ബ്രസീലിയന്‍ ഇതിഹാസം പെലെയെ പിന്തള്ളി ലയണല്‍ മെസി
ബ്രസീലിയന്‍ ഇതിഹാസം പെലെയെ അന്താരാഷ്ട്ര ഗോളുകളുടെ എണ്ണത്തില്‍ പിന്തള്ളി അര്‍ജന്റീന താരം ലയണല്‍ മെസി. ലോകകപ്പ് ഫുട്ബോളിന്റെ തെക്കേ അമേരിക്കന്‍ യോഗ്യതാ റൗണ്ടില്‍ ബൊളീവിയയ്ക്കെതിരെ നേടിയ ഹാട്രിക്കിലൂടെയാണ് മെസി പെലെയ്ക്ക് മേലേ പറന്നുയര്‍ന്നത്.മത്സരത്തില്‍ അര്‍ജന്റീന 3-0ത്തിനാണ് ജയിച്ചത്.
14, 64, 88 മിനിട്ടുകളിലായിരുന്നു മെസിയുടെ ഗോളുകള്‍. ആദ്യ ഗോള്‍ നേടിയപ്പോള്തന്നെ മെസിയുടെ 77 ഗോളുകളുമായി പെലെയ്ക്ക് ഒപ്പമെത്തി.79 ഗോളുകളെന്ന വന്‍കരയിലെ റെക്കാഡുമായാണ് അര്‍ജന്റീനാ നായകന് കളി പൂര്‍ത്തിയാക്കിയത്. ഇതോടെ 78 ഗോളുകള്‍ നേടിയിട്ടുള്ള ഇറാഖി താരം ഹുസൈന് സയീദിനെയും മെസി മറികടന്നു.
ദക്ഷിണ അമേരിക്കന്‍ യോഗ്യതാ റൗണ്ടിലെ മറ്റൊരു മത്സരത്തില്‍ ബ്രസീല്‍ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്ക് പെറുവിനെ തോല്‍പ്പിച്ചു. എവട്ടന്‍ റിബെയ്റോ (14-ാം മിനിട്ട്), സൂപ്പര്‍താരം നെയ്മര്‍ (40) എന്നിവരാണ് ബ്രസീലിനായി ഗോള്‍ നേടിയത്. മറ്റു മത്സരങ്ങളില്‍ ഉറുഗ്വേ ഇക്വഡോറിനെയും (1-0), പാരഗ്വായ് വെനസ്വേലയെയും (2-1), കൊളംബിയ ചിലിയെയും (3-1) തോല്‍പ്പിച്ചു.
https://www.facebook.com/Malayalivartha