ഇന്റര്‍മയാമിക്ക് ജയം...

മേജര്‍ സോക്കര്‍ ലീഗില്‍ ഇന്റര്‍മയാമിക്ക് ജയം. ഒരു ഗോളിന് വഴിയൊരുക്കുകയും രണ്ട് ഗോളുകള്‍ അടിക്കുകയും ചെയ്യുകയും ചെയ്ത മെസ്സിയുടെ മികവിലാണ് മയാമി ജയിച്ച് കയറിയത്. ഡി.സി യുണൈറ്റഡിനെതിരെ 3-2നായിരുന്നു മയാമിയുടെ ജയം. ടാഡിയോ അല്ലെന്‍ഡെയിലൂടെ ഇന്റര്‍ മയാമിയാണ് ആദ്യം മുന്നിലെത്തിയത്.
ഇതോടെ ആദ്യപകുതി പിരിയുമ്പോള്‍ മയാമി 1-0ത്തിന് മുന്നിലെത്തി. ഈ സീസണില്‍ 12ാമത്തെ അസിസ്റ്റയായിരുന്നു മെസ്സിയുടേത്. രണ്ടാം പകുതിയില്‍ ഡി.സി യുണൈറ്റഡ് സമനില പിടിച്ചു.
ക്രിസ്ത്യന്‍ ബെന്റെകെയിലൂടെയാണ് ഡി.സി സമനില പിടിച്ചത്. 66ാം മിനിറ്റില്‍ മെസ്സിയിലൂടെ ഇന്റര്‍മയാമി ലീഡ് നേടി. ബോക്‌സിന് പുറത്ത് നിന്നുള്ള മെസ്സിയുടെ തകര്‍പ്പന്‍ ഷോട്ട് ഡി.സിയുടെ ഗോള്‍കീപ്പറെ കാഴ്ചക്കാരനാക്കി വലയില്‍ പതിക്കുകയായിരുന്നു.
85ാം മിനിറ്റില്‍ മത്സരത്തിലെ തന്റെ രണ്ടാം ഗോളും ഇന്റര്‍ മയാമിയുടെ മൂന്നാം ഗോളും നേടി മെസ്സി പട്ടിക പൂര്‍ത്തിയാക്കി.
ഇന്റര്‍മയാമിയുമായുള്ള കരാര്‍ മെസ്സി ദീര്‍ഘിപ്പിക്കുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് അര്‍ജന്റീന സൂപ്പര്‍ താരത്തിന്റെ തകര്‍പ്പന്‍ പ്രകടനത്തില്‍ ടീം ജയിക്കുന്നത്.
https://www.facebook.com/Malayalivartha