ഇംഗ്ലണ്ടിന്റെ ഇന്നത്തെ എതിരാളികള്‍ ബംഗ്ലാദേശ്... ആദ്യ മത്സരത്തില്‍ കനത്ത തോല്‍വി ഏറ്റുവാങ്ങിയ ചാമ്പ്യന്മാര്‍ക്ക് ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ന് രണ്ടാം അങ്കം

ഇംഗ്ലണ്ടിന്റെ ഇന്നത്തെ എതിരാളികള്‍ ബംഗ്ലാദേശ്... ആദ്യ മത്സരത്തില്‍ കനത്ത തോല്‍വി ഏറ്റുവാങ്ങിയ ചാമ്പ്യന്മാര്‍ക്ക് ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ന് രണ്ടാം അങ്കം.
അഹ്മദാബാദ് വേദിയായ ഉദ്ഘാടനമത്സരത്തില്‍ ന്യൂസിലന്‍ഡിനോട് ഒമ്പതു വിക്കറ്റിന് പരാജയപ്പെട്ടതിന്റെ ക്ഷീണം തീര്‍ക്കാനൊരുങ്ങുകയാണ്.. ജോസ് ബട്‌ലറെയും സംഘത്തെയും 282 റണ്‍സിലേക്കു ചുരുക്കിയ കിവികള്‍ ഡെവണ്‍ കോണ്‍വേയുടെയും രചിന്‍ രവീന്ദ്രയുടെയും ശതകങ്ങളുടെ ബലത്തില്‍ 36.2 ഓവറില്‍ത്തന്നെ ലക്ഷ്യംകണ്ടു.
ഇന്ത്യയില്‍ ദീര്‍ഘനാളത്തെ ഇടവേളക്കുശേഷം നടക്കുന്ന സമ്പൂര്‍ണ പകല്‍ മത്സരം കൂടിയാണ് ഇന്നത്തേത്. ഹിമാചല്‍പ്രദേശ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ രാവിലെ 10.30ന് കളി തുടങ്ങും.
ബംഗ്ലാദേശിനെതിരെ വ്യക്തമായ മുന്‍തൂക്കം ഇംഗ്ലണ്ടിന് കല്‍പിക്കപ്പെടുമ്പോഴും അട്ടിമറിവീരന്മാരായ ഏഷ്യന്‍ ടീമിനെ എഴുതിത്തള്ളാനാവാത്ത സ്ഥിതിയാണ്.
https://www.facebook.com/Malayalivartha


























