൽ ..! ഞെട്ടിവിറച്ച് അവർ ഓടി SIT... പൊട്ടിച്ചിരിച്ച് ഷാഫി  (2 hours ago)

ക്രിസ്മസ് അവധിക്കുശേഷം പരിഗണിക്കാനായി കോടതി ഹർജി മാറ്റി....  (2 hours ago)

രാഹുലിന് പൂങ്കുഴലിയുടെ മുന്നറിയിപ്പ്...!പത്തനംതിട്ട വിട്ടുപോകരുത്ത്...!കാവലിരിക്കുന്ന SIT-ക്ക് രാഹുലിന്റെ വക കട്ടൻ  (2 hours ago)

വ്യാപാരിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി..  (3 hours ago)

ബസ് പൂർണമായും കത്തി നശിച്ചു  (3 hours ago)

ദിലീപ് സന്നിധാനത്ത്.  (3 hours ago)

അപൂർവ ‘ഡബിൾ’ നേടുന്ന ആദ്യ ഇന്ത്യൻ താരം  (3 hours ago)

ഡോളറിനെതിരെ രൂപയുടെ മുല്യത്തിൽ  (3 hours ago)

ഇന്ത്യന്‍ മാജിക്ക് സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി....  (4 hours ago)

പവന് 600 രൂപയുടെ വർദ്ധനവ്  (4 hours ago)

സർവീസിനിടെ ബസ് വഴിയിൽ നിർത്തി ഇറങ്ങി പോയ  (4 hours ago)

NOT AN INCH BACK..! ഉവ്വ.. പോണേ ഇറങ്ങി ,ആര്യയ്ക്ക് 916 തെറിവിളി..! കൊമ്പ് വെട്ടി ഗായത്രി, പടക്കംപൊട്ടിച്ച് യദു..!  (4 hours ago)

Malayali Vartha Recommends