വിൻഡീസിന് ആറ് വിക്കറ്റിന്റെ മിന്നും ജയം...രണ്ടാം ടി20യില്‍ ഇന്ത്യ മുന്നില്‍ വച്ച 250 റണ്‍സ് വിജയ ലക്ഷ്യം വിന്‍ഡീസ് 4 വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു

ഇന്ത്യക്കെതിരെ വിജയം സ്വന്തമാക്കി വെസ്റ്റ് ഇന്‍ഡീസ്. രണ്ടാം ടി20യില്‍ ഇന്ത്യ മുന്നില്‍ വച്ച 250 റണ്‍സ് വിജയ ലക്ഷ്യം വിന്‍ഡീസ് 4 വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരുന്നു. വിൻഡീസിന് ആറ് വിക്കറ്റിന്റെ മിന്നും ജയം. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ 1-1നു ഒപ്പമെത്താനും കരിബീയൻ സംഘത്തിന് കഴിഞ്ഞു. ഇന്ത്യ ആദ്യം ബാറ്റ് ചെയ്ത് 5 വിക്കറ്റ് നഷ്ടത്തില്‍ 249 എടുത്തപ്പോള്‍ വിന്‍ഡീസ് 18.3 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 252 റണ്‍സ് അടിച്ചെടുത്താണ് തങ്ങളുടെ എക്കാലത്തേയും മികച്ച ടി20 വിജയങ്ങളിലൊന്നാണ് റാഞ്ചിയില്‍ സ്വന്തമാക്കിയത്.
ക്യാപ്റ്റന്‍ ഷായ് ഹോപ് സെഞ്ച്വറി തൂക്കി തന്റെ മിന്നും ഫോം തുടര്‍ന്നപ്പോള്‍ കഴിഞ്ഞ കളിയിലെ താരമായ ഷെര്‍ഫെയ്ന്‍ റതര്‍ഫോര്‍ഡും ഇന്ത്യക്ക് വീണ്ടും വെല്ലുവിളിയായി നിൽക്കുകയായിരുന്നു. താരത്തെ മടക്കി കുല്‍ദീപ് യാദവ് ഇന്ത്യയെ കളിയിലേക്ക് തിരിച്ചെത്തിച്ചെങ്കിലും ഒരറ്റത്ത് തകര്‍പ്പന്‍ ഫോം തുടര്‍ന്ന് ഷായ് ഹോപ് നിന്നതോടെ അവര്‍ റെക്കോര്‍ഡ് വിജയം സ്വന്തമാക്കുകയായിരുന്നു. റതര്‍ഫോര്‍ഡിനു ശേഷം എത്തിയ റൊമാരിയോ ഷെപ്പേര്‍ഡും ഇന്ത്യന്‍ ബൗളിങിനെ ശരിക്കും പെരുമാറി.
2015ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 6 വിക്കറ്റ് നഷ്ടത്തില്‍ 236 റണ്‍സ് അടിച്ച് വിജയിച്ചതായിരുന്നു കരീബിയന്‍ സംഘത്തിന്റെ ഇതുവരെയുണ്ടായിരുന്ന മികച്ച ടി20 പിന്തുടരല്‍.
നേരത്തെ ഇന്ത്യ ഉയര്‍ത്തിയ 5 വിക്കറ്റ് നഷ്ടത്തില്‍ 249 റണ്‍സ് എന്ന സ്‌കോറും റെക്കോര്‍ഡായിരുന്നു. വിന്‍ഡീസിനെതിരെയുള്ള ഇന്ത്യയുടെ ഉയര്‍ന്ന ടി20 ടോട്ടലാണിത്. 2016ല്‍ ലൗഡര്‍ഹിലില്‍ ഉയര്‍ത്തിയ 4 വിക്കറ്റ് നഷ്ടത്തില്‍ 244 റണ്‍സായിരുന്നു നേരത്തെയുള്ള ഉയര്‍ന്ന സ്‌കോര്‍.
ഷായ് ഹോപ്പ് 45 പന്തില്‍ 9 കൂറ്റന്‍ സിക്‌സും 6 ഫോറും സഹിതം 102 റണ്‍സുമായി പുറത്താകാതെ നിന്ന് ടീമിനെ ജയത്തിലെത്തിച്ചു. ഓപ്പണിങ് ഇറങ്ങിയ നായകന്‍ വിജയ റണ്‍ സിക്‌സിലൂടെ നേടി തന്റെ സെഞ്ച്വറിയും പൂര്‍ത്തിയാക്കിയാണ് മൈതാനം വിട്ടത്.റതര്‍ഫോര്‍ഡ് 7 വീതം സിക്‌സും ഫോറും സഹിതം 37 പന്തില്‍ വാരിയത് 84 റണ്‍സ്. ഷെപ്പേര്‍ഡ് 13 പന്തില്‍ 3 വീതം സിക്‌സും ഫോറും സഹിതം 34 റണ്‍സെടുത്ത് വിജയത്തില്‍ ക്യാപ്റ്റനൊപ്പം പുറത്താകാതെ നിന്നു. കാമില്‍ പൂരാനും (4), ഷിമ്രോണ്‍ ഹെറ്റ്‌മെയറും (0) മാത്രമാണ് വിന്‍ഡീസ് നിരയില്‍ തിളങ്ങാതെ പോയത്.
നേരത്തെ 4 സിക്സും 9 ഫോറും സഹിതം 41 പന്തില്‍ 82 റണ്‍സ് അടിച്ചെടുത്ത മലയാളി താരം സഞ്ജു സാംസണിന്റെ കരുത്തിലാണ് ഇന്ത്യ 249 അടിച്ചെടുത്തത്.
ഏഷ്യന്‍ ഗെയിംസിലും വിന്‍ഡീസിനെതിരായ ആദ്യ ടി20യിലും ഫോം കിട്ടാതെ വിമര്‍ശനങ്ങള്‍ നേരിട്ട സഞ്ജു അവയ്ക്കെല്ലാം റാഞ്ചിയില്‍ ഉത്തരം നല്‍കി. അര്‍ഹിച്ച സെഞ്ച്വറി പക്ഷേ സഞ്ജുവിന് നഷ്ടമായി. ഇഷാന്‍ കിഷന്‍ (43), ശ്രേയസ് അയ്യര്‍ (പുറത്താകാതെ 40), തിലക് വര്‍മ (പുറത്താകാതെ 44), അഭിഷേക് ശര്‍മ (20) എന്നിവരും ഇന്ത്യക്കായി തിളങ്ങി.
ടോസ് നേടി വെസ്റ്റ് ഇന്‍ഡീസ് റാഞ്ചി പിച്ചിന്റെ ചരിത്രം പഠിച്ച് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ അവരുടെ കണക്കുകൂട്ടല്‍ തെറ്റിച്ച് അഭിഷേക് ശര്‍മയും സഞ്ജുവും ചേര്‍ന്നു മികച്ച തുടക്കമാണ് ടീമിനു നല്‍കിയത്.21 പന്തിലാണ് സഞ്ജു അര്‍ധ സെഞ്ച്വറിയിലെത്തിയത്. 3 സിക്‌സും 6 ഫോറും അടക്കം 52 റണ്‍സാണ് സഞ്ജു വാരിയത്. സഞ്ജുവിന്റെ 9ാം അന്താരാഷ്ട്ര ടി20 അര്‍ധ സെഞ്ച്വറിയാണിത്.
സ്‌കോര്‍ 42ല്‍ നില്‍ക്കെയാണ് ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായത്. അഭിഷേകാണ് മടങ്ങിയത്. താരം 12 പന്തില്‍ 2 ഫോറും ഒരു സിക്‌സും സഹിതം 20 റണ്‍സെടുത്തു.
പിന്നീടെത്തിയ ഇഷാന്‍ കിഷനും നിര്‍ണായക ബാറ്റിങ് പുറത്തെടുത്തു. താരം സഞ്ജുവിന് മികച്ച കൂട്ടുകെട്ട് നല്‍കി. 22 പന്തില്‍ 2 സിക്‌സും 6 ഫോറും സഹിതം നാട്ടുകാരന്‍ കൂടിയായ ഇഷാന്‍ 43 റണ്‍സെടുത്താണ് മടങ്ങിയത്.
ശിവം ദുബെയ്ക്ക് തിളങ്ങാനായില്ല. താരം 7 റണ്‍സുമായി പുറത്തായി. പിന്നീട് ക്രീസില്‍ ഒന്നിച്ച ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍- വൈസ് ക്യാപ്റ്റന്‍ തിലക് വര്‍മ സഖ്യമാണ് ഇന്ത്യന്‍ സ്‌കോര്‍ 200 കടത്തിയത്.
"
https://www.facebook.com/Malayalivartha

























