Widgets Magazine
05
Nov / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് പാൽവിലയിൽ ചെറിയ വർദ്ധന വരുത്തുന്നത് പരിഗണനയിലുണ്ടെന്ന് മന്ത്രി ജെ. ചിഞ്ചുറാണി...


ബിസിനസ് രംഗത്തെ അതികായനും ഹിന്ദുജ ഗ്രൂപ്പിന്റെ ചെയർമാനുമായ ഗോപിചന്ദ് പരമാനന്ദ് ഹിന്ദുജ അന്തരിച്ചു...


ശബരിമല സ്വർണകൊള്ളക്കേസിൽ മുൻ ദേവസ്വം കമ്മീഷണർ എൻ വാസു പ്രതിപ്പട്ടികയിൽ... രണ്ടാമത്തെ അന്വേഷണ പുരോഗതി റിപ്പോർട്ട് പ്രത്യേക സംഘം ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും


സി.ബി.ഐ ഉദ്യോഗസ്ഥർ തമിഴഗ വെട്രി കഴകം ആസ്ഥാനം സന്ദർശിച്ചു.. പാർട്ടി നടത്തിയ പ്രചാരണവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ..സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ടു..


തിരുവനന്തപുരത്തും കോഴിക്കോടും കള്ളക്കടൽ ജാഗ്രതാ നിർദ്ദേശം: കേരളത്തിൽ ഈ മാസം സാധാരണയേക്കാൾ കൂടുതൽ മഴ സാധ്യത...

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ട്വന്റി20 ക്രിക്കറ്റ് പരമ്പരയ്ക്ക് ഇന്നു തുടക്കം.... അഞ്ചു മത്സരങ്ങളുടെ ടി 20 പരമ്പരയിലെ ആദ്യ മത്സരം നരേന്ദ്ര മോദി സ്്‌റ്റേഡിയത്തില്‍ രാത്രി ഏഴിന് ആരംഭിക്കും

12 MARCH 2021 06:35 AM IST
മലയാളി വാര്‍ത്ത

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ട്വന്റി20 ക്രിക്കറ്റ് പരമ്പരയ്ക്ക് ഇന്നു തുടക്കം. അഞ്ചു മത്സരങ്ങളുടെ ടി 20 പരമ്പരയിലെ ആദ്യ മത്സരം നരേന്ദ്ര മോദി സ്്‌റ്റേഡിയത്തില്‍ രാത്രി ഏഴിന് ആരംഭിക്കും.അഞ്ചു മത്സരങ്ങളുടെ ടി 20 പരമ്പരയിലെ ആദ്യ മത്സരം നരേന്ദ്ര മോദി സ്്‌റ്റേഡിയത്തില്‍ രാത്രി ഏഴിന് ആരംഭിക്കും.

ടെസ്റ്റ് പരമ്പരയില്‍ 31 ന് ഇംഗ്ലണ്ടിനെ വീഴ്ത്തിയ ഇന്ത്യ ടി 20 യിലും വിജയം പിടിക്കുമെന്നാണ് പ്രതീക്ഷ. എന്നാല്‍ ലോക ഒന്നാം നമ്പറായ ഇയോന്‍ മോര്‍ഗന്റെ ഇംഗ്ലണ്ടിനെ കീഴടക്കാന്‍ ശക്തമായ പോരാട്ടം തന്നെ കാഴ്ചവയ്‌ക്കേണ്ടിവരും. മത്സരം സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ തത്സമയം കാണാം. ഈ വര്‍ഷത്തെ ടി 20 ലോകകപ്പാണ് ഞങ്ങളുടെ ലക്ഷ്യം.

 



ഇന്ത്യയില്‍ ഒക്‌ടോബറില്‍ അരങ്ങേറുന്ന ലോകകപ്പിലേക്ക് മികച്ച ടീമിനെ വാര്‍ത്തെടുക്കാന്‍ ഈ പരമ്പര സഹായകമാകുമെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് പറഞ്ഞു. ലോകകപ്പ് നടക്കുന്ന ഇന്ത്യയിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ ഈ പരമ്പര ഉപകരിക്കുമെന്ന് ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍ ജോസ് ബട്‌ലര്‍ വെളിപ്പെടുത്തി. രോഹിത് ശര്‍മയും കെ.എല്‍. രാഹുലും ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുമെന്ന് ക്യാപ്്റ്റന്‍ വിരാട് കോഹ് ലി പറഞ്ഞു.

മുന്‍നിരയില്‍ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെച്ചുവരുന്ന കളിക്കാരാണ് രോഹിത് ശര്‍മയും കെ.എല്‍. രാഹുലും. ഇംഗ്ലണ്ടിനെതിരെ ഇവര്‍ ഇന്നിങ്‌സ് തുറക്കുമെന്ന് കോഹ്‌ലി വ്യക്തമാക്കി. ഇതോടെ മൂന്നാം ഒപ്പണറായ ശിഖര്‍ ധവാന് പ്ലേയിങ് ഇലവനില്‍ സ്ഥാനമുണ്ടാകില്ലെന്ന് ഉറപ്പായി. ഓള്‍ റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യക്കും വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്തിനും പ്ലേയിങ് ഇലവനില്‍ സ്ഥാനം ലഭിക്കും.

 



അതേസമയം പരുക്കിന്റെ അകമ്പടിയോടെയാണ് ഇന്ത്യ കളിക്കാനിറങ്ങുന്നത്. പേസര്‍ ടി. നടരാജന്റെയും രാഹുല്‍ തെവാതിയയുടെയും പരുക്ക് ഭേദമായിട്ടില്ല. ഫിറ്റ്‌നസ് ടെസ്റ്റില്‍ പരാജയപ്പെട്ട ലെഗ് സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിക്കു പരമ്ബര തന്നെ നഷ്ടമായി. അരങ്ങേറാന്‍ കാത്തിരിക്കുന്ന സൂര്യകുമാര്‍ യാദവും ഇഷാന്‍ കിഷനും ടീമിലുണ്ട്.
ഓപ്പണര്‍മാരായ ലോകേഷ് രാഹുല്‍, ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ എന്നിവരില്‍ ഒരാള്‍ പുറത്തിരിക്കേണ്ടി വരും. പേസര്‍മാരില്‍ ശാര്‍ദൂല്‍ ഠാക്കൂര്‍, ദീപക് ചാഹാര്‍, ഭുവനേശ്വര്‍ കുമാര്‍ എന്നിവരില്‍ ഒരാള്‍ക്കും നറുക്കു വീഴും. ട്വന്റി20 യില്‍ 3000 റണ്‍ തികയ്ക്കുന്ന ആദ്യ താരമാകാനുള്ള ശ്രമത്തിലാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി. 72 റണ്‍ കൂടി നേടിയാല്‍ കോഹ്ലി 3000 ത്തിലെത്തും.

 



പേസര്‍ ജോഫ്ര ആര്‍ച്ചറിന്റെ പരുക്കാണ് ഇംഗ്ലണ്ടിനെ പ്രധാനമായി വലയ്ക്കുന്നത്. മാര്‍ക് വുഡ്, ടോം കുറാന്‍, റീസ് ടോപ്‌ലെ എന്നിവരുടെ സാന്നിധ്യം ആശ്വാസമാണ്.സാധ്യതാ ടീം: ഇന്ത്യ രോഹിത് ശര്‍മ, ലോകേഷ് രാഹുല്‍, വിരാട് കോഹ്ലി (നായകന്‍), ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍/വാഷിങ്ടണ്‍ സുന്ദര്‍, ശാര്‍ദൂല്‍ ഠാക്കൂര്‍, ഭുവനേശ്വര്‍ കുമാര്‍, യുസ്‌വേന്ദ്ര ചാഹാല്‍, നവദീപ് സെയ്‌നി.


സാധ്യതാ ടീം: ഇംഗ്ലണ്ട്: ജാസണ്‍ റോയ്, ജോസ് ബട്ട്‌ലര്‍, ഡേവിഡ് മാലാന്‍, ജോണി ബെയര്‍സ്‌റ്റോ, ബെന്‍ സ്‌റ്റോക്‌സ്, ഒയിന്‍ മോര്‍ഗാന്‍ (നായകന്‍), മൊയീന്‍ അലി, സാം കുറാന്‍, ക്രിസ് ജോര്‍ദാന്‍, മാര്‍ക് വുഡ്, ആദില്‍ റഷീദ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വോട്ടർ പട്ടികയിൽ ഇന്നു കൂടി പേര് ചേർക്കാം...  (5 minutes ago)

കേസ് രജിസ്റ്റർ ചെയ്തു  (14 minutes ago)

രക്ഷാപ്രവർത്തനം പൂർത്തിയായി  (42 minutes ago)

വിമാനം തകർന്നുവീണു, തീപിടുത്തം  (1 hour ago)

എസ്‌ഐആര്‍...സര്‍വകക്ഷിയോഗം ഇന്നു നടക്കും.  (1 hour ago)

പ്രതിമാസം 1 ലിറ്റർ വെളിച്ചെണ്ണ ലഭിച്ചിരുന്നത് 2 ലിറ്ററാക്കി  (1 hour ago)

കത്ത് വൈകിയത് നേട്ടമായി  (1 hour ago)

പാൽവിലയിൽ ചെറിയ വർദ്ധന വരുത്തുന്നത് പരിഗണനയിലുണ്ടെന്ന് മന്ത്രി  (1 hour ago)

നെട്ടോട്ടം ഓടി ഐഎസ്‌ഐ  (1 hour ago)

ഗോപിചന്ദ് പരമാനന്ദ് ഹിന്ദുജ അന്തരിച്ചു...  (1 hour ago)

പാസഞ്ചർ ട്രെയിൻ ഗുഡ്സ് ട്രെയിനുമായി കൂട്ടിയിടിച്ചുണ്ടായ  (1 hour ago)

മുൻ ദേവസ്വം കമ്മീഷണർ എൻ വാസു പ്രതിപ്പട്ടികയിൽ...  (2 hours ago)

ഐസിസി വനിതാ ടീമിനെ പ്രധാനമന്ത്രി നാളെ കാണും  (9 hours ago)

യുഎഇയിലെ കാറപകടത്തില്‍ 29 കാരന് ദാരുണാന്ത്യം  (9 hours ago)

പാല്‍ വില കൂട്ടുന്നത് തിരഞ്ഞെടുപ്പിന് ശേഷം പരിഗണിക്കുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി  (12 hours ago)

Malayali Vartha Recommends