മികച്ച ഫുട്ബോള്‍ കളിക്കാര്‍ക്കുള്ള ബാലന്‍ ഡി ഓര്‍ പുരസ്‌കാരം പുരുഷന്മാരില്‍ പിഎസ്ജി ക്ലബ്ബിന്റെ ഫ്രഞ്ച് മുന്നേറ്റക്കാരന്‍ ഉസ്മാന്‍ ഡെംബെലെയ്ക്കും വനിതകളില്‍ സ്പെയ്നിന്റെ ഐതാന ബൊന്‍മാറ്റിയ്ക്കും

ബാലന്‍ ഡി ഓര്‍ പുരസ്‌കാരം പുരുഷന്മാരില്‍ പിഎസ്ജി ക്ലബ്ബിന്റെ ഫ്രഞ്ച് മുന്നേറ്റക്കാരന്‍ ഉസ്മാന്‍ ഡെംബെലെയ്ക്കും വനിതകളില്‍ സ്പെയ്നിന്റെ ഐതാന ബൊന്‍മാറ്റിയ്ക്കും ലഭ്യമായി. ഫ്രഞ്ച് മാഗസിന്‍ 'ഫ്രാന്‍സ് ഫുട്ബോള്‍' ഏര്‍പ്പെടുത്തിയ വിഖ്യാത പുരസ്‌കാര ജേതാക്കളെ കായിക പത്രപ്രവര്‍ത്തകരുടെ വോട്ടെടുപ്പിലൂടെയാണ് തെരഞ്ഞെടുത്തത്. പാരിസില്‍ നടന്ന ചടങ്ങില്‍ 13 വിഭാഗങ്ങളിലെ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുകയായിരുന്നു.
ആദ്യമായാണ് ഡെംബലെ ഇൗ ലോക അംഗീകാരം നേടുന്നത്. ബൊന്‍മാറ്റി തുടര്‍ച്ചയായി മൂന്നാം തവണ പുരസ്‌കാരത്തിന് അര്‍ഹയായി. മികച്ച ഗോള്‍കീപ്പര്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഇറ്റാലിയന്‍ ഗോള്‍കീപ്പര്‍ ജിയാന്‍ ല്യൂജി ദൊന്നരുമ്മയാണ്. ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിയെ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളാക്കിയ ലൂയിസ് എന്റികെ മികച്ച പരിശീലകനുള്ള ബഹുമതി നേടുകയും ചെയ്തു.
അതേസമയം പിഎസ്ജിയുടെ നെടുന്തൂണായ ഉസ്മാന്‍ ഡെംബെലെ ഒടുവില്‍ ലോക താരമായി മാറിയിരിക്കുകയാണ്. മികച്ച ഫുട്ബോള്‍ താരത്തിനുള്ള ബാലന്‍ ഡി ഓര്‍ പുരസ്‌കാരം ഫ്രഞ്ചുകാരന്‍ സ്വന്തം പേരിലാക്കി. ആദ്യമായാണ് ഇരുപത്തെട്ടുകാരന്റെ നേട്ടം. ചാമ്പ്യന്‍സ് ലീഗും ഫ്രഞ്ച് ലീഗും ഫ്രഞ്ച് കപ്പും പിഎസ്ജി കഴിഞ്ഞ സീസണില്‍ സ്വന്തമാക്കി. ക്ലബ് ഫുട്ബോള്‍ ലോകകപ്പില്‍ റണ്ണറപ്പായി. എല്ലാ നേട്ടങ്ങള്‍ക്കും നിര്‍ണായക കണ്ണിയായി ഡെംബെലെ. 44 കളിയില്‍ 43 ഗോളിന്റെ ഭാഗമായി ഇരുപത്തെട്ടുകാരന്‍. സ്പാനിഷ് കൗമാരക്കാരന്‍ ലമീന്‍ യമാലിനെയാണ് മറികടന്നത്. ബാഴ്സ താരം മികച്ച യുവതാരമായി.
വനിതകളില്‍ തുടര്‍ച്ചയായ മൂന്നാം തവണയും സ്പാനിഷുകാരി ഐതാന ബൊന്‍മാറ്റിക്ക് എതിരുണ്ടായില്ല. നാട്ടുകാരി മരിയോണ കാല്‍ഡെന്റെയെ മറികടന്നാണ് നേട്ടം കരസ്ഥമാക്കിയത്. മിഷേല്‍ പ്ലാറ്റീനിക്കും ലയണല്‍ മെസിക്കും ശേഷം തുടര്‍ച്ചയായി മൂന്ന് തവണ പുരസ്‌കാരം ലഭിക്കുന്ന താരമാണ് .
"
https://www.facebook.com/Malayalivartha