Widgets Magazine
16
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്ലസ്ടു വിദ്യാർഥിയെ കാണാതായ സംഭവം..എസ്ഐടി രൂപീകരിച്ച് അന്വേഷണം..പൊലീസ് നായകൾ മണം പിടിച്ച് പരിശോധിച്ചെങ്കിലും പോയ വഴി കണ്ടെത്താൻ കഴിഞ്ഞില്ല..


സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിനിടെ 'വന്ദേമാതരം' ആലാപനവുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദം.. സോണിയ ഗാന്ധി പരസ്യമായി മാപ്പു പറയണമെന്ന് ബി.ജെ.പി..മൂന്ന് വർഷം വരെ തടവോ പിഴയോ രണ്ടും കൂടിയോ ലഭിക്കാവുന്ന വ്യവസ്ഥ..


ഹോസ്റ്റൽ ഇടനാഴികളിൽ രാത്രിയിൽ കൊലുസിന്റെ ഒച്ചയും പൊട്ടിച്ചിരികളും കേൾക്കുന്നു! 608 വിദ്യാർഥികൾ ‘പേടിച്ച്’ ഹോസ്റ്റൽ വിട്ടോടി..പ്രദേശത്തുണ്ടാക്കിയ ഭീതി ചില്ലറയൊന്നുമല്ല..


ഇന്തോനേഷ്യയിൽ വീണ്ടും ഭൂചലനം.., മണിക്കൂറുകൾക്ക് ശേഷം 47 പേർ കൊല്ലപ്പെട്ടു.. റിക്ടർ സ്കെയിലിൽ 6 രേഖപ്പെടുത്തിയ ഭൂകമ്പം..രക്ഷാപ്രവർത്തനവും ദുരിതാശ്വാസ പ്രവർത്തനങ്ങളും ദുഷ്കരമായി..


പുതിയ റീലുമായി ഇൻഫ്ലുവൻസറും നടനുമായ അഖിൽ എൻആർഡി... ‘ചിരിച്ചേ ചിരിച്ചേ’ എന്ന അടിക്കുറിപ്പോടെയാണ് തന്റെ പുതിയ വീഡിയോ പങ്കുവച്ചിരിക്കുന്നത്.. ഏകദേശം 22 മില്യൺ കാഴ്ചക്കാർ ആയിട്ടുണ്ട്..

കയ്യില്‍ക്കിട്ടാന്‍ കാത്തിരുന്നു... ഓസ്ട്രേലിയക്കെതിരെ രണ്ടാം ടി20യിലും ഇന്ത്യക്ക് ജയം; തിരുവനന്തപുരം, ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ 44 റണ്‍സിന്റെ ജയം; ബാറ്റര്‍മാര്‍ അടിച്ചൊതുക്കി, ബൗളര്‍മാര്‍ എറിഞ്ഞുവീഴ്ത്തി

27 NOVEMBER 2023 09:28 AM IST
മലയാളി വാര്‍ത്ത

ലോകകപ്പ് ക്രിക്കറ്റിലെ പരാജയത്തിന് മധുരമായി പകരം വീട്ടി ടീം ഇന്ത്യ. കേരളത്തിലെ ആരാധകര്‍ക്ക് സ്വപ്നതുല്യമാണ് വിജയമാണ് ഇന്ത്യ സമ്മാനിച്ചത്. ഇതോടെ ഓസ്ട്രേലിയക്കെതിരെ രണ്ടാം ടി20യിലും ഇന്ത്യക്ക് ജയം. തിരുവനന്തപുരം, ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ 44 റണ്‍സിന്റെ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 235 റണ്‍സാണ് നേടിയത്. യഷസ്വി ജെയ്സ്വാള്‍ (53), ഇഷാന്‍ കിഷന്‍ (52), റുതുരാജ് ഗെയ്കവാദ് (58), റിങ്കു സിംഗ് (എട്ട് പന്തില്‍ പുറത്താവാതെ 29) എന്നിവരുടെ ഇന്നിംഗ്സുകളാണ് ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിംഗില്‍ ഓസീസിന് 9 വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സെടുക്കാനാണ് സാധിച്ചത്. രവി ബിഷ്ണോയിയും പ്രസിദ്ധ് കൃഷ്ണയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2 - 0ത്തിന് മുന്നിലെത്തി.

പവര്‍പ്ലേ പൂര്‍ത്തിയാവും മുമ്പ് തന്നെ ഓസീസ് തോല്‍വി സമ്മതിച്ചിരുന്നു. 53 റണ്‍സെടുക്കുന്നതിനിടെ അവര്‍ക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. മാത്യു ഷോര്‍ട്ട് (19), ജോഷ് ഇന്‍ഗ്ലിസ് (2), ഗ്ലെന്‍ മാക്സ്വെല്‍ (12) എന്നിവര്‍ക്ക് തിളങ്ങാനായില്ല. ഷോര്‍ട്ടിനേയും ഇന്‍ഗ്ലിസിനേയും രവി ബിഷ്ണോയ് മടക്കി. മാക്സ്വെല്ലിനെ അക്സറും. എട്ടാം ഓവറില്‍ സ്റ്റീവന്‍ സ്മിത്തും (19) മടങ്ങി. ഇതോടെ നാലനിന് 58 എന്ന നിലയിലായി ഓസീസ്. പിന്നീട് മാര്‍കസ് സ്റ്റോയിനിസ് (45) ടിം ഡേവിഡ് (37) സഖ്യം കൂട്ടിചേര്‍ത്ത 81 റണ്‍സാണ് ഓസീസിനെ രക്ഷിച്ചത്.



എന്നാല്‍ ഡേവിഡിനെ പുറത്താക്കി ബിഷ്ണോയ് ബ്രേക്ക് ത്രൂ നല്‍കി. അധികം വൈകാതെ സ്റ്റോയിനിസും മടങ്ങി. പിന്നീടെല്ലാം ചടങ്ങ് മാത്രമായിരുന്നു. സീന്‍ അബോട്ട് (1), നതാന്‍ എല്ലിസ് (1), ആഡം സാംപ (1) വന്നത് പോലെ മടങ്ങി. ക്യാപ്റ്റന്‍ മാത്യു വെയ്ഡിന്റെ (42) ഇന്നിംഗ്‌സ് തോല്‍വി ഒഴിവാക്കാന്‍ മാത്രമാണ് സഹായിച്ചത്. തന്‍വീര്‍ സംഗ രണ്ട് റണ്‍സുമാായി പുറത്താവാതെ നിന്നു. ഗ്രീന്‍ഫീല്‍ഡില്‍, ജയ്‌സ്വാള്‍ - റുതുരാജ് സഖ്യം ഗംഭീര തുടക്കമാണ് ഇന്ത്യക്ക് നല്‍കിയത്.

പവര്‍പ്ലേ പൂര്‍ത്തിയാവുന്നതിന്റെ തൊട്ടുമുമ്പാണ് ജയ്‌സ്വാള്‍ പുറത്താവുന്നത്. താരം പുറത്താവുമ്പോള്‍ 5.5 ഓവറില്‍ 77 റണ്‍സ് ഇന്ത്യക്കുണ്ടായിരുന്നു. 25 പന്തുകള്‍ മാത്രം നേരിട്ട ജയസ്വാള്‍ രണ്ട് സിക്‌സും ഒമ്പത് ഫോറും നേടിയിരുന്നു. നതാന്‍ എല്ലിസിന്റെ പന്തില്‍ ആഡം സാംപയ്ക്ക് ക്യാച്ച് നല്‍കിയാണ് ജയ്‌സ്വാള്‍ മടങ്ങിയത്. പിന്നീടെത്തിയ ഇഷാന്‍ കിഷനും കണക്കിന് കൊടുത്തു. മൂന്നാം വിക്കറ്റില്‍ റുതുരാജിനൊപ്പം 87 റണ്‍സാണ് കിഷന്‍ കൂട്ടിചേര്‍ത്തത്. എന്നാല്‍ എല്ലിസിനെ ഓഫ്‌സൈഡിലൂടെ സിക്‌സടിക്കാനുള്ള ശ്രമത്തില്‍ കിഷന്‍ മടങ്ങി.

32 പന്തില്‍ നാല് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്‌സ്. പതിനാറാം ഓവറിലാണ് കിഷന്‍ മടങ്ങുന്നത്. പിന്നാലെയെത്തിയ സൂര്യകുമാര്‍ 19 റണ്‍സുമായി മടങ്ങി. എന്നാല്‍ ഗെയ്കവാദ് - റിങ്കു സിംഗ് കൂട്ടുകെട്ട് ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചു. റുതുരാജ് അവസാന ഓവറില്‍ മടങ്ങി. ശേഷമെത്തിയ തിലക് വര്‍മ (7) റിങ്കുവിനൊപ്പം പുറത്താവാതെ നിന്നു. സീന്‍ അബോട്ട് മൂന്ന് ഓവറില്‍ 56 റണ്‍സ് വഴങ്ങി. ഗ്ലെന്‍ മാക്സ്വെല്‍ രണ്ട് ഓവറില്‍ 38 റണ്‍സും വിട്ടുകൊടുത്തു.

 



ആദ്യ മത്സരം കളിച്ച ടീമില്‍ നിന്ന് മാറ്റമൊന്നുമില്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്. ഓസീസ് രണ്ട് മാറ്റം വരുത്തി. ജേസണ്‍ ബെഹ്രന്‍ഡോര്‍ഫിന് പകരം ആഡം സാംപ ടീമിലെത്തി. ആരോണ്‍ ഹാര്‍ഡിക്കും സ്ഥാനം നഷ്ടമായി. ഗ്ലെന്‍ മാക്‌സ്വെല്ലാണ് ടീമിലെത്തിയത്. മാറ്റമൊന്നുമില്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SIT കേരളത്തിന് പുറത്തേക്കും അന്വേഷണം  (32 minutes ago)

AICC വന്ദേമാതരം നിയമത്തിലെ വ്യവസ്ഥകള്‍  (36 minutes ago)

HOSTEL # GHOST കാരണം ‘മാസ് സൈക്കോജെനിക് ഇൽനസ്’  (1 hour ago)

Earthquake strikes ഇന്തോനേഷ്യയിൽ ഭയാനക അവസ്ഥ  (1 hour ago)

AKHIL NRD അഖിലിന്റെ റീൽ ഏറ്റെടുത്ത്‌ സോഷ്യൽ മീഡിയ  (1 hour ago)

'ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് വേണ്ട '  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റമില്ല.,... പവന് 1,13,760 രൂപ  (2 hours ago)

തിരുവനന്തപുരം മൃഗശാലയിലെത്തുന്ന സന്ദർശകർക്ക് കാഴ്ചയുടെ വിരുന്നൊരുക്കാൻ സീബ്രകൾ എത്തുന്നു...  (2 hours ago)

തിരുവനന്തപുരം പട്ടത്ത് ഫർണിച്ചർ കടയുടെ ഗോഡൗണിൽ വൻതീപിടിത്തം...  (3 hours ago)

ഓണാഘോഷത്തിന് തുടക്കം കുറിച്ച് തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി വി.ഡി. സതീശൻ  (3 hours ago)

കേരളത്തിൽ റോഡ് നികുതി അടയ്ക്കാതെ സർവീസ് നടത്തുന്ന അന്തഃസംസ്ഥാന ടൂറിസ്റ്റ് ബസുകൾക്കെതിരേ മോട്ടോർ വാഹനവകുപ്പ് നടപടി ആരംഭിച്ചു....  (3 hours ago)

CPIM KANNUR വിവരം പുറംലോകത്തെത്തിച്ചത് ടി.കെ യാണ്  (3 hours ago)

പ്രകൃതി സ്നേഹികളുടെ മനംകവർന്ന് ഇടുക്കിയുടെ മണ്ണിൽ വീണ്ടും നീലക്കുറിഞ്ഞി വസന്തം എത്തുന്നു... പ്രവേശനം ആഗസ്റ്റ് 24 മുതൽ  (3 hours ago)

പത്തനംതിട്ട പയ്യനാമൺ തവളപ്പാറയിലെ ജനവാസ മേഖലയിൽ പുലിയുടെ സാന്നിധ്യം...  (4 hours ago)

ശബരിമലയിൽ പ്രസാദനിർമ്മാണത്തിന് ഭക്തർ കൊണ്ടുവരുന്ന നെയ്യ് ഉപയോഗിക്കുന്നതിന് മുമ്പ് നിലവാരം ഉറപ്പാക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിന് ആരോഗ്യ,ദേവസ്വം മന്ത്രി കെ.മുരളീധരൻ്റെ കത്ത്...  (4 hours ago)

Malayali Vartha Recommends