Widgets Magazine
26
Jan / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പത്മവിഭൂഷണ്‍ പുരസ്‌കാരത്തെ പൂര്‍ണ്ണമനസ്സോടെ സ്വാഗതം ചെയ്തുകൊണ്ട് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍.. പാര്‍ട്ടിക്ക് ഇതില്‍ വിയോജിപ്പില്ലെന്നും ഗോവിന്ദന്‍..


കാലാവസ്ഥ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്..അടുത്ത മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ..


സ്വർണം ലക്ഷത്തിലേക്ക് കുതിക്കുമ്പോൾ താനും ഒട്ടുംപിന്നിലല്ലെന്ന്, തെളിയിക്കുകയാണ് വെള്ളിയും...ഒരു കിലോ വെള്ളി നാല് ലക്ഷത്തിലേക്ക് കടക്കുകയാണ്..


16 വയസ്സുകാരനെ സഹപാഠികളായ രണ്ടുപേർ ചേർന്ന് ക്രൂരമായി മർദിച്ച സംഭവം..ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രൂരമായി തല്ലുകയും ചവിട്ടുകയും ചെയ്തു..കാലുപിടിച്ച് മാപ്പ് പറയിക്കുകയും ചെയ്തു..


ശബരിമലയിലെ സ്വർണപ്പാളികളുടെ പൂജയുമായി ബന്ധപ്പെട്ട് നടൻ ജയറാം നൽകിയ വിശദീകരണത്തിൽ ആശയകുഴപ്പം: അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിക്കാന്‍ നോക്കിയ ജയറാമിനെ കാത്തിരിക്കുന്നത്...

മോദിയുടെ പേരിലുള്ള പിച്ച് അപമാനം; രണ്ട് ദിവസം കൊണ്ട് ടെസ്റ്റ് തീർന്നതിനെ വിമർശിച്ച് മുൻ ക്രിക്കറ്റ് താരങ്ങൾ

26 FEBRUARY 2021 03:17 PM IST
മലയാളി വാര്‍ത്ത

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിൽ ഉള്ള മൊട്ടേരാ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ വെച്ചാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള പകൽ-രാത്രി ടെസ്റ്റ് മത്സരം അരങ്ങേറിയത്. അഞ്ച് ദിവസം നീളുന്ന ടെസ്റ്റ് മത്സരം രണ്ടു ദിവസം പോലും മുഴുപ്പിക്കാതെയാണ് ഇന്നലെ അവസാനിച്ചത്. സ്‌പിൻ ബൗളർമാർ നിറഞ്ഞാടിയ മത്സരത്തിൽ പത്ത് വിക്കറ്റിനായിരുന്നു ടീം ഇന്ത്യയുടെ ജയം.

ഇപ്പോഴിതാ മോദിയുടെ പേരിൽ ഉള്ള പിച്ച് ക്രിക്കറ്റ് ലോകത്തിൽ വിവാദ സംസാര വിഷയം ആയിരിക്കുകയാണ്. മുൻ ക്രിക്കറ്റ് താരങ്ങൾ എല്ലാം ഒരേ സ്വരത്തിൽ മോദി സ്റ്റേഡിയത്തിലെ പിച്ചിനെ വിമർശനം കൊണ്ട് മൂടിയിരിക്കുകയാണ്. അതേക്കുറിച്ച് മുൻ ഇന്ത്യൻ താരം യുവരാജ് സിംഗിന്റെ ട്വീറ്റ് ഇങ്ങനെ ആയിരുന്നു...

"രണ്ടു ദിവസത്തിനുള്ളിൽ കളി തീരുകയെന്നത് ടെസ്റ്റ് ക്രിക്കറ്റിന് ഒരിക്കലും നല്ലതല്ല. ഇതുപോലെയുള്ള പിച്ചിലാണ് അനിൽ കുംബ്ലെയും ഹർഭജൻ സിങ്ങും ബോൾ ചെയ്തിരുന്നെങ്കിൽ അവരുടെ വിക്കറ്റ് നേട്ടം ആയിരവും എണ്ണൂറുമൊക്കെ കടന്നേനെ...യുവരാജ് സിങിന്റെ വരികളിൽ എല്ലാം ഉണ്ടായിരുന്നു.

മോദിയുടെ പേരിലുള്ള സ്റ്റേഡിയത്തിലെ പിച്ചിൽ പന്തിനൊപ്പം പൂഴിയും പറക്കുന്നത് നാം കണ്ടതാണ്.

 

ഒന്നാം ഇന്നിംഗ്‌സിൽ ഇംഗ്ലണ്ടിനെ കേവലം 112 റൺസിനാണ് ഇന്ത്യൻ സ്പിന്നർമാർ പുറത്താക്കിയത്. മറുപടി ബാറ്റിങ്ങിൽ ഇന്ത്യക്കും കിട്ടി പണി. ഇന്ത്യ 145 റൺസിന് എല്ലാവരും പുറത്ത്. ഇംഗ്ലണ്ടിന്റെ സ്പിന്നർമാരും മോദി പിച്ചിന്റെ അവസ്ഥ മനസ്സിലാക്കി പന്തെറിഞ്ഞു. ദേ കിടക്കുന്നു ഇന്ത്യൻ ബാറ്റ്‌സ്മാന്മാർ.

അവിടം കൊണ്ടും തീർന്നില്ല മോദി പിച്ചിന്റെ പൂഴിക്കടകൻ. രണ്ടാം ഇന്നിംഗ്‌സിൽ ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ടിനെ ഇന്ത്യൻ സ്പിന്നർമാരായ അക്ഷർ പട്ടേലും രവിചന്ദ്ര അശ്വിനും ചേർന്ന് മോദിയുടെ മാന്ത്രിക പിച്ചിന്റെ അവസ്ഥ മുതലെടുത്ത് വെറും 81 റൺസിന് ചുരുട്ടിക്കെട്ടി. മറുപടി ബാറ്റിങ്ങിൽ 10 വിക്കറ്റിന്റെ തകർപ്പൻ ജയമാണ് വിവാദ പിച്ചിൽ ഇന്ത്യ കരസ്ഥമാക്കിയത്.

ട്രോളുകളിൽ മോദിയുടെ പേരിലുള്ള സ്റ്റേഡിയത്തിലെ പിച്ചിന്റെ അവസ്ഥയായിരുന്നു ഇന്നലെ പ്രധാന വിഷയം. അതിൽ ഒരു ട്രോളിലെ വിഷയം രാവണപ്രഭു എന്ന ചിത്രത്തിലെ ഒരു രംഗമായിരുന്നു. ചാരുകസേരയിൽ ഇരിക്കുന്ന നീലകണ്ഠൻ.

നീലകണ്ഠന്റെ സ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാർത്തികേയനായി ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. വയസ്സനായ ഇന്നസെന്റിന്റെ സ്ഥാനത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കോഹ്‌ലിയുടെ മോദിയുടെ ചോദ്യം..ഇന്നത്തെ ടെസ്റ്റ് ജയിച്ചു അല്ലേ..? കോഹ്ലി അതെ എന്ന് പറയുമ്പോൾ മോദിയുടെ ചോദ്യം ഇങ്ങനെ..ഇത്ര അനായാസം ആയി ജയിക്കാനായതിന് കാരണം...

അപ്പോഴാണ് അമിത് ഷായുടെ മറുപടി...സ്റ്റേഡിയത്തിന്റെ പേര് നരേന്ദ്ര മോദി സ്റ്റേഡിയം എന്നായത് കൊണ്ട്...

എന്നാൽ മോദി പിച്ചിനെ പിന്തുണച്ച് കൊണ്ട് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി രംഗത്ത് വന്നു. മൊട്ടേരയിലെ ശരിയായ പ്രശ്‌നം പിച്ചിന്റെയല്ലെന്നും ബാറ്റ്‌സ്മാന്‍മാരുടെയാണെന്നും വിലയിരുത്തിയിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി.

'ഇരു ടീമിന്റെയും ബാറ്റിങ് നിലവാരത്തിനൊത്ത് ഉയര്‍ന്നില്ല എന്നും ആദ്യ ദിനത്തേക്കാള്‍ രണ്ടാം ദിനം പന്ത് ടേണ്‍ ചെയ്യുകയും ഇരു ടീമിന്റെയും ബാറ്റിങ് ശരാശരിക്കും താഴെയാണ് എന്നും പറഞ്ഞ് മോദി പിച്ചിനെ പ്രതിരോധിക്കുകയാണ് വിരാട് കോഹ്ലി.

സ്റ്റേഡിയത്തിലെ അംബാനി-അദാനി ബൗളിംഗ് എൻഡുകൾ ആണ് മറ്റൊരു പ്രത്യേകത. ബി.ജെ.പിയുടെ കോർപറേറ്റുകളുമായി ഉള്ള സഖ്യം ഊട്ടിയുറപ്പിക്കുന്നതിലെ സ്നേഹഘടകം ഇതിൽ നിന്ന് പൊതുജങ്ങൾക്ക് മനസ്സിലാക്കാവുന്നതാണ്. സ്റ്റേഡിയത്തിലെ ബൗളിംഗ് എൻഡിനെ പരിഹസിച്ച് നേരത്തെ രാഹുൽ ഗാന്ധി ട്വിറ്ററിൽ ഹം ദോ ഹമാരെ ദോ എന്ന് ഹാഷ്‌ടാഗ്‌ ഇട്ടിരുന്നു.

അമിത് ഷായുടെ മകൻ ജയ് ഷാ ആണ് ഇപ്പോഴത്തെ ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് സെക്രട്ടറി. അപ്പോൾ ഇതല്ല,ഇതിനപ്പുറവും ക്രിക്കറ്റിൽ നടക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പെട്ടി പാക്ക് ചെയ്ത് പ്രവാസികൾ 3.4 ലക്ഷം പേർ നാട്ടിലേയ്ക്ക് ! 'ഡെവലപ്പർ നിതാഖാത്' പുതിയ ഘട്ടം വൻ തിരിച്ചടി !!!  (8 minutes ago)

യുഎഇയിൽ ഇനി ബിരുദക്കാർക്ക് വിസയില്ല തൊഴിൽ വിപണിയിൽ പുതിയ നിയമങ്ങൾ പ്രവാസികളെ കാത്തിരിക്കുന്നത് കടുത്ത പ്രതിസന്ധി  (12 minutes ago)

ചാക്കിലാക്കിയ നിലയില്‍ യുവതിയുടെ തലയില്ലാത്ത മൃതദേഹഭാഗം  (19 minutes ago)

ഇന്ത്യൻ സ്വാതന്ത്ര്യ പോരാട്ടത്തിനായി മുങ്ങിക്കപ്പലിലെത്തിയ മലയാളി വക്കം അബ്ദുൾ ഖാദർ എന്ന കേരളത്തിന്റെ ഭഗത് സിങ്!  (22 minutes ago)

സി പി എമ്മിനെ മുട്ടുകുത്തിക്കാൻ കുഞ്ഞികൃഷ്ണന്റെ പുസ്തകം ! ഇറങ്ങിയാൽ കത്തിക്കും ജീവനും ഭീഷണി കണ്ണൂരിൽ കലാപം  (27 minutes ago)

കല്‍പ്പറ്റ ടൗണ്‍ഷിപ്പിലെ വീടുകള്‍ നറുക്കെടുപ്പിലൂടെ കൈമാറും; വയനാട് ദുരന്തബാധിതര്‍ക്ക് ആദ്യഘട്ടത്തില്‍ നല്‍കുന്നത് 178 വീടുകള്‍  (34 minutes ago)

മീശ പിരിച്ച് ന്യൂലുക്കില്‍ മോഹന്‍ലാല്‍  (43 minutes ago)

വി കുഞ്ഞികൃഷ്ണന്റെ വീടിന് മുന്നില്‍ പടക്കം പൊട്ടിച്ച് സിപിഎം പ്രവര്‍ത്തകര്‍  (1 hour ago)

എല്ലാ ശനിയും അവധി വേണം; അഖിലേന്ത്യാ പണിമുടക്കില്‍ ബാങ്കുകളുടെ പ്രവര്‍ത്തനം നാളെ തടസ്സപ്പെടും  (1 hour ago)

ആശുപത്രി പൂട്ടി ഡോക്ടറും ജീവനക്കാരും വിവാഹത്തിന് പോയ സംഭവത്തില്‍ അന്വേഷണത്തിന് നിര്‍ദേശം നല്‍കി ജില്ലാ കളക്ടര്‍  (1 hour ago)

വീട്ടുജോലിക്കാരിയെ പീഡിപ്പിച്ച കേസില്‍ പാക്ക് ഇതിഹാസ താരത്തിന്റെ മകന്‍ പിടിയില്‍  (2 hours ago)

അമ്മയുടെ വാരിയെല്ല് ഒടിക്കാന്‍ കാരണം ഫെയ്‌സ്‌ക്രീം മാത്രമല്ലെന്ന് പൊലീസ്  (2 hours ago)

കല്‍പറ്റയില്‍ പതിനാറുകാരനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ ഒരാള്‍കൂടി പിടിയില്‍  (2 hours ago)

ആണുങ്ങള്‍ക്കൊപ്പം യാത്ര പോകാനും സമയം പങ്കിടാനും ആണ് ഉണ്ണിക്കൃഷ്ണന് താല്‍പര്യം  (2 hours ago)

ഇസ്‌ലാമാബാദ് വിമാനത്താവളം ഏറ്റെടുക്കാനുള്ള കരാറില്‍നിന്ന് യുഎഇ പിന്‍മാറി  (3 hours ago)

Malayali Vartha Recommends