Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


രാജി പിൻവലിക്കാൻ സാധ്യത... ആർ. ശ്രീലേഖയുടെ രാജി, തിരുവനന്തപുരം നഗരസഭയിൽ ഭരണപ്രതിസന്ധിയോ? ബിജെപി ഭൂരിപക്ഷം തുലാസിൽ, രാജി പിൻവലിക്കാൻ സാധ്യത


സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത... അടുത്ത മൂന്നു ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്, ഇന്ന് നാലു ജില്ലകളിൽ യെല്ലോ അലർട്ട്


ഇന്ത്യൻ അതിസമ്പന്നരുടെ പട്ടികയിൽ ഏഴ് മലയാളികൾ... ഫോബ്സിന്റെ 2026ലെ ഇന്ത്യയിലെ 100 അതിസമ്പന്നരുടെ പട്ടികയിൽ വ്യക്തിഗത മലയാളികളിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ഒന്നാമത്...


ഏഷ്യൻഗെയിംസിന് ഇന്ന് കൊടിയിറങ്ങും....നാലു വർഷത്തിലൊരിക്കൽ  അരങ്ങേറുന്ന  കായിക മാമാങ്കത്തിൽ ഇത്തവണ  21 സ്വർണം ഉൾപ്പെടെ 85 മെഡലുകളുമായി ഇന്ത്യ  നാലാം സ്ഥാനത്ത്.... 


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...

കൊല്‍ക്കത്തയുടെ ബൗളിംഗിന് മുന്നില്‍ തകർന്നടിഞ്ഞ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ളൂര്‍; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഒന്‍പത് വി​ക്കറ്റി​ന് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ളൂരി​നെ തോല്‍പ്പി​ച്ചു

20 SEPTEMBER 2021 11:51 PM IST
മലയാളി വാര്‍ത്ത

More Stories...

  ഇന്ത്യക്കെതിരെ മൂന്നാം ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസിന് അഞ്ച് വിക്കറ്റ് ജയം.... സെഞ്ച്വറി ഇന്നിങ്‌സുമായി തിളങ്ങിയ ക്യാപ്റ്റൻ ഷായ് ഹോപ്പാണ് വെസ്റ്റ് ഇൻഡീസിന്റെ ടോപ് സ്‌കോറർ

വിൻഡിസിനെതിരെ തകർപ്പൻ ജയം നേടി ഇന്ത്യ...

മഴഭീഷണി.... മത്സരത്തിന് മുന്നോടിയായി മഴയുടെ ഭീഷണി ശക്തമായി നിലനിൽക്കുന്നു, മത്സരം ഉപേക്ഷിച്ചാൽ ഇന്ത്യ ഫൈനലിലേക്ക് മുന്നേറും

കാര്യവട്ടത്ത് നടന്ന ആദ്യ മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെ കശക്കിയെറിഞ്ഞ ഇന്ത്യൻ ക്രിക്കറ്റ് ടീം രണ്ടാം ഏകദിനത്തിലും ജയിച്ച് പരമ്പര സ്വന്തമാക്കാൻ ഇന്ന് ഗോഹട്ടിയിൽ ഇറങ്ങുന്നു....

കോഹ്‌ലിക്കും ​ഗില്ലിനും സെഞ്ചുറി.... വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ വമ്പന്‍ വിജയം.... ഏകദിന ഫോര്‍മാറ്റില്‍ ഏറ്റവും വേഗത്തില്‍ 15,000 റണ്‍സ് തികയ്ക്കുന്ന താരമെന്ന റെക്കോര്‍ഡും കോഹ്‌ലി സ്വന്തം പേരിലാക്കി

കൊല്‍ക്കത്തക്കാരുടെ കുറിക്കുകൊണ്ട ബൗളിംഗിന് മുന്നില്‍ ബാറ്റൊടിഞ്ഞ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ളൂര്‍.ഇന്നലെ അബുദാബിയില്‍ ഒമ്ബത് വി​ക്കറ്റി​നാണ് കൊല്‍ക്കത്ത ആര്‍.സി​.ബി​യെ തകര്‍ത്തുകളഞ്ഞത്.ആദ്യ ബാറ്റിംഗിനിറങ്ങിയ ആര്‍.സി.ബിക്ക് വെറും 92 റണ്‍സിനാണ് ആള്‍ഔട്ടാകേണ്ടിവന്നത്.മറുപടി​ക്കി​റങ്ങി​യ കൊല്‍ക്കത്ത പത്താം ഓവറി​ല്‍ ഒറ്റ വി​ക്കറ്റ് മാത്രം നഷ്ടപ്പെടുത്തി​ വി​ജയം കണ്ടു.

മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ആന്ദ്രേ റസലും വരുണ്‍ ചക്രവര്‍ത്തിയും ചേര്‍ന്നാണ് വിരാടിന്റെ പിള്ളേരെ വെള്ളം കുടിപ്പിച്ചത്. കല്ലം ഫെര്‍ഗൂസന് രണ്ട് വിക്കറ്റും പ്രസിദ്ധ് കൃഷ്ണയ്ക്ക് ഒരു വിക്കറ്റും ലഭിച്ചു. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ബാംഗ്ളൂരിന് തുടക്കം മുതല്‍ തിരിച്ചടികളായിരുന്നു. ഈ സീസണിന് ശേഷം സ്ഥാനമൊഴിയുമെന്ന് പ്രഖ്യാപിച്ച നായകന്‍ വിരാട് കൊഹ്‌ലി (5)രണ്ടാം ഓവറില്‍ത്തന്നെ പ്രസിദ്ധ് കൃഷ്ണയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുരുങ്ങി കൂടാരം കയറി. തുടര്‍ന്ന് മലയാളി താരം ദേവ്ദത്ത് പടിക്കലും (22) ശ്രീകര്‍ ഭരതും (16) ചേര്‍ന്ന് ആറോവറില്‍ 41 റണ്‍സിലെത്തിച്ചെങ്കിലും അവിടെ വച്ച്‌ പടിക്കലിനെ നഷ്മായതോടെ തകര്‍ച്ച തുടങ്ങി. കല്ലം ഫെര്‍ഗൂസന്റെ പന്തില്‍ കീപ്പര്‍ കാര്‍ത്തികിന് ക്യാച്ച്‌ നല്‍കിയാണ് ദേവ്ദത്ത് മടങ്ങിയത്.ഭരത് ഒന്‍പതാം ഓവറില്‍ റസലിനാണ് കീഴടങ്ങിയത്.ഇതേഓവറില്‍ റസല്‍ എ.ബി ഡിവില്ലിയേഴ്സിനെ ക്ളീന്‍ ബൗള്‍ഡാക്കിയത് നൈറ്റ് റൈഡേഴ്സിന് ആവേശം പകര്‍ന്നു.ഇതോടെ ബാംഗ്ളൂര്‍ 52/4 എന്ന നിലയിലായി.

 


തുടര്‍ന്നായിരുന്നു വരുണ്‍ ചക്രവര്‍ത്തി വേട്ട തുടങ്ങിയത്.12-ാം ഓവറിന്റെ നാലാം പന്തില്‍ ഗ്ളെന്‍ മാക്സ്‌വെല്ലിനെ(10) ക്ളീന്‍ ബൗള്‍ഡാക്കിയ വരുണ്‍ തൊട്ടടുത്ത പന്തില്‍ വാനിന്ദു ഹസരംഗയെ(0) എല്‍.ബിയില്‍ കുരുക്കുകയും ചെയ്തു.അടുത്ത പന്തില്‍ ജാമീസണിനെതിരെ എല്‍.ബി അപ്പീല്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല.14-ാം ഓവറില്‍ മലയാളി താരം സച്ചിന്‍ ബേബിയെ റാണയുടെ കയ്യിലെത്തിച്ചതും പാതി മലയാളിയായ വരുണാണ്. 17 പന്തുകള്‍ നേരിട്ട സച്ചിന്‍ ബേബിക്ക് ഏഴുറണ്‍സ് മാത്രമാണ് നേടാനായത്. 16-ാം ഓവറില്‍ ജാമീസണ്‍(4) റണ്‍ഔട്ടാവുകയും അടുത്ത ഓവറില്‍ ഹര്‍ഷല്‍ പട്ടേലിനെ (12) ഫെര്‍ഗൂസണ്‍ ക്ളീന്‍ ബൗള്‍ഡാക്കുകയും ചെയ്തു. 19-ാം ഓവറില്‍ സിറാജിനെ (8) വരുണിന്റെ കയ്യിലെത്തിച്ച്‌ റസലാണ് കൊഹ്‌ലിപ്പടയുടെ ഇന്നിംഗ്സിന് കര്‍ട്ടനിട്ടത്.

മറുപടി​ക്കി​റങ്ങി​യ കൊല്‍ക്കത്തയ്ക്ക് വേണ്ടി​ ശുഭ്മാന്‍ ഗി​ല്ലും (34 പന്തുകളില്‍ ആറുഫോറും ഒരു സിക്സുമടക്കം 48 റണ്‍സ്) വെങ്കടേഷ് അയ്യരും (27പന്തുകളില്‍ ഏഴുഫോറും ഒരു സിക്സുമടക്കം പുറത്താകാതെ 41 റണ്‍സ് ) ചേര്‍ന്ന് തകര്‍ത്തടിച്ചു. ഒന്‍പത് ഓവറില്‍ 82 റണ്‍സിലെത്തിയപ്പോള്‍ ഗില്ലിനെ കൊല്‍ക്കത്തയ്ക്ക് നഷ്ടമായി. എന്നാല്‍ പകരമിറങ്ങിയ റസലിന് ഒരു പന്തുപോലും നേരിടാന്‍ അവസരം നല്‍കാതെ അടുത്ത ഓവറില്‍ തകര്‍ത്തടിച്ച്‌ ടീമിനെ വിജയത്തിലെത്തിച്ചു. ഈ വിജയത്തോടെ കൊല്‍ക്കത്ത എട്ടു മത്സരങ്ങളില്‍ നിന്ന് ആറു പോയിന്റുമായി ആറാമതേക്കുയര്‍ന്നു. ആര്‍.സി.ബി 10 പോയിന്റുമായി നാലാമതാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്കും അധ്യാപകർക്കും എ.ഐ. ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകളിൽ പരിശീലനം  (6 minutes ago)

   തിരുവനന്തപുരം വിമാനത്താവളത്തിൽ യാത്രക്കാരെ കൊണ്ടാക്കാനും വിളിക്കാനും വരുന്ന വാഹനങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്നത് ഭീമമായ ഫീസ്  (37 minutes ago)

ഔദ്യോഗിക കൃത്യനിർവ്വഹണത്തിനിടെ ഒല്ലൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടറെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ച കേസ്... പ്രതിക്ക് 42 വർഷം കഠിനതടവും 4 ലക്ഷം രൂപ പിഴയും  (43 minutes ago)

തീരുമാനങ്ങളിൽ കൂടിയാലോചനകൾ നടക്കുന്നില്ലെന്ന പരാതി... യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് ഡൽഹിയിലേക്ക്.... ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ എന്നിവർക്ക് നേരിട്ട് പരാതി  (1 hour ago)

‘കതിർ’പദ്ധതി... കേരളത്തിലെ കർഷകർക്ക് കൃഷിവകുപ്പിന്റെ വിവിധ സേവനങ്ങളും ആനുകൂല്യങ്ങളും കൂടുതൽ എളുപ്പത്തിൽ... സ്മാർട്ട് ഫാർമർ ഐ.ഡി കാർഡിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് കൃഷി മന്ത്രി  (1 hour ago)

മണ്ഡല-മകരവിളക്കിന് കെ.എസ്.ആർ.ടി.സി., സ്വകാര്യബസുകൾ വാടകയ്ക്കെടുത്ത് പമ്പയിലേക്ക് സർവീസ് നടത്തും, പ്രിയദർശിനി ബസ്സുണ്ടാവില്ല‌    (1 hour ago)

സേലം ഡിവിഷനിൽ വിവിധ സ്ഥലങ്ങളിൽ പണി.... ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി  (1 hour ago)

കൊല്ലം ചവറയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി...  (1 hour ago)

വിഖ്യാത സംവിധായകനും തിരക്കഥാകൃത്തുമായ സിംഗീതം ശ്രീനിവാസ റാവു അന്തരിച്ചു... വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം  (2 hours ago)

ട്രാവലർ നിയന്ത്രണംവിട്ട് മറിഞ്ഞ് 11 മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം... 22 പേർക്ക് പരുക്ക്  (2 hours ago)

രാജി പിൻവലിക്കാൻ സാധ്യത... ആർ. ശ്രീലേഖയുടെ രാജി, തിരുവനന്തപുരം നഗരസഭയിൽ ഭരണപ്രതിസന്ധിയോ? ബിജെപി ഭൂരിപക്ഷം തുലാസിൽ, രാജി പിൻവലിക്കാൻ സാധ്യത  (2 hours ago)

സംസ്ഥാനത്തെ ഐടി വകുപ്പിന്റെ പേര് മാറ്റി സർക്കാർ ഉത്തരവിറങ്ങി..വകുപ്പിന്റെ ചുമതലകളും പ്രവർത്തന മേഖലകളും ഗണ്യമായി വികസിച്ച പശ്ചാത്തലത്തിലാണ് പേര് മാറ്റാനുള്ള തീരുമാനം...  (3 hours ago)

വീടിന്റെ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒന്നര വയസുകാരൻ 10 അടി താഴ്ചയുളള കിണറ്റിലേക്ക്.... രക്ഷപ്പട്ടത് അത്ഭുതകരമായി  (3 hours ago)

ദുബൈയിൽ നിന്നു ടെൽ അവീവിലേക്ക് പറന്ന ഫ്ലൈദുബൈ വിമാനം തകർക്കാൻ സഹപൈലറ്റ് നടത്തിയ ആസൂത്രിത ശ്രമം പരാജയപ്പെടുത്തിയ ക്യാപ്റ്റൻ സ്മിത് മച്ചാറെ അഭിനന്ദിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു  (3 hours ago)

ഇന്ത്യയും ബ്രസീലും തമ്മിലുള്ള സൗഹൃദ മത്സരത്തില്‍ എതിരില്ലാത്ത 4 ഗോളുകള്‍ക്ക് ബ്രസീല്‍ ഇന്ത്യയെ പരാജയപ്പെടുത്തി....  (3 hours ago)

Malayali Vartha Recommends