Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റഷ്യ-യുക്രൈൻ യുദ്ധം കൂടുതൽ രൂക്ഷമാകാതിരിക്കാൻ ഇന്ത്യ നടത്തുന്ന ശ്രമങ്ങളെ പ്രശംസിച്ച് പോളണ്ട് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി


'ഓപ്പറേഷന്‍ തൂഫാന്‍- ദി നാര്‍ക്കോ ഹണ്ടി'ന് പിന്തുണ തേടി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് യുമായി കൂടിക്കാഴ്ച നടത്തും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല


സാമ്പത്തിക രേഖകളിൽ ചതി പറ്റാം: ഈ രാശിക്കാർ സൂക്ഷിക്കുക!


കേരളത്തിന്റെ അഭിമാനം ബഹിരാകാശത്തോളം ഉയർത്തി അനിൽ മേനോൻ.... ഇന്ന് പുലർച്ചെയോടെ മേനോനും സംഘവും സ്‌പേസ് സ്റ്റേഷനകത്തെത്തി, ഇനി എട്ടുമാസം അനിലിന്റെ വീട് ബഹിരാകാശ നിലയം


ഫിഫ ലോകകപ്പ് സെമി ഫൈനലിൽ ഫ്രാൻസിനെ തകർത്ത് സ്‌പെയ്ൻ ഫൈനലിൽ...

ഐപിഎല്‍ താരലേലം:സ്‌റ്റോക്‌സ് രാജസ്ഥാനില്‍ (12.5 കോടി), സ്റ്റാര്‍ക്ക് കൊല്‍ക്കത്തയില്‍ (9.4 കോടി); ഗെയിലിനെ വാങ്ങാന്‍ ആളില്ല

27 JANUARY 2018 11:46 AM IST
മലയാളി വാര്‍ത്ത

ഐപിഎല്‍ പതിനൊന്നാം എഡിഷനിലേക്കുള്ള താരലേലം ബെംഗളൂരുവില്‍ പുരോഗമിക്കുന്നു. ഇംഗ്ലണ്ട് താരം ബെന്‍ സ്‌റ്റോക്‌സാണ് ഇതുവരെയുള്ളതിലെ 'ഏറ്റവും വിലകൂടിയ' താരം. രാജസ്ഥാന്‍ റോയല്‍സ് സ്‌റ്റോക്‌സിനെ സ്വന്തമാക്കിയത് 12.5 കോടി രൂപ മുടക്കിയാണ്. ഓസ്‌ട്രേലിയന്‍ പേസ് ബോളര്‍ മിച്ചല്‍ സ്റ്റാര്‍ക്കിനെ 9.4 കോടി രൂപയ്ക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും സ്വന്തമാക്കി. ഓസീസ് താരം ഗ്ലെന്‍ മാക്‌സ്‌വെല്ലിനെ 9 കോടി രൂപയ്ക്ക് ഡല്‍ഹി ഡെയര്‍ഡെവിള്‍സും ടീമിലെടുത്തു. അതേസമയം, സൂപ്പര്‍ താരം ക്രിസ് ഗെയ്‌ലിനെ ആദ്യഘട്ടത്തില്‍ ആരും ടീമിലെടുത്തില്ല.

അതേസമയം, റൈറ്റ് ടു മാച്ച് (ആര്‍ടിഎം) കാര്‍ഡ് വഴി ശിഖര്‍ ധവാനെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നിലനിര്‍ത്തി. 5.20 കോടി രൂപയ്ക്കാണ് ധവാനെ സണ്‍റൈസേഴ്‌സ് നിലനിര്‍ത്തിയത്. ചെന്നൈ സൂപ്പര്‍ കിംഗ്‌സിലേക്ക് മടക്കി എത്തിക്കാന്‍ തങ്ങളാല്‍ ആവുന്ന ശ്രമങ്ങള്‍ നടത്തുമെന്ന് ധോണി പറഞ്ഞ രവിചന്ദ്രന്‍ അശ്വിനെ 7.60 കോടി രൂപയ്ക്ക് കിങ്‌സ് ഇലവന്‍ പഞ്ചാബ് കൈക്കലാക്കി. വിന്‍ഡീസ് താരം കിറോണ്‍ പൊള്ളാര്‍ഡിനെ 5.40 കോടി രൂപയ്ക്ക് മുംബൈ ഇന്ത്യന്‍സും നിലനിര്‍ത്തി. അതേസമയം, ക്രിസ് ഗെയിലിനെ ആദ്യ ഘട്ടത്തില്‍ ഒരു ടീമും സ്വന്തമാക്കിയില്ല.

പതിനൊന്നു രാജ്യങ്ങളില്‍നിന്നുള്ള താരങ്ങളാണു ക്രിക്കറ്റിന്റെ 'ജാക്‌പോട്ട്' തേടി ലേലത്തിനെത്തിയിരിക്കുന്നത്. 360 ഇന്ത്യന്‍ താരങ്ങളും 218 വിദേശതാരങ്ങളും ഉള്‍പ്പെടുന്ന ബ്രഹ്മാണ്ഡ ലേലത്തില്‍ എട്ടു ടീമുകളിലായി പരമാവധി 182 കളിക്കാര്‍ക്കാണ് അവസരമൊരുങ്ങുക.

താരലേലത്തില്‍നിന്ന്

ശിഖര്‍ ധവാന്‍ – സണ്‍റൈസേഴ്‌സ് ഹൈദരാബാദ് – 5.2 കോടി ആര്‍.അശ്വിന്‍ – കിങ്‌സ് ഇലവന്‍ പഞ്ചാബ് – 7.6 കോടി കിറോണ്‍ പൊള്ളാര്‍!ഡ് – മുംൈബ ഇന്ത്യന്‍സ് – 5.4 കോടി ക്രിസ് ഗെയില്‍ – ആദ്യഘട്ടത്തില്‍ വാങ്ങാന്‍ ആളില്ല) ബെന്‍ സ്‌റ്റോക്‌സ് – രാജസ്ഥാന്‍ റോയല്‍സ് – 12.5 കോടി ഫാഫ് ഡുപ്ലേസി – ചെന്നൈ സൂപ്പര്‍ കിങ്‌സ് – 1.6 കോടി അജിങ്ക്യ രഹാനെ – രാജസ്ഥാന്‍ റോയല്‍സ് – 4 കോടി മിച്ചല്‍ സ്റ്റാര്‍ക്ക് – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് – 9.4 കോടി

ഹര്‍ഭജന്‍ സിങ് – ചെന്നൈ സൂപ്പര്‍ കിങ്‌സ് – 2 കോടി ഷാക്കിബ് അല്‍ ഹസന്‍ – സണ്‍റൈസേഴ്‌സ് ഹൈദരാബാദ് – 2 കോടി ഗ്ലെന്‍ മാക്‌സ്‌വെല്‍ – ഡല്‍ഹി ഡെയര്‍ഡെവിള്‍സ് – 9 കോടി ഗൗതം ഗംഭീര്‍ – ഡല്‍ഹി ഡെയര്‍ഡെവിള്‍സ് – 2.8 കോടി ഡ്വെയിന്‍ ബ്രാവോ – ചെന്നൈ സൂപ്പര്‍ കിങ്‌സ് – 6.4 കോടി കെയ്ന്‍ വില്യംസന്‍ – സണ്‍റൈസേഴ്‌സ് ഹൈദരാബാദ് – 3 കോടി ജോ റൂട്ട് – ആദ്യഘട്ടത്തില്‍ വാങ്ങാന്‍ ആളില്ല. യുവരാജ് സിങ് – കിങ്‌സ് ഇലവന്‍ പഞ്ചാബ് – 2 കോടി

മുന്‍ സീസണിലെ വിജയക്കൂട്ട് സ്വന്തമാക്കാന്‍ ടീമുകള്‍ക്കു മുന്നിലുള്ള എളുപ്പവഴിയാണു റൈറ്റ് ടു മാച്ച് സൗകര്യം. റീട്ടെന്‍ഷന്‍ ഉള്‍പ്പെടെ പരമാവധി അഞ്ചുതാരങ്ങളെ ലേലത്തിലൂടെയല്ലാതെ ടീമുകള്‍ക്കു തിരികെയെത്തിക്കാം. രണ്ടു വിദേശതാരങ്ങളില്‍ കൂടാനും പാടില്ല. മുന്‍ വര്‍ഷം തങ്ങള്‍ക്കു കളിച്ച താരങ്ങളെ മാത്രമേ ടീമുകള്‍ക്കു റൈറ്റ് ടു മാച്ച് വഴി വാങ്ങാനാകൂ. ചെന്നൈ, രാജസ്ഥാന്‍ ടീമുകള്‍ക്കു 2015 ല്‍ തങ്ങള്‍ക്കുവേണ്ടി കളിച്ചവരെ തിരഞ്ഞെടുക്കാം. ഈ താരങ്ങള്‍ മുന്‍ സീസണുകളില്‍ പുണെ ടീമിനോ ഗുജറാത്ത് ടീമിനോ കളിച്ചവരുമായിരിക്കണം. മൂന്നു കളിക്കാരെ നിലനിര്‍ത്തിയ ടീമുകള്‍ക്കു രണ്ടുപേരെ ആര്‍ടിഎം വഴി സ്വന്തമാക്കാം. രണ്ടോ അതില്‍ കുറവോ താരങ്ങളെ നിലനിര്‍ത്തിയ ടീമിനു മൂന്നവസരമുണ്ട്.



ടീമുകള്‍ ഒന്നടങ്കം ഉടച്ചുവാര്‍ക്കുന്നതിനാല്‍ ലീഗിന്റെ സമവാക്യങ്ങള്‍ മാറ്റിയെഴുതുന്ന ലേലമാണിത്. പക്ഷേ മുന്‍ലേലങ്ങളിലേതുപോലെ പത്തും പതിനഞ്ചും കോടി ഒറ്റയടിക്കു വാരിയെറിയാന്‍ ടീമുകള്‍ ഒന്നു മടിക്കും. നിര്‍ദിഷ്ട തുകയില്‍നിന്നു മുഴുവന്‍ സ്‌ക്വാഡിനെ തിരഞ്ഞെടുക്കേണ്ടതുതന്നെ കാരണം. ഓരോ ടീമിനും പരമാവധി 25 കളിക്കാരെ സ്വന്തമാക്കാം. ചെലവിടാനാകുന്ന ആകെ തുക 80 കോടി രൂപ. ഇതിനകം 18 കളിക്കാരെ നിലനിര്‍ത്തിയതുവഴി പല ടീമുകളുടെയും ലേലത്തുകയില്‍ ഗണ്യമായ കുറവു വന്നിട്ടുണ്ട്.

രാജ്യാന്തര താരങ്ങള്‍ക്കും അണ്‍ ക്യാപ്ഡ് താരങ്ങള്‍ക്കും ഒരുപോലെ പ്രാമുഖ്യം നല്‍കുന്നുണ്ട് ഇത്തവണത്തെ ലേലം. ഭാഗ്യം കാത്തുള്ള 578 താരങ്ങളില്‍ 244രാജ്യാന്തര താരങ്ങളാണുള്ളത്. ഇന്ത്യയില്‍നിന്ന് 62 താരങ്ങള്‍ ഈ വിഭാഗത്തിലുണ്ട്. 298 ഇന്ത്യന്‍ താരങ്ങളടക്കം 332 അണ്‍ക്യാപ്ഡ് താരങ്ങളാണു ഭാഗ്യം തേടുന്നത്. പതിമൂന്ന് ഇന്ത്യക്കാരടക്കം 36 താരങ്ങള്‍ രണ്ടു കോടി രൂപ അടിസ്ഥാനവിലയില്‍ ലേലം തുടങ്ങും. മാര്‍ക്വീ താരപദവി നേടിയ 17 ക്രിക്കറ്റര്‍മാര്‍ക്കാണു ലേലത്തില്‍ ആദ്യാവസരം. ഇതില്‍ ആറ് ഇന്ത്യന്‍ താരങ്ങളാണുള്ളത്. തുടര്‍ന്നു മറ്റു രാജ്യാന്തര താരങ്ങളുടെ ഊഴം. ബാറ്റ്‌സ്മാന്‍, ഓള്‍റൗണ്ടര്‍, വിക്കറ്റ്കീപ്പര്‍, ഫാസ്റ്റ് ബോളര്‍, സ്പിന്നര്‍ എന്നീ ക്രമത്തിലാണു ലേലം പുരോഗമിക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്നലെ 3 മണിക്കൂർ..! പിണറായിയുടെ നെഞ്ചത്ത് റീത്തുവെച്ച് സ്വപ്ന..! ഉന്നം കമല..?! ശിവശങ്കറിനെ ചോദ്യം ചെയ്യും..?!!  (3 minutes ago)

കെഎസ്‌ആർടിസി ബസുകളിൽ സ്‌ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന പ്രിയദർശിനി പദ്ധതി വലിയ വിജയമെന്ന് ഗതാഗതമന്ത്രി  (10 minutes ago)

അസമിൽ കനത്ത മഴ... പ്രളയക്കെടുതി രൂക്ഷം... മരണസംഖ്യ നാലായി ഉയർന്നു  (30 minutes ago)

  മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് താഴ്ന്നു... കടുത്ത പ്രതിസന്ധിയിൽ തമിഴ്നാട്ടിലെ അഞ്ച് ജില്ലകൾ  (1 hour ago)

പനിബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന തൊഴിലുറപ്പ് തൊഴിലാളി മരിച്ചു...  (1 hour ago)

റഷ്യ-യുക്രൈൻ യുദ്ധം കൂടുതൽ രൂക്ഷമാകാതിരിക്കാൻ ഇന്ത്യ നടത്തുന്ന ശ്രമങ്ങളെ പ്രശംസിച്ച് പോളണ്ട് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി  (2 hours ago)

വാദം ഇന്ന്.... നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷ ഇന്ന് പ്രസ്താവിച്ചേക്കും.... പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിക്കുക  (2 hours ago)

'ഓപ്പറേഷന്‍ തൂഫാന്‍- ദി നാര്‍ക്കോ ഹണ്ടി'ന് പിന്തുണ തേടി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് യുമായി കൂടിക്കാഴ്ച നടത്തും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (2 hours ago)

ഇന്ത്യയ്ക്ക് 6 വിക്കറ്റിന്റെ ഉജ്ജ്വല വിജയം... ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് ആധികാരിക വിജയം....  (2 hours ago)

ദുഷിച്ച കൂട്ടുകെട്ടുകൾ മാനഹാനിയുണ്ടാക്കും: നിങ്ങളുടെ ഇന്നത്തെ നക്ഷത്രഫലം!  (2 hours ago)

കേരളത്തിന്റെ അഭിമാനം ബഹിരാകാശത്തോളം ഉയർത്തി അനിൽ മേനോൻ.... ഇന്ന് പുലർച്ചെയോടെ മേനോനും സംഘവും സ്‌പേസ് സ്റ്റേഷനകത്തെത്തി, ഇനി എട്ടുമാസം അനിലിന്റെ വീട് ബഹിരാകാശ നിലയം  (3 hours ago)

ഫിഫ ലോകകപ്പ് സെമി ഫൈനലിൽ ഫ്രാൻസിനെ തകർത്ത് സ്‌പെയ്ൻ ഫൈനലിൽ...  (3 hours ago)

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (10 hours ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (10 hours ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (11 hours ago)

Malayali Vartha Recommends