Widgets Magazine
11
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കാലടി സംസ്കൃത സർവകലാശാല പ്രതിഷേധം.. 17 എസ്എഫ്ഐ പ്രവർത്തകർക്ക് മുൻകൂർ ജാമ്യം അനുവദിച്ചു.. ഹൈക്കോടതിയാണ് ഉപാധികളോടെയാണ് ജാമ്യം നൽകിയത്..


ഭാര്യയെ കാമുകന് വിവാഹം കഴിച്ചുകൊടുത്ത് യുവാവ്.. ഭാര്യയെ തടയുന്നതിന് പകരം അവളുടെ ഇഷ്ടത്തിന് വഴങ്ങി..കയ്യടിച്ച് സോഷ്യൽ മീഡിയ..


മലയാളി യുവതികളുടെ ഇരട്ടക്കൊലപാതക കേസ്..മഞ്ഞനിറത്തിലുള്ള പ്രതികള്‍ക്കുള്ള ജയില്‍ വസ്ത്രം ധരിച്ച് വിചാരണക്കോടതിയിലെത്തി അനില..തലകുനിച്ചാണ് വിചാരണ നടപടികള്‍ നേരിട്ടത്..


തിരുവനന്തപുരം മലയിൻകീഴിൽ ഒന്നര വയസ്സുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസ്; അമ്മ ക്രിസ്റ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി...


അടുക്കളച്ചുവരിൽ കന്യാമറിയത്തിന്റെ രൂപമെന്ന് വീട്ടമ്മ; തടിച്ചുകൂടിയ ജനക്കൂട്ടത്തെ വാളെടുത്ത് ഓടിച്ചു; ശല്യം സഹിക്കാനാവാതെ 'അത്ഭുതച്ചുവര്' മൺവെട്ടിയെടുത്ത് തകർത്ത് ഗൃഹനാഥൻ...

പരുക്ക്, ഓസീസ് ആരാധകരുടെ വംശീയാധിക്ഷേപം, താരങ്ങളുടെ സ്ലെജിങ്.. അതിജീവിച്ച് ഇന്ത്യ; സിഡ്‌നിയില്‍ ഇന്ത്യയുടെത് വിജയത്തോളം പോന്നൊരു സമനില; അശ്വിന്റെയും ഹനുമ വിഹാരിയുടെ ചെറുത്ത് നില്‍പ്പ് നിര്‍ണായകമായി; പരുക്ക് അതിജീവിച്ച ഋഷഭ് പന്തിന് കൈയടി

11 JANUARY 2021 01:57 PM IST
മലയാളി വാര്‍ത്ത

പരുക്ക്, ഓസീസ് ആരാധകരുടെ വംശീയാധിക്ഷേപം, താരങ്ങളുടെ സ്ലെജിങ് തുടങ്ങി ഒരുപറ്റം വെല്ലുവിളികളെ കളത്തിന് അകത്തും പുറത്തുമായി അസാമാന്യ ധീരതയോടെ നേരിട്ട ഇന്ത്യയ്ക്ക് സിഡ്‌നി ക്രിക്കറ്റ് ടെസ്റ്റില്‍ വിജയത്തോളം പോന്നൊരു സമനില. 407 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ, അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 334 റണ്‍സെടുത്താണ് സമനില സ്വന്തമാക്കിയത്.

നാലാം ദിനം മൂന്നാം സെഷനിലും അവസാന ദിനമായ ഇന്നത്തെ മൂന്നു സെഷനിലുമായി 131 ഓവര്‍ പൊരുതിനിന്നാണ് ഇന്ത്യ സമനില സ്വന്തമാക്കിയത്. അഞ്ചാം ദിനം ഒരു ഓവര്‍ ബാക്കിനില്‍ക്കെ ഇരു ക്യാപ്റ്റന്‍മാരും സമനിലയ്ക്ക് കൈകൊടുത്തു. ഹനുമ വിഹാരി (161 പന്തില്‍ 23), രവിചന്ദ്രന്‍ അശ്വിന്‍ (128 പന്തില്‍ 39) എന്നിവര്‍ പുറത്താകാതെ നിന്നു. ഇതോടെ നാലു മത്സരങ്ങളടങ്ങിയ പരമ്പര 11 എന്ന നിലയില്‍ തുടരുന്നു. നാലാം ടെസ്റ്റ് ഈ മാസം 15 മുതല്‍ ബ്രിസ്‌ബേനിലാണ്.

ടെസ്റ്റിലെ മൂന്നാം സെഞ്ചുറിക്ക് മൂന്നു റണ്‍സ് മാത്രം അകലെ പുറത്തായ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്താണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. എല്ലാവരും 'ടെസ്റ്റ്' കളിക്കുമ്പോഴും 'ഏകദിനം' കളിച്ച പന്ത്, 118 പന്തുകള്‍ നേരിട്ട് 12 ഫോറും മൂന്നു സിക്‌സും സഹിതം 97 റണ്‍സെടുത്തു. ചേതേശ്വര്‍ പൂജാരയും അര്‍ധസെഞ്ചുറി നേടി. 205 പന്തുകള്‍ നേരിട്ട പൂജാര, 12 ഫോറുകള്‍ സഹിതം 77 റണ്‍സെടുത്തു.

എന്നാല്‍ സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍നിന്ന് 'സമനില തെറ്റാതെ' ഇന്ത്യന്‍ ടീം തിരികെ കയറുമ്പോള്‍, നന്ദി പറയേണ്ടത് രണ്ടു പേരോടാണ്. അസാമാന്യമെന്ന് തന്നെ ഉറപ്പിച്ചു പറയാവുന്ന നിശ്ചയദാര്‍ഢ്യത്തോടെ അവസാന സെഷനില്‍ ക്രീസിലുറച്ചുനിന്ന ഹനുമ വിഹാരിയോടും രവിചന്ദ്രന്‍ അശ്വിനോടും. ബാറ്റിങ്ങിനിടെ പരുക്കേറ്റിട്ടും ഓസീസിന്റെ ബോളിങ് ആക്രമണത്തെ ചെറുത്തുനിന്ന ഇരുവരും വിജയകരമായി പ്രതിരോധിച്ചത് 256 പന്തുകളാണ്. ഈ കൂട്ടുകെട്ട് തകര്‍ക്കാന്‍ കഴിയാതെ പോയതോടൊണ് ഓസ്‌ട്രേലിയയ്ക്ക് തോല്‍വിക്കു തുല്യമായ സമനിലയ്ക്ക് സമ്മതിക്കേണ്ടി വന്നത്.

ഇന്ത്യ തോല്‍ക്കുമെന്ന് എല്ലാവരും ഉറപ്പിച്ചിരുന്ന മത്സരത്തിന്റെ അഞ്ചാം ദിനം, ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ സമ്പൂര്‍ണ ആധിപത്യം പുലര്‍ത്തുന്ന കാഴ്ചയാണ് കണ്ടത്. ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ അഞ്ചാം ദിനത്തിലെ രണ്ടാം ഓവറില്‍ത്തന്നെ പുറത്തായെങ്കിലും പിന്നീട് ക്രീസില്‍ ഒരുമിച്ച ഋഷഭ് പന്ത് ചേതേശ്വര്‍ പൂജാര സഖ്യമാണ് ഇന്ത്യയെ താങ്ങിനിര്‍ത്തിയത്. തകര്‍പ്പന്‍ സെഞ്ചുറി കൂട്ടുകെട്ടുമായി മിന്നിത്തിളങ്ങിയ ഇരുവരും 22 റണ്‍സിന്റെ ഇടവേളയില്‍ പുറത്തായതാണ് വിജയസ്വപ്‌നങ്ങള്‍ക്ക് മങ്ങലേല്‍പ്പിച്ചത്. ഇരുവരും ചേര്‍ന്ന് 148 റണ്‍സാണ് ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ത്തത്. ആദ്യം പന്തും പിന്നീട് പൂജാരയും പുറത്തായതോടെയാണ് ഇന്ത്യ പിന്നീട് സമനില ലക്ഷ്യമിട്ടത്.

ഓസീസിനെതിരെ ഇന്ത്യയുടെ പ്രത്യാക്രമണം നയിച്ച പന്ത് 97 റണ്‍സെടുത്താണ് പുറത്തായത്. 118 പന്തില്‍ 12 ഫോറും മൂന്നു സിക്‌സും സഹിതം 97 റണ്‍സെടുത്ത പന്തിനെ നഥാന്‍ ലയോണാണ് പുറത്താക്കിയത്. പാറ്റ് കമ്മിന്‍സ് ക്യാച്ചെടുത്തു. ഈ സമയത്ത് ഇന്ത്യന്‍ സ്‌കോര്‍ 250 റണ്‍സ്. 22 റണ്‍സ് കൂടി ചേര്‍ക്കുമ്പോഴേയ്ക്കും പൂജാരയും പുറത്തായി. 205 പന്തില്‍ 12 ഫോറുകള്‍സഹിതം 77 റണ്‍സെടുത്ത പൂജാരയെ ഹെയ്‌സല്‍വുഡ് ക്ലീന്‍ ബൗള്‍ഡാക്കി. ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെയാണ് ഇന്ന് പുറത്തായ മറ്റൊരു ബാറ്റ്‌സ്മാന്‍. 18 പന്തില്‍ നാലു റണ്‍െസടുത്ത രഹാനെയെ നഥാന്‍ ലയോണാണ് പുറത്താക്കിയത്.

118 പന്തുകള്‍ നേരിട്ട ഋഷഭ് പന്ത് കരിയറിലെ മൂന്നാം ടെസ്റ്റ് സെഞ്ചുറിയിലേക്കുള്ള കുതിപ്പിലാണ് പുറത്തായത്. അതേസമയം, ഓസീസിനെതിരെ അവരുടെ നാട്ടില്‍ തുടര്‍ച്ചയായ 10-ാം ഇന്നിങ്‌സിലും 25 റണ്‍സിലധികം സ്‌കോര്‍ നേടിയ പന്ത്, തന്റെ തന്നെ പേരിലുള്ള റെക്കോര്‍ഡ് ഒന്നുകൂടി പുതുക്കി. ഒന്നാം ഇന്നിങ്‌സില്‍ 174 പന്തില്‍ അര്‍ധസെഞ്ചുറി നേടി കരിയറിലെ ഏറ്റവും വേഗം കുറഞ്ഞ അര്‍ധസെഞ്ചുറിയെന്ന 'പേരുദോഷം' സ്വന്തമാക്കിയ പൂജാര, ഇത്തവണ 170 പന്തിലാണ് അര്‍ധസെഞ്ചുറി പിന്നിട്ടത്. 80-ാം ടെസ്റ്റ് കളിക്കുന്ന പൂജാരയുടെ 26-ാം അര്‍ധസെഞ്ചുറി കൂടിയാണിത്. ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 148 റണ്‍സ് കൂട്ടിച്ചേര്‍ത്തത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലയിന്‍കീഴില്‍ മാതാവ് കഴുത്തറുത്ത് കൊലപ്പെടുത്തിയ ഒരു വയസുകാരിയുടെ മൃതദേഹം സംസ്‌കരിച്ചു  (2 hours ago)

വൈദ്യുതി പ്രതിസന്ധി സ്വിച്ചിട്ടപോലെ പരിഹരിക്കാനാകില്ലെന്ന് സണ്ണി ജോസഫ്  (2 hours ago)

അഞ്ചു പുതിയ അഭിനേതാക്കൾക്കൂടി മലയാള സിനിമക്ക്; രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പുതുമുഖങ്ങൾ!!!  (3 hours ago)

ഹൊറർ ത്രില്ലർ ജോണറിലുള്ള ചിത്രം; എം. പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു!!!!  (3 hours ago)

പാലാ എം എല്‍ എ മാണി സി കാപ്പനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി  (4 hours ago)

ഉറങ്ങിക്കിടന്ന ഭാര്യയെയും മൂന്ന് മക്കളെയും ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ച് കൊന്നു  (4 hours ago)

കാലടി സർവകലാശാല പ്രതിഷേധം;  (5 hours ago)

MARRIAGE കയ്യടിച്ച് സോഷ്യൽ മീഡിയ  (5 hours ago)

California-double-murder വിശദമായ വാദത്തിനായി നവംബര്‍ 17-ലേക്ക് മാറ്റിവെച്ചു.  (5 hours ago)

ഭാവിവധുവിനെയും വീട്ടുകാരെയും ആകർഷിക്കാൻ എഐ ഉപയോഗിച്ച് വ്യാജ പിഎംഒ ഐഡി കാർഡ് ഉണ്ടാക്കി; മുംബൈയിൽ യുവാവ് പിടിയിൽ  (5 hours ago)

ഷാർജ ഭരണകുടുംബാംഗം ശൈഖ് മുഹമ്മദ് ബിൻ സലേം അൽ ഖാസിമി അന്തരിച്ചു; മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം...  (5 hours ago)

തിരുവനന്തപുരം മലയിൻകീഴിൽ ഒന്നര വയസ്സുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസ്; അമ്മ ക്രിസ്റ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി...  (5 hours ago)

വിജയന്റെ മകനേയും തൂക്കണം ഇടിവെട്ടേറ്റ് പിണറായി; മുട്ടന്‍ പണി ! ഈ ഡി അബുദാബിയിലേക്കോ ? നാല് വഴിക്കൂടെ അടിതുടങ്ങി  (6 hours ago)

അടുക്കളച്ചുവരിൽ കന്യാമറിയത്തിന്റെ രൂപമെന്ന് വീട്ടമ്മ; തടിച്ചുകൂടിയ ജനക്കൂട്ടത്തെ വാളെടുത്ത് ഓടിച്ചു; ശല്യം സഹിക്കാനാവാതെ 'അത്ഭുതച്ചുവര്' മൺവെട്ടിയെടുത്ത് തകർത്ത് ഗൃഹനാഥൻ...  (6 hours ago)

പാലാ എംഎൽഎ മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി  (6 hours ago)

Malayali Vartha Recommends