ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു... മുഖ്യ വിക്കറ്റ് കീപ്പറായി മലയാളി താരം സഞ്ജു സാംസണ്‍ ടീമില്‍

ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മുഖ്യ വിക്കറ്റ് കീപ്പറായി മലയാളി താരം സഞ്ജു സാംസണ്‍ ടീമില്‍ തുടരും.
ഒരു വര്‍ഷത്തെ ഇടവേളക്കുശേഷമാണ് പേസര്‍ മുഹമ്മദ് ഷമി ടീമിലേക്ക് മടങ്ങിയെത്തിയത്. . സൂര്യകുമാര്‍ യാദവാണ് ക്യാപ്റ്റന്‍. അക്‌സര്‍ പട്ടേല്‍ വൈസ് ക്യാപ്റ്റനാകും. അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരക്ക് 15 അംഗ ടീമിനെയാണ് ബി.സി.സി.ഐ പ്രഖ്യാപിച്ചത്.
പരിക്ക് മാറി രാജ്യാന്തര ക്രിക്കറ്റില്‍ പന്ത് സജീവമായെങ്കിലും ട്വന്റി20യില്‍ സഞ്ജു തന്നെ തുടരട്ടെയെന്ന് തീരുമാനിക്കുകയായിരുന്നു. ധ്രുവ് ജുറേലാണ് ബാക്ക് അപ്പ് വിക്കറ്റ് കീപ്പര്‍. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ തകര്‍പ്പന്‍ പ്രകടനത്തിനു പിന്നാലെ നിതീഷ് റെഡ്ഡിയും ട്വന്റി20 ടീമിലെത്തുകയായിരന്നു.
https://www.facebook.com/Malayalivartha