Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭരണം പഠിപ്പിക്കേണ്ടെന്ന് ചെന്നിത്തല..രാഷ്ട്രീയ പ്രതികാരം തീര്‍ക്കാനില്ല; സര്‍ക്കാരിന് ഒരു തിരിച്ചടിയും വന്നിട്ടില്ല..എല്ലാം നിഷേധിച്ച് മാത്യു കുഴൽനാടനും ഇന്ന് നേരിട്ടിറങ്ങി..


രാജ്യവ്യാപകമായി ചർച്ചയായ ‘ബ്ലൂ ഡ്രം’ കൊലക്കേസ്.. ഭഗവദ്ഗീതയും മഹാഭാരതവും വായിച്ച് ഭാര്യയ്ക്കും കാമുകനും തൂക്കുകയർ..ജയിലിൽ വച്ച് ഗർഭിണി, പ്രസവം...


അമിതമായി മയക്കുമരുന്ന് കഴിച്ച ഒരു വ്യക്തിയെ പോലെ രാഹുലിന്റെ താണ്ഡവം.. ആര്‍. ശ്രീലേഖ നടത്തിയ അധിക്ഷേപ പരാമര്‍ശങ്ങള്‍..വലിയ കോലാഹലങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുന്നു...


യഹൂദ പള്ളിക്ക് സമീപമുണ്ടായ തീവെയ്പ്പ് സംഭവത്തിന് പിന്നിൽ തീവ്രവാദബന്ധം.. മയക്കുമരുന്നിന് അടിമകളായ ഇന്ത്യക്കാരായ ചെറുപ്പക്കാരെ തിരഞ്ഞ് പിടിക്കും.. പാകിസ്ഥാനി സ്ക്വാഡുകൾ ഇന്ത്യയിൽ..


ചാമ്പ്യൻസ് ലീഗിൽ 100 മത്സരങ്ങൾ തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ചരിത്രനേട്ടം സ്വന്തമാക്കി കിലിയൻ എംബാപ്പെ

ഉത്തര്‍പ്രദേശ് മന്ത്രിയും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവുമായ ചേതന്‍ ചൗഹാന്‍ കോവിഡ് ബാധിച്ചു മരിച്ചു

17 AUGUST 2020 07:31 AM IST
മലയാളി വാര്‍ത്ത

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ഉത്തര്‍പ്രദേശ് മന്ത്രിയുമായ ചേതന്‍ ചൗഹാന്‍ (73) കോവിഡ് ബാധിച്ചു മരിച്ചു. കഴിഞ്ഞ മാസം ലക്നൗവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വൃക്കരോഗിയായതിനാല്‍ സ്ഥിതി വഷളായതോടെ ഗുരുഗ്രാമിലെ ആശുപത്രിയിലേക്കു മാറ്റിയിരുന്നു. ഇന്നലെ രാത്രിയാണ് മരിച്ചത്. ഭാര്യ: അനിത. മകന്‍: വിനായക് (ഓസ്‌ട്രേലിയ).

യുപിയില്‍ കോവിഡ് മൂലം മരിക്കുന്ന 2-ാമത്തെ മന്ത്രിയാണ്. ആഭ്യന്തര സുരക്ഷ, വിമുക്തഭട ക്ഷേമം തുടങ്ങിയ വകുപ്പുകളുടെ ചുമതലയുള്ള കാബിനറ്റ് മന്ത്രിയായിരുന്നു. സാങ്കേതിക വിദ്യാഭ്യാസ മന്ത്രി കമല റാണി വരുണ്‍ (62) ഈ മാസമാദ്യം മരിച്ചു. ഇന്ത്യയ്ക്കായി 40 ടെസ്റ്റുകള്‍ കളിച്ച ചേതന്‍ ചൗഹാന്‍ 2084 റണ്‍സ് നേടി. 7 ഏകദിനങ്ങളും കളിച്ചു.1981-ലാണ് അവസാന ടെസ്റ്റ് കളിച്ചത്.

12 വര്‍ഷം നീണ്ട കരിയറില്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ സുനില്‍ ഗാവസ്‌കറുടെ ഓപ്പണിങ് പങ്കാളി എന്ന നിലയിലാണു ഓര്‍മിക്കപ്പെടുന്നത്. മീററ്റില്‍ ജനിച്ച ചൗഹാന്‍ ഡല്‍ഹിക്കായും മഹാരാഷ്ട്രയ്ക്കായും രഞ്ജി ട്രോഫി കളിച്ചു. ടെസ്റ്റില്‍ പക്ഷേ, ഒരൊറ്റ സെഞ്ചുറി പോലും നേടാനായില്ല. പലപ്പോഴും തൊണ്ണൂറുകളില്‍ പുറത്തായി. 97 ആണ് ഉയര്‍ന്ന സ്‌കോര്‍. ഒരു സെഞ്ചുറി പോലുമില്ലാതെ ടെസ്റ്റില്‍ 2000 റണ്‍സ് തികച്ച ആദ്യ താരമാണ്.

ഓസ്‌ട്രേലിയന്‍ താരം ഷെയ്ന്‍ വോണ്‍ മറികടക്കുന്നതുവരെ സെഞ്ചുറികളില്ലാതെ ഏറ്റവും കൂടുതല്‍ ടെസ്റ്റ് റണ്‍സ് നേടിയ റെക്കോര്‍ഡ് ചൗഹാന്റെ പേരിലായിരുന്നു. സുനില്‍ ഗാവസ്‌കര്‍ക്കൊപ്പം 11 സെഞ്ചുറി കൂട്ടുകെട്ടുകളില്‍ ചൗഹാന്‍ പങ്കാളിയായി. 16 അര്‍ധ സെഞ്ചുറികള്‍ നേടി.

1979 ല്‍ ഇംഗ്ലണ്ടിനെതിരെ ഓവലില്‍ ഗാവസ്‌കര്‍ക്കൊപ്പം 213 റണ്‍സിന്റെ ഓപ്പണിങ് കൂട്ടുകെട്ടില്‍ പങ്കാളിയായതു ചൗഹാന്റെ കരിയറിലെ സുവര്‍ണ മുഹൂര്‍ത്തമാണ്. 80 റണ്‍സായിരുന്നു അദ്ദേഹത്തിന്റെ സംഭാവന. ഗാവസ്‌കര്‍ അന്ന് 221 റണ്‍സ് നേടി. മെല്‍ബണില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ നടന്ന മത്സരത്തില്‍ ഡെന്നിസ് ലിലിയുടെ പന്തില്‍ അംപയര്‍ ഔട്ട് വിളിച്ചപ്പോള്‍ ക്യാപ്റ്റന്‍ ഗാവസ്‌കര്‍ പ്രതിഷേധിച്ചു. രോഷാകുലനായ ഗാവസ്‌കര്‍ക്കൊപ്പം ചൗഹാനും പവിലിയനിലേക്കു നടന്നു. ടീം മാനേജര്‍ ഇടപെട്ടാണ് ചൗഹാനെ തിരിച്ചിറക്കിയത്.

1981-ല്‍ വിരമിച്ച ശേഷം ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷനില്‍ പ്രസിഡന്റ്, സെക്രട്ടറി എന്നിവയുള്‍പ്പെടെ പദവികള്‍ വഹിച്ചു. 2001-ല്‍ ഓസ്‌ട്രേലിയയില്‍ പര്യടനം നടത്തിയ ഇന്ത്യന്‍ ടീമിന്റെ മാനേജരായിരുന്നു.

വിരമിച്ചശേഷം രാഷ്ട്രീയത്തില്‍ സജീവമായ ചൗഹാന്‍ പിന്നീടു ബിജെപിയുടെ നേതൃനിരയിലേക്കെത്തി. യുപിയിലെ അമരോഹ മണ്ഡലത്തില്‍ നിന്നു 2 തവണ ലോക്‌സഭാംഗമായി. 1991-ലായിരുന്നു ആദ്യ ജയം. 2016-ല്‍ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജി ചെയര്‍മാനായി. 2017 ല്‍ യുപി വിധാന്‍ സഭയിലേക്കു തിരഞ്ഞെടുക്കപ്പട്ടു; മന്ത്രിയായപ്പോള്‍ ആദ്യം കായിക, യുവജനകാര്യ വകുപ്പുകളാണു കൈകാര്യം ചെയ്തത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകളുടെ പിറന്നാള്‍ ആഘോഷമാക്കി ബിന്ദു പണിക്കരും സായ് കുമാറും  (12 minutes ago)

അബുദാബിയില്‍ കാര്‍ അപകടത്തില്‍പ്പെട്ട് അമ്മയ്ക്കും മകനും ദാരുണാന്ത്യം  (19 minutes ago)

Mathew Kuzhalnadan സര്‍ക്കാരിന് ഒരു തിരിച്ചടിയും വന്നിട്ടില്ല  (39 minutes ago)

Meerut Blue Drum Murder സന്തോഷിച്ച് അവളുടെ കുടുംബം  (43 minutes ago)

R Sreelekha രാഹുല്‍ ഗാന്ധിയുടെ താണ്ഡവം;  (58 minutes ago)

UNION HOME MINISTRY കേരള പോലീസിനെ കേന്ദ്ര ഏജൻസികൾക്ക് വിശ്വാസമില്ല.  (1 hour ago)

കോഴിക്കോട് നഗരത്തിൽ ഏർപ്പെടുത്തുന്ന കർശന സുരക്ഷാക്രമീകരണങ്ങളുടെയും ഗതാഗത നിയന്ത്രണങ്ങളുടെയും ഭാഗമായി നാളെ ഉച്ചയ്ക്കുശേഷം കോഴിക്കോട് കോർപ്പറേഷൻ പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (1 hour ago)

മാവുങ്കലിൽ പനി ബാധിച്ച് യുവാവ് മരിച്ചു  (2 hours ago)

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രക്ഷോഭം... ഡൽഹിയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ സുപ്രീംകോടതിയിൽ മാപ്പപേക്ഷിച്ച് കേന്ദ്രസർക്കാർ  (3 hours ago)

ചാമ്പ്യൻസ് ലീഗിൽ 100 മത്സരങ്ങൾ തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ചരിത്രനേട്ടം സ്വന്തമാക്കി കിലിയൻ എംബാപ്പെ  (3 hours ago)

പിണറായി വിജയന് കനത്ത തിരിച്ചടി; അപ്പീൽ നൽകാൻ അനുമതി നിഷേധിച്ച് ഹൈക്കോടതി...  (3 hours ago)

Mini-cooper accident മകൻ 'മേക്ക് ഓവറിൽ’ വാപ്പ രക്ഷിക്കാൻ പുറത്ത്  (4 hours ago)

ഓഹരി വിപണിയില്‍ കുതിപ്പ്... ബിഎസ്ഇ സെന്‍സെക്‌സ് ആയിരത്തിലധികം പോയിന്റ് മുന്നേറി...  (4 hours ago)

ഇടുക്കി നെടുങ്കണ്ടം തൂവൽ വെള്ളച്ചാട്ടത്തിൽ പൊതുജനങ്ങൾക്കും സഞ്ചാരികൾക്കും പ്രവേശന വിലക്ക്....  (4 hours ago)

വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ മുൻ ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരിയുടെ ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി  (5 hours ago)

Malayali Vartha Recommends