ക്രിക്കറ്റ് ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ ടോസ് നേടിയ ന്യൂസിലന്‍ഡ് ബൗളിങ് തെരഞ്ഞെടുത്തു... മൊട്ടേറയിലുള്ള നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ പകല്‍ രണ്ടിന് തുടങ്ങുന്ന ഉദ്ഘാടന മത്സരം തീപാറും

ക്രിക്കറ്റ് ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ ടോസ് നേടിയ ന്യൂസിലന്‍ഡ് ബൗളിങ് തെരഞ്ഞെടുത്തു. പരിക്ക് ഭേദമായി സന്നാഹ മത്സരത്തിറങ്ങിയ ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ കിവികള്‍ക്കായി പക്ഷേ ആദ്യമത്സരത്തിറങ്ങില്ല. പേസ് നിരയുടെ കുന്തമുനയായ ടിം സൗത്തിയും ആദ്യ മത്സരത്തിനില്ലെന്ന് പകരം ക്യാപ്റ്റനായ ടോം ലാതം വ്യക്തമാക്കി.
മൊട്ടേറയിലുള്ള നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ പകല്‍ രണ്ടിന് തുടങ്ങുന്ന ഉദ്ഘാടന മത്സരം തീപാറുമെന്നുറപ്പാണ്.
നിലവിലെ ലോക ചാമ്പ്യന്മാരായ ഇംഗ്ലണ്ടും റണ്ണറപ്പായ ന്യൂസിലന്‍ഡുമാണ് ഏറ്റുമുട്ടുന്നത്. 2019 ലോകകപ്പ് ഫൈനലിന്റെ വിജയമധുരം ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയില്‍ ഇംഗ്ലണ്ടും മുറിവുണക്കാന്‍ കിവികളും ഇറങ്ങുകയാണ്.
"https://www.facebook.com/Malayalivartha






















