ഫ്രഞ്ച് ലീഗ് വണ്ണില്‍ നിമസ് ഒളിമ്പികോസിനെതിരായ മത്സരത്തില്‍ പുറത്തുപോവേണ്ടി വന്ന പി.എസ്.ജിയുടെ താരം എംബാപെക്ക് മൂന്ന് മത്സരങ്ങളില്‍ വിലക്ക്
ഫ്രഞ്ച് ലീഗ് വണ്ണില്‍ നിമസ് ഒളിമ്പികോസിനെതിരായ മത്സരത്തില്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോവേണ്ടി വന്ന പി.എസ്.ജിയുടെ കൗമാരതാരം കെയ്ലിയന് എംബാപെക്ക് മൂന്ന് മത്സരങ്ങളില്‍ വിലക്ക്. നിമസ് താരം തെയ് സാവിനറിന്റെ ടാക്ലിങ്ങില്‍ നിയന്ത്രണംവിട്ട എംബാപെ എതിര്‍താരത്തെ തലകൊണ്ട് ഇടിക്കുകയായിരുന്നു. ഇതോടെ, ഇരു ടീമിലെയും താരങ്ങള്‍ തമ്മില്‍ വാക്കേറ്റമായി. ഉടന്‍ ഇടപെട്ട റഫറി ഫ്രഞ്ച് താരത്തിന് ചുവപ്പുകാര്‍ഡും നല്കി.
മത്സരത്തില്‍ എംബാപെയുടേതടക്കമുള്ള ഗോളില്‍ 42ന് പി.എസ്.ജി വിജയിച്ചിരുന്നു. സെയ്ന്റ് എറ്റീനെ, സ്റ്റെഡെ റിനെയ്സ്, നൈസ് എന്നിവര്‍ക്കെതിരെയുള്ള മത്സരമാണ് ഫ്രഞ്ച് താരത്തിന് നഷ്ടമവുക.
https://www.facebook.com/Malayalivartha