സേവാഗ് കോച്ച് ആകില്ല; അപേക്ഷ ബി സി സി ഐ തള്ളി

ഇന്ത്യന്‍ ടീമിന്റെ കോച്ച് ആവാനുള്ള സെവാഗിന്റെ മോഹം പൂവണിയില്ല . വ്യത്യസ്തമായൊരു അപേക്ഷയായിരുന്നു അദ്ദേഹം നല്‍കിയത്.ആ വ്യത്യസ്തത തന്നെ വിനയാകുകയും ചെയ്തു.അപേക്ഷ രണ്ടു വരിയിലൊതുക്കിയതും ഒപ്പം ബയോഡേറ്റ സമര്‍പ്പിക്കാതിരുന്നതുമാണ് അപേക്ഷ മടക്കാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്.
നിലവിലെ ഇന്ത്യന്‍ താരങ്ങള്‍ക്കൊപ്പം കളിച്ചിട്ടുണ്ടെന്നും ഐപിഎല്‍ ടീം കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ മെന്ററാണെന്നുമായിരുന്നു അപേക്ഷയില്‍ ആകെ പ്രതിപാദിച്ചിരുന്നതെന്നാണ് വിവരം. അപേക്ഷ തള്ളിയ ബിസിസിഐ ഉടന്‍ തന്നെ വിശദമായ ബയോഡാറ്റ സമര്‍പ്പിക്കണമെന്ന് സേവാഗിനോടാവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha