യൂറോയില്‍ ഇന്ന് കുടുംബ പോരാട്ടം

യൂറോ കപ്പ് ഫുട്‌ബോളില്‍ ഇന്ന് ചേട്ടനും അനിയനും നേര്‍ക്കുനേര്‍ ഇറങ്ങും. ഇന്നു വൈകുന്നേരം 6.30നു നടക്കുന്ന അല്‍ബേ നിയസ്വിറ്റ്‌സര്‍ലന്‍ഡ് പോരാട്ടത്തിലാണിത്. സാക്ക സഹോദരന്മാരായ ഗ്രാനിറ്റും ടൗലന്റുമാണ് സ്വിറ്റ്‌സര്‍ലന്‍ഡിനും അല്‍ബേനിയയ്ക്കും വേണ്ടി ബൂട്ടണിയുക. മധ്യനിരക്കാരനായ ഗ്രാനിറ്റ് അടുത്ത സീസണില്‍ ഇംഗ്ലീഷ് ക്ലബ് ആഴ്‌സണലിനായി കളിക്കാന്‍ കരാര്‍ ഒപ്പിട്ടു കഴിഞ്ഞു. 20122016 കാലയളവില്‍ ജര്‍മന്‍ ക്ലബ് ബൊറൂസിയയ്ക്കായാണ് ബൂട്ടണിഞ്ഞത്. ചേട്ടന്‍ ടൗലന്റ് സാക്ക അല്‍ബേനിയയുടെ പ്രതിരോധ ഭടനാണ്. സ്വിസ് ക്ലബ് എഫ്‌സി ബാസലിന്റെ താരമാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha