Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സൂര്യപുത്രന്മാര്‍ക്ക് കിരീടം

30 MAY 2016 06:41 AM IST
മലയാളി വാര്‍ത്ത.

ഐപിഎല്ലില്‍ ആദ്യ കിരീടം ചൂടി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ എട്ട് റണ്‍സുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഹൈദരാബാദ് ഐപിഎല്ലിലെ ആദ്യ കിരീടം ചൂടിയത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനായിരുന്നു ഡേവിഡ് വാര്‍ണറുടെ തീരുമാനം.

സ്‌കോര്‍: സണ്‍റൈസേഴ്‌സ് ഹൈദരാബാദ്208/7, ബാംഗളൂര്‍ റോയല്‍ ചലഞ്ചേഴ്‌സ്200/7

ആദ്യം ബാറ്റുചെയ്ത സണ്‍റൈസേഴ്‌സ് നിശ്ചിത ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സാണ് അടിച്ചുകൂട്ടിയത്. നായകന്‍ ഡേവിഡ് വാര്‍ണറുടെയും യുവരാജ് സിംഗിന്റെയും ബെന്‍ കട്ടിംഗിന്റെയും തകര്‍പ്പന്‍ ബാറ്റിംഗാണ് ഹൈദരാബാദിന് മികച്ച സ്‌കോര്‍ നല്‍കിയത്.വാര്‍ണറും ധവാനും ചേര്‍ന്ന് സണ്‍റൈസേഴ്‌സിന് 63 റണ്‍സിന്റെ ഓപ്പണിംഗ് കൂട്ടുകെട്ട് നല്‍കി.

ഹൈദരാബാദിന്റെ പ്രതീക്ഷ തെറ്റിക്കാതെ ക്യാപ്റ്റന്‍ വാര്‍ണര്‍ തന്നെ മുന്നില്‍ നിന്നു നയിച്ചു 38 പന്തില്‍ 69 റണ്‍സ്. എട്ടു ഫോറും മൂന്നു സിക്‌സും വാര്‍ണര്‍ അടിച്ചു കൂട്ടി.ധവാനും (28), ഹെന്റിക്വെസും (നാല്) രണ്‍സെടുത്തു പുറത്തായി. പിന്നീടെത്തിയ യുവരാജ് നാലു ഫോറും രണ്ടു സിക്‌സുമായി 23 പന്തില്‍ 38 റണ്‍സ് അടിച്ചെടുത്ത് ഹൈദരാബാദ് സ്‌കോറിങിന് വേഗത കൂട്ടി. അവസാന ഓവറുകളില്‍ ബെന്‍ കട്ടിങ്ങിന്റെ വക വെടിക്കെട്ട് ബാറ്റിംഗാണ് ഹൈദരാബാദിനെ 200 കടത്തിയത്. 3 ഫോറും 4 സിക്‌സും സഹിതം 39 റണ്‍സാണ് കട്ടിങ് അടിച്ചത് അതും വെറും 15 പന്തില്‍ നിന്നും. ഇതില്‍ വാട്‌സന്റെ ഒരു ഫുള്‍ടോസ് കട്ടിങ് സ്‌റ്റേഡിയത്തിന് പുറത്തേക്ക് അടിച്ചത് 117 മീറ്റര്‍ ദൂരത്താണ് വീണത്. അവസാന മൂന്നോവറില്‍ ഹൈദരാബാദ് അടിച്ചെടുത്തത് 52 റണ്‍സ്. ഡെത്ത് ഓവര്‍ സ്‌പെഷലിസ്റ്റുകളായ വാട്‌സനും ജോര്‍ദാനും ചേര്‍ന്നാണ് ഈ അടി മൊത്തം വാങ്ങിയത്.

എന്നാല്‍ 208 രണ്‍സ് ഒന്നുമല്ലെന്ന രീതിയിലായിരുന്നു ബംഗ്ലൂരിന്റെ ബാറ്റിംഗ്. ക്രിസ് ഗെയ്ല്‍– വിരാട് കോഹ്‌ലി സഖ്യം ആദ്യവിക്കറ്റില്‍ 10.3 ഓവറില്‍ 114 റണ്‍സെടുത്തപ്പോള്‍ ഗെയ്‌ലിന്റെ വിക്കറ്റ് നഷ്ടമായി.എട്ടു സിക്‌സറും നാലു ബൗണ്ടറികളുമാണ് ഗെയിലിന്റെ ബാറ്റില്‍ നിന്നും പറന്നത്. സ്‌കോര്‍ 140ല്‍ എത്തിനില്‍ക്കേ വിരാട് കോലിയും പുറത്തായി. 35 പന്തില്‍ 54 റണ്‍സായിരുന്നു കോലിയുടെ സമ്പാദ്യം. അഞ്ച് ഫോറും രണ്ട് സിക്‌സും കോലി പറത്തി. ആറ് പന്തില്‍ 5 റണ്‍സ് മാത്രമെടുത്ത് എ ബി ഡിവില്ലിയേഴ്‌സ് ഔട്ടായതാണ് ബാംഗ്ലൂരിന് തോല്വിയുടെ പ്രധാന കാരണമെന്നു പറയാം. അവസാന ഓവറുകളില്‍ 10 പന്തില്‍ 18 റണ്‍സുമായി മലയാല്‍താരം സച്ചിന്‍ ബേബി പൊരുതി നോക്കി പക്ഷേ കളി ജയിക്കാനായില്ല. കണ്ണീരൊടെയാണ് സച്ചിന്‍ ബേബി കളം വിട്ടത്.പതിനഞ്ചാം ഓവര്‍ വരെ കളി ബാംഗ്ലൂരിന്റെ കയ്യിലായിരുന്നു. എന്നാല്‍ കട്ടിങ്, മുസ്താഫിസുര്‍, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ ചേര്‍ന്ന് കളി മനോഹരമായി എറിഞ്ഞുപിടിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (7 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (7 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (8 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (8 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (10 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (10 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (10 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (10 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (10 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (11 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (11 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (11 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (11 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (11 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (11 hours ago)

Malayali Vartha Recommends