മലയാളത്തിന്റെ മിന്നു മണി സീനിയര്‍ ടീമിനായി ഇറങ്ങുന്നു...

മലയാളത്തിന്റെ മിന്നു മണി സീനിയര്‍ ടീമിനായി ഇറങ്ങുന്നു. ബുധനാഴ്ച തുടങ്ങുന്ന ഇംഗ്ലണ്ട് സീനിയര്‍ ടീമിനെതിരായ പരമ്പരക്കുള്ള മറ്റ് ഇന്ത്യന്‍ താരങ്ങള്‍ക്കൊപ്പം വാംഖഡെയില്‍ പരിശീലനത്തിനിറങ്ങി ഓള്‍റൗണ്ടര്‍.ഞായറാഴ്ചയാണ് എ ടീം പരമ്പര അവസാനിച്ചത്.
ഇത് ഇംഗ്ലണ്ട് (21) നേടിയെങ്കിലും സംഘത്തെ നയിക്കാനായത് പുത്തന്‍ അനുഭവങ്ങള്‍ നല്‍കിയെന്ന് മിന്നു മണി പറയുന്നു. അഞ്ചു വിക്കറ്റുകളാണ് പരമ്പരയില്‍ മിന്നു എറിഞ്ഞെടുത്തത്.ക്യാപ്റ്റന്‍ പദവി വെല്ലുവിളിയായെങ്കിലും വലിയ തിരിച്ചറിവുകള്‍ക്ക് അത് ഗുണമായിമാറി.
പരമ്പരയില്‍ ഇന്ത്യ നല്ല കളിതന്നെയാണ് പുറത്തെടുത്തത്. എങ്കിലും ബാറ്റിങ് കൂടുതല്‍ ശക്തമാകേണ്ടതുണ്ട്. ബാറ്റിങ്ങില്‍ തനിക്ക് നല്ല തുടക്കമിടാനായെങ്കിലും ഏറെ മുന്നോട്ടുപോകാനുണ്ട് മിന്നു വിലയിരുത്തി.
ഏതു നിമിഷവും കളിഗതി മാറാവുന്ന ട്വന്റി20യില്‍ നിന്ന് ബാറ്ററും ബൗളറുമെന്ന നിലക്ക് ഏറെ പഠിക്കാനായി. ഏതെല്ലാം സാഹചര്യങ്ങളെയാണ് അഭിമുഖീകരിക്കേണ്ടിവരുകയെന്നും മനസ്സിലായി. അതെല്ലാം സീനിയര്‍ ടീമില്‍ കളിക്കുമ്പോള്‍ തുണയാകുമെന്ന് താരം വിശ്വസിക്കുന്നുണ്ട്
https://www.facebook.com/Malayalivartha























