ഇന്ത്യന്‍ എ ടീം ഇന്ന് ഇംഗ്ലണ്ട് എ ടീമിനെതിരെ ആദ്യ ട്വന്റി20 മത്സരത്തിന് ഇറങ്ങുന്നു... മലയാളി താരമായ മിന്നുമണി ആദ്യമായാണ് ഇന്ത്യന്‍ എ ടീമിന്റെ ക്യാപ്റ്റന്‍ കുപ്പായത്തില്‍
![](https://www.malayalivartha.com/assets/coverphotos/w657/300173_1701227090.jpg)
മിന്നുമണി നയിക്കുന്ന ഇന്ത്യന്‍ എ ടീം ഇന്ന് ഇംഗ്ലണ്ട് എ ടീമിനെതിരെ ആദ്യ ട്വന്റി20 മത്സരത്തിന് ഇറങ്ങുന്നു. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ പകല്‍ 1.30നാണ് കളി. മൂന്ന് മത്സരമാണ് പരമ്പരയില്‍. ഡിസംബര്‍ ഒന്നിനും മൂന്നിനുമാണ് മറ്റ് മത്സരങ്ങള്‍. മലയാളി താരമായ മിന്നുമണി ആദ്യമായാണ് ഇന്ത്യന്‍ എ ടീമിന്റെ ക്യാപ്റ്റന്‍ കുപ്പായത്തില്‍
മൂന്നുകളിയും വാംഖഡെയിലാണ്. ഇന്ത്യന്‍ സീനിയര്‍ വനിതാ ടീമും ഇംഗ്ലണ്ടും തമ്മിലുള്ള ട്വന്റി20 പരമ്പരയ്ക്കുമുന്നോടിയായാണ് എ ടീമുകളുടെ പോരാട്ടം. ഡിസംബര്‍ ആറിനാണ് ട്വന്റി20 പരമ്പരയ്ക്ക് തുടക്കം. സീനിയര്‍ ടീമിനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
നാലുമാസം മുമ്പായിരുന്നു ഇരുപത്തിനാലുകാരിയായ മിന്നുമണിയുടെ അരങ്ങേറ്റം. ക്യാപ്റ്റനായുള്ള ടീം പട്ടിക കണ്ടപ്പോള്‍ ഞെട്ടിപ്പോയെന്നായിരുന്നു മിന്നുമണിയുടെ പ്രതികരണം. ഈ ഓള് റൗണ്ടര്‍ക്ക് കേരള ടീമിനെ നയിച്ച പരിചയമുണ്ട്.
"
https://www.facebook.com/Malayalivartha