ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിങ് തിരഞ്ഞെടുത്തു....സായ് സുദര്ശന് ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിക്കും, ടീമില്‍ ഇടംനേടി സഞ്ജു സാംസണ്
ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിങ് തിരഞ്ഞെടുത്തു....സായ് സുദര്ശന് ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിക്കും, ടീമില്‍ ഇടംനേടി സഞ്ജു സാംസണ്. ഋതുരാജ് ഗെയ്ക്വാദ്, ശ്രേയസ് അയ്യര്‍, തിലക് വര്‍മ എന്നിവരും ടീമിലുണ്ട്. റിങ്കു സിങ്ങിന് അവസരം ലഭിച്ചില്ല.
ലോകകപ്പ് ഫൈനലിലെ തോല്‍വിക്കുശേഷം ഇന്ത്യയുടെ ആദ്യ ഏകദിന മത്സരമാണിത്. രോഹിത്തും കോലിയുമില്ലാതെ മുമ്പും പരമ്പരകള്‍ കളിച്ചിട്ടുണ്ടെങ്കിലും ഭാവി ഇന്ത്യന്‍ ടീമിനെ കണ്ടെത്തുന്നതിന്റെ തുടക്കം എന്നനിലയ്ക്കാണ് ഇത്തവണ തീര്‍ത്തും പുതിയൊരു ടീമിനെ ഇറക്കുന്നത്. കെ.എല്‍. രാഹുലാണ് ഇന്ത്യയുടെ ക്യാപ്റ്റന്‍.
ഇന്ത്യന്‍ ടീം: കെ.എല്‍. രാഹുല്‍ (ക്യാപ്റ്റന്‍), ഋതുരാജ് ഗെയ്ക്വാദ്, സായ് സുദര്ശന്, ശ്രേയസ് അയ്യര്‍, തിലക് വര്‍മ, സഞ്ജു സാംസണ്, അക്ഷര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്, ആവേശ് ഖാന്, കുല്‍ദീപ് യാദവ്, മുകേഷ് കുമാര്‍
https://www.facebook.com/Malayalivartha