പരമ്പര സ്വന്തമാക്കി ഓസീസ്; ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ഏകദിനത്തിലും ഇന്ത്യക്ക് തോല്‍വി
ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ഏകദിനത്തിലും ഇന്ത്യക്ക് തോല്‍വി. ഓസീസിന്റെ 390 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് അമ്ബതോവറില് ഒമ്ബതു വിക്കറ്റ് നഷ്ടത്തില്‍ 338 റണ്‍സെടുക്കാനേ സാധിച്ചുള്ളു. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര ഓസീസ് സ്വന്തമാക്കി.
ഇന്ത്യക്കായി നായകന് വിരാട് കോഹ്ലിയും (89) കെ.എല്‍. രാഹുലും (76) അര്‍ധ സെഞ്ചുറി നേടി മികച്ച ബാറ്റിംഗ് കാഴ്ചവച്ചെങ്കിലും വിജയതീരത്തെത്തിക്കാന്‍ സാധിച്ചില്ല. കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യക്ക് ഓപ്പണര്‍മാര്‍ ഭേദപ്പെട്ട തുടക്കമാണ് നല്‍കിയത്.
https://www.facebook.com/Malayalivartha