പ്രാര്‍ത്ഥനകളോടെ..... ടീം ഇന്ത്യ ഏകദിന ലോകകപ്പില്‍ ഇന്ന് ആദ്യ മത്സരത്തിനിറങ്ങുന്നു....

പ്രാര്‍ത്ഥനകളോടെ..... ടീം ഇന്ത്യ ഏകദിന ലോകകപ്പില്‍ ഇന്ന് ആദ്യ മത്സരത്തിനിറങ്ങുന്നു.... ചെന്നൈയിലെ എം.എ ചിദംബരം സ്റ്റേഡിയത്തില്‍ ഉച്ചകഴിഞ്ഞ് രണ്ടിന് ആരംഭിക്കുന്ന മത്സരത്തില്‍ ഓസ്‌ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികള്‍.
കഴിഞ്ഞ മാസം നടന്ന ഏകദിന പരമ്പരയില്‍ ഓസ്‌ട്രേലിയയെ കീഴടക്കാനായതിന്റെ ആത്മവിശ്വാസം രോഹിത് ശര്‍മ്മയ്ക്കും സംഘത്തിനുമുണ്ട്. ഫോമിലുള്ള ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന് ഡെങ്കിപ്പനി ബാധിച്ചത് ഇന്ത്യയ്ക്ക് തിരിച്ചടിയാണ്.
ഗില്ലിന് കളിക്കാനായില്ലെങ്കില്‍ രോഹിതിനൊപ്പം ഇഷാന്‍ കിഷന്‍ ഓപ്പണറായേക്കും. മറുവശത്ത് പാറ്റ് കമ്മിന്‍സിന്റെ നേതൃത്വത്തിലിറങ്ങുന്ന ഓസ്‌ട്രേലിയയും കരുത്തുറ്റ സംഘമാണ്. ഇന്ത്യന്‍ സാഹചര്യങ്ങള്‍ നല്ല പരിചയമുള്ളവരാണ് ടീമിലെ മിക്കവരുമെന്നത് ഓസ്‌ട്രേലിയയ്ക്ക് പ്ലസ് പോയിന്റാണ്.
അതേസമയം ഇന്നലെ നടന്ന ഏകദിന ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ബംഗ്ലാദേശ് അഫ്ഗാനിസ്ഥാനെതിരെ 6 വിക്കറ്റിന്റെ അനായാസ ജയം കരസ്ഥമാക്കി. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ 37.2 ഓവറില്‍ 156 റണ്‍സിന് ഓള്‍ഔട്ടായി. മറുപടിക്കിറങ്ങിയ ബംഗ്ലാദേശ് 34.4 ഓവറില്‍ വിജയലക്ഷ്യത്തിലെത്തുകയും ചെയ്തു.
"
https://www.facebook.com/Malayalivartha






















