ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ (ഐ.പി.എല്‍) ഓപ്പണിങ് മത്സരത്തില്‍ അര്‍ധ സെഞ്ച്വറി നേടി വിരാട് കോഹ്ലി

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ (ഐ.പി.എല്‍) ഓപ്പണിങ് മത്സരത്തില്‍ അര്‍ധ സെഞ്ച്വറിയുമായി സൂപ്പര്‍താരം വിരാട് കോഹ്ലി തിളങ്ങി. റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് ഉജ്ജ്വല വിജയം. 36 പന്തില്‍ പുറത്താകാതെ താരം 59 റണ്‍സെടുത്തു. മറ്റൊരു ഓപ്പണര്‍ ഫില്‍ സാള്‍ട്ട് 31 പന്തില്‍ 56 റണ്‍സെടുത്തു.
കൊല്‍ക്കത്ത വെച്ചുനീട്ടിയ 174 എന്ന വിജയലക്ഷ്യം 16.2 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് ബംഗളൂരു അനായാസം മറികടന്നത്.പവര്‍ പ്ലേയില്‍ ബംഗളൂരുവിനായി ഓപ്പണര്‍മാര്‍ 80 റണ്‍സാണ് അടിച്ചുകൂട്ടിയത്. ഐ.പി.എല്‍ ചരിത്രത്തില്‍ ആര്‍.സി.ബിയുടെ രണ്ടാമത്തെ ഏറ്റവും ഉയര്‍ന്ന പവര്‍ പ്ലേ സ്‌കോറാണിത്.
മൂന്നു സിക്‌സും നാലു ബൗണ്ടറികളും ഉള്‍പ്പെടുന്നതാണ് കോഹ്ലിയുടെ ഇന്നിങ്‌സ്. 163.89 ആണ് സ്‌ട്രൈക്ക് റേറ്റ്. മത്സരത്തില്‍ മറ്റൊരു നേട്ടം കൂടി കോഹ്ലി സ്വന്തമാക്കി.
ഐ.പി.എല്ലില്‍ കൊല്‍ക്കറ്റ നൈറ്റ് റൈഡേഴ്‌സിനെതിരെ താരം 1000 റണ്‍സ് പൂര്‍ത്തിയാക്കി. 18 വര്‍ഷം നീണ്ട ഐ.പി.എല്‍ കരിയറില്‍ മൂന്നു തവണ ചാമ്പ്യന്മാരായ കെ.കെ.ആറിനെതിരെ 32 ഇന്നിങ്‌സുകളിലായി 1021 റണ്‍സാണ് താരം ഇതുവരെ നേടിയത്.രണ്ടിലധികം ടീമുകള്‍ക്കെതിരെ ഈ നേട്ടം സ്വന്തമാക്കുന്ന ഒരേയൊരു താരം കൂടിയാണ് കോഹ്ലി.
https://www.facebook.com/Malayalivartha