വിവാഹ വാഗ്ദാനം നല്കി പീഡിപ്പിക്കുകയും ഗര്‍ഭിണിയായപ്പോള്‍ ബന്ധം ഉപേക്ഷിച്ച സിഐക്ക് സസ്പെന്ഷന്

പത്തനംതിട്ടയില്‍ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിക്കുകയും ഗര്‍ഭിണിയായപ്പോള്‍ ബന്ധം അവസാനിപ്പിക്കുകയും ചെയ്തെന്ന 28കാരിയായ യുവതിയുടെ പരാതിയില്‍ സി.ഐയ്ക്ക് സസ്പെന്ഷന്. പത്തനംതിട്ട ജില്ലാ ക്രൈംറെക്കോഡ്സ് ബ്യൂറോ സി.ഐ ടി.കെ. വിനോദ് കൃഷ്ണനെയാണ് സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്. തിരുവനന്തപുരത്ത് ജോലി ചെയ്തിരുന്ന സമയത്ത് സി.ഐയും യുവതിയും ഒപ്പം താമസിച്ചിരുന്നുവെന്നും വിവാഹം കഴിക്കാമെന്ന് വാഗാദ്നം നല്‍കിയിരുന്നുവെന്നും പരാതിയില്‍ പറയുന്നു.
യുവതി ഗര്‍ഭിണിയായതോടെ വിനോദ് കൃഷ്ണന് വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്മാറി. തുടര്‍ന്ന് പത്തനംതിട്ട സ്വദേശിയായ യുവതി ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്കി. ഇതിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം റേഞ്ച് ഐ.ജി ആണ് നടപടിയെടുത്തത്. ഇലവുംതിട്ട സി.ഐ ആയിരുന്നപ്പോഴാണ് വിനോദ് കൃഷ്ണ യുവതിയുമായി അടുപ്പത്തിലായത്. നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് ഇയാള്‍ക്ക് തിരുവനന്തപുരത്തേക്ക് സ്ഥലംമാറ്റം ലഭിച്ചിരുന്നു. യുവതിയെ അവിടേക്ക് വിളിച്ചുവരുത്തി ഒപ്പം താമസിപ്പിച്ചു. കേസന്വേഷണത്തിന് ഹൈദരാബാദില്‍ പോയപ്പോഴും ഒപ്പംകൂട്ടി. ഇതിനിടെയാണ് താന്‍ ഗര്‍ഭിണിയായതെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. സി.ഐയ്ക്കെതിരെ ക്രിമിനല്‍ കേസ് എടുക്കേണ്ടെന്ന് യുവതി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നല്കിയ മൊഴിയില്‍ പറഞ്ഞു. എന്നാല്‍, കേസ് എടുത്തേക്കുമെന്നാണ് സൂചന.
https://www.facebook.com/Malayalivartha























