Widgets Magazine
16
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പൂവിളികളുമായി മലയാളികൾക്ക് വീണ്ടുമൊരു ഓണക്കാലം കൂടി... അത്തം പിറന്നതോടെ ഓണാവേശത്തിലേക്ക് മലയാളികൾ


ഓഗസ്റ്റ് 16 ഞായറാഴ്ച രാശിഫലം: സൂര്യന്റെ അനുഗ്രഹവും അത്ഭുത ധനയോഗങ്ങളും!


കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... 12 ജില്ലകളിൽ മഴയ്ക്ക് സാധ്യത


കൊച്ചുമകളോട് ലൈം​ഗികാതിക്രമം.. യുവാവിനെ വടിവാൾ കൊണ്ടി വെട്ടി മുത്തശ്ശി..പൊലീസ് സ്റ്റേഷനിലേക്ക് വലിച്ചിഴച്ചു..നടുകുന്ന് ദൃശ്യങ്ങൾ പുറത്ത്..


സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും ബോണസ് അനുവദിച്ചു കൊണ്ടുള്ള ഉത്തരവിറക്കി സംസ്ഥാന സർക്കാർ...വി ഡി സതീശന്‍ സര്‍ക്കാരിൻ്റെ ആദ്യ ബോണസ് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്..

ട്വന്റി20 ലോകകപ്പിൽ വിജയികളായ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് നാട്ടിൽ ആവേശോജ്വലമായ സ്വീകരണം. ഇന്ത്യൻ ടീമിനെ സ്വീകരിക്കാൻ നൂറു കണക്കിന് ആരാധകരാണ് ഡൽഹി വിമാനത്താവളത്തിനു മുന്നിൽ തടിച്ചുകൂടിയത്...

04 JULY 2024 02:04 PM IST
മലയാളി വാര്‍ത്ത

 

ട്വന്റി20 ലോകകപ്പിൽ വിജയികളായ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് നാട്ടിൽ ആവേശോജ്വലമായ സ്വീകരണം. ഇന്ത്യൻ ടീമിനെ സ്വീകരിക്കാൻ നൂറു കണക്കിന് ആരാധകരാണ് ഡൽഹി വിമാനത്താവളത്തിനു മുന്നിൽ തടിച്ചുകൂടിയത്. എഐസി 24 ഡബ്യുസി (എയർ ഇന്ത്യ ചാംപ്യൻസ് 24 വേൾഡ്കപ്പ്) എന്നാണ് ചാർട്ടേട് വിമാനത്തിലാണ് ലോക ചാംപ്യൻമാർ എത്തിയത്. ഐടിസി മൗര്യ ഹോട്ടലിലേക്കാണ് ടീം പോകുന്നത്. ടീമിന് കനത്ത സുരക്ഷയൊരുക്കാൻ സിആർപിഎഫ് ഉദ്യോഗസ്ഥരും സ്ഥലത്തുണ്ട്. ടീമിനെ ഹോട്ടലിലേക്ക് കൊണ്ടുപോകാന്‍ രണ്ടു ബസുകളാണ് ഒരുക്കിയത്.

രാവിലെ 6.57 ഓടെയാണ് താരങ്ങൾ വിമാനത്താവളത്തിനു പുറത്തെത്തി ബസുകളിലേക്കു കയറിയത്. വിരാട് കോലിയാണ് ആദ്യം പുറത്തെത്തിയത്. ആരാധകർ ടീമിനായി അവേശത്തിൽ മുദ്രാവാക്യം വിളിച്ചു. പിന്നാലെ ഓരോ താരങ്ങളായി പുറത്തെത്തി ബസിലേക്ക് കയറി. നിർണായക ക്യാച്ച് എടുത്ത സൂര്യകുമാർ യാദവ് പുറത്തെത്തിയപ്പോഴും വലിയ രീതിയിൽ കരഘോഷം മുഴങ്ങി.

 

 

ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ഡൽഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ സുരക്ഷ ഒരുക്കുന്ന സേനാംഗങ്ങൾ. ചിത്രം. രാഹുൽ ആർ.പട്ടം∙മനോരമ
ടീമംഗങ്ങൾക്ക് രാവിലെ 11ന് പ്രധാനമന്ത്രിയുടെ വസതിയിൽ സ്വീകരണം നൽകും. ഇതിനു ശേഷം വൈകിട്ടോടെ ടീം മുംബൈയിൽ എത്തും. വൈകിട്ട് 5ന് മുംബൈയിലെ നരിമാൻ പോയിന്റിൽ നിന്നു വാങ്കഡെ സ്റ്റേഡിയം വരെ തുറന്ന ബസിൽ ടീം ലോകകപ്പ് ട്രോഫിയുമായി പര്യടനം നടത്തും. പിന്നാലെ രാത്രി 7ന് സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ വച്ച് ടീമംഗങ്ങൾക്കുള്ള സമ്മാനത്തുക കൈമാറുമെന്നു ബിസിസിഐ സെക്രട്ടറി ജയ് ഷാ അറിയിച്ചു.

ചുഴലിക്കാറ്റും മോശം കാലാവസ്ഥയും മൂലം ബാർബഡോസിൽ കുടുങ്ങിയ ടീമിന്റെ യാത്ര വൈകുകയായിരുന്നു. ടീം അംഗങ്ങളും സപ്പോർട്ടിങ് സ്റ്റാഫും അടക്കം 70 പേരടങ്ങുന്ന സംഘത്തെ തിരികെ എത്തിക്കാ‍ൻ ബിസിസിഐ എയർ ഇന്ത്യയുടെ പ്രത്യേക വിമാനം അയച്ചിരുന്നു. ബിസിസിഐ പ്രസിഡന്റ് റോജർ ബിന്നി, സെക്രട്ടറി ജയ് ഷാ എന്നിവരും ടീമിനൊപ്പമുണ്ടായിരുന്നു.‌ ഫൈനൽ വിജയത്തിനു ശേഷം ജൂൺ 30ന് ന്യൂയോർക്ക്– ദുബായ് വഴി നാട്ടിലേക്കു മടങ്ങാനായിരുന്നു ഇന്ത്യൻ ടീമിന്റെ പദ്ധതി. എന്നാൽ, ശക്തമായ ചുഴലിക്കാറ്റുമൂലം ബാർബഡോസിലെ വിമാനത്താവളം അടച്ചിട്ടതോടെ ടീമിന്റെ യാത്ര മുടങ്ങി. തുടർന്നാണ് പ്രത്യേക വിമാനത്തിൽ ഇവരെ നാട്ടിലെത്തിക്കാൻ ബിസിസിഐ തീരുമാനിച്ചത്.

ബാർബഡോസിലെ കെൻസിങ്ടൺ ഓവലിൽ, ദക്ഷിണാഫ്രിക്കയെ 7 റൺസിനു തോൽപിച്ചാണ് ഇന്ത്യ ജേതാക്കളായത്. അവസാന ഓവറിൽ ഡേവിഡ് മില്ലറെ പുറത്താക്കാൻ സൂര്യകുമാർ യാദവ് എടുത്ത ഉജ്വല ക്യാച്ചും ഇന്ത്യൻ വിജയത്തിൽ നിർണായകമായി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണം മോടിയാക്കാനായി പത്തനംതിട്ട ജില്ലയി​ലെ ഗ്രാമങ്ങളി​ൽ ബന്ദിപ്പൂക്കൾ പൂത്തുലഞ്ഞു...  (14 minutes ago)

ഓണാഘോഷ ദിനത്തിൽ നടത്താൻ നിശ്ചയിച്ചിരുന്ന എട്ടാം ക്ലാസ് മലയാളം രണ്ടാം പേപ്പർ പരീക്ഷ വിദ്യാഭ്യാസ വകുപ്പ് മാറ്റിവെച്ചു... ഓണാവധി കഴിഞ്ഞ് സെപ്റ്റംബർ ഒന്നിന് നടക്കും  (38 minutes ago)

ഓ​ണാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് പാ​ല​ക്കാ​ട്-​ത​മി​ഴ്നാ​ട് അ​തി​ര്‍ത്തി കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ചെ​ക് പോ​സ്റ്റു​ക​ളി​ലും ഇ​ട​വ​ഴി​ക​ളി​ലും വി​വി​ധ വ​കു​പ്പു​ക​ളെ ഏ​കോ​പി​പ്പി​ച്ച് സം​യു​ക്ത പ​രി​ശോ​ധ​  (55 minutes ago)

മലയാളികളുടെ സ്വന്തം ക്രിക്കറ്റ് കാര്‍ണിവലായ കെസിഎല്‍ സീസണ്‍-3യുടെ ഔദ്യോഗിക ടീം ലോഞ്ച് തിങ്കളാഴ്ച്ച തിരുവനന്തപുരത്ത് നടക്കും  (1 hour ago)

  ചെങ്ങന്നൂരിൽ വൈദ്യുതി ലൈനിൽ അറ്റകുറ്റപ്പണിക്കിടെ ഷോക്കേറ്റ് ലൈൻമാന് ദാരുണാന്ത്യം  (1 hour ago)

 ഇന്തോനേഷ്യയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ വീണ്ടും ഭൂചലനം... റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി  (1 hour ago)

ഓണത്തിന്റെ വരവറിയിച്ച് ഇന്ന് തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര... അത്താഘോഷ പരിപാടികളുടെ സംസ്ഥാന ഉദ്ഘാടനം മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വഹിക്കും  (1 hour ago)

ഓണക്കാലത്തെ യാത്രാത്തിരക്ക് പരിഗണിച്ച് ബംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് സ്‌പെഷൽ ട്രെയിൻ പ്രഖ്യാപിച്ചു...  (1 hour ago)

ഉത്തരാഖണ്ഡ് ചമോലിയിലെ ജലവൈദ്യുത പദ്ധതി തുരങ്കത്തിലുണ്ടായ അപകടത്തിൽ മരണസംഖ്യ എട്ടായി... തെരച്ചിൽ ഊർജ്ജിതമാക്കി  (2 hours ago)

പൂവിളികളുമായി മലയാളികൾക്ക് വീണ്ടുമൊരു ഓണക്കാലം കൂടി... അത്തം പിറന്നതോടെ ഓണാവേശത്തിലേക്ക് മലയാളികൾ  (2 hours ago)

പ്രണയസാഫല്യവും വിവാഹയോഗവും: ഞായറാഴ്ച ദിനത്തിലെ പ്രധാന മാറ്റങ്ങൾ!  (2 hours ago)

പുരുഷ ഹോക്കി ലോകകപ്പില്‍ ഇന്ത്യയ്ക്ക് ഗംഭീര തുടക്കം...  (2 hours ago)

കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... 12 ജില്ലകളിൽ മഴയ്ക്ക് സാധ്യത  (2 hours ago)

"കൈയിൽ കൊന്തയും ബൈബിളും ദൈവം വിളിച്ച് സാറേ.. തള്ളയെയും തന്തയെയും വെട്ടിക്കൊന്ന് തലച്ചോർ പുറത്ത്.. ലവന്റെ മോങ്ങൽ"  (10 hours ago)

VVR-ന്റെ ഒന്നൊന്നര നട്ടെല്ല്..! വൻ ബോംബിട്ട് മേയർ..! വന്ദേമാതരം വിഴുങ്ങി VD-യും പിണറായിയും..!  (10 hours ago)

Malayali Vartha Recommends