അടുത്ത മാസം മെസ്സിയും അർജന്റീന ടീമും കേരളത്തിലെത്തില്ലെന്ന് സ്ഥിരീകരിച്ച് സ്പോൺസർ

വീണ്ടും അനിശ്ചിതത്വം.... മെസ്സിയും അർജന്റീന ടീമും അടുത്ത മാസം കേരളത്തിലെത്തില്ലെന്ന് സ്ഥിരീകരിച്ച് സ്പോൺസർ. ലിയോണൽ മെസ്സിയുടെയും അർജൻറീന ടീമിൻറെയും കേരള സന്ദർശനം വീണ്ടും അനിശ്ചിതത്വത്തിലായി. നവംബറിൽ അങ്കോളയിൽ മാത്രമാണ് മത്സരമെന്ന് അർജൻറീന ഫുട്‌ബോൾ അസോസിയേഷൻ.
കഴിഞ്ഞ ദിവസം അസോസിയേഷൻ പുറത്തുവിട്ട നവംബറിലെ ഷെഡ്യൂളിൽ കേരളമില്ല. നവംബറിൽ ഒറ്റ മത്സരം മാത്രമാണ് അർജൻറീനക്ക് ഉള്ളത്. ഇത് നവംബർ 14നാണെന്നും അസോസിയേഷൻ.
അടുത്ത മാസം അർജൻറീന ആദ്യമെത്തുക സ്‌പെയിനിലേക്കായിരിക്കും. അവിടെ ടീമിന് പരിശീലനമുണ്ട്.
അതിന് ശേഷം ആഗോള തലസ്ഥാനമായ ലുവാണ്ടിയിൽ വച്ച് സൗഹൃദ മത്സരം നടക്കുന്നതാണ്. തുടർന്ന് സ്‌പെയിനിലേക്ക് തിരിച്ചെത്തുന്ന ടീം നവംബർ 18 വരെ പരിശീലനം തുടരുന്നതാണ്.
"
https://www.facebook.com/Malayalivartha

























