ഏകദിന ലോകകപ്പില്‍ പാകിസ്ഥാനെതിരെ ഓസ്ട്രേലിയ

ഏകദിന ലോകകപ്പില്‍ പാകിസ്ഥാനെതിരെ ഓസ്ട്രേലിയ ആദ്യം ബാറ്റ് ചെയ്യും. ബംഗളൂരു, ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ടോസ് നേടിയ പാകിസ്ഥാന്‍ ഓസീസിനെ ബാറ്റിംഗിനയക്കുകയായിരുന്നു.
ആദ്യ രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ട ഓസീസ് അവസാന മാച്ചില്‍ ശ്രീലങ്കയെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തിയിരുന്നു. പാകിസ്ഥാന്‍ ഇന്ത്യയോട് ഏഴ് വിക്കറ്റിന്റെ തോല്‍വിയേറ്റു വാങ്ങിയിരുന്നു. മൂന്ന് മത്സരങ്ങളില്‍ രണ്ട് പോയിന്റ് മാത്രമുള്ള ഓസീസ് ആറാം സ്ഥാനത്താണ്. മൂന്ന് മത്സരങ്ങളില്‍ നാല് പോയിന്റുള്ള പാകിസ്ഥാന്‍ നാലാമതുണ്ട്.ഒരു മാറ്റവുമായിട്ടാണ് പാകിസ്ഥാന്‍ ഇറങ്ങുന്നത്.
വൈസ് ക്യാപ്റ്റന്‍ ഷദാബ് ഖാന്‍ കളിക്കുന്നില്ല. പകരം ഉസാമ മിര്‍ ടീമിലെത്തി. ഓസ്ട്രേലിയ ശ്രീലങ്കയ്ക്കെതിരെ കളിച്ച ടീമിനെ നിലനിര്‍ത്തുകയായിരുന്നു. ഇന്ന് ജയിച്ചാല്‍ മൂന്നാമതെത്താനുള്ള അവസരമുണ്ട് ഓസ്‌ട്രേലിയക്ക്. നല്ല മാര്‍ജിനില്‍ ജയിച്ചാല്‍ മൂന്നാം സ്ഥാനത്തും എത്തിയേക്കാം.
"
https://www.facebook.com/Malayalivartha






















