കോപ അമേരിക്ക ഫുട്ബാളില്‍ പെറുവിന് അട്ടിമറി ജയം

കോപ അമേരിക്ക ഫുട്ബാളില്‍ പെറുവിനെതിരെ സൂപ്പര്‍ ടീം ബ്രസീലിന് കനത്ത തോല്‍വി. ഏകപക്ഷീയമായ ഒരു ഗോളിനാണ് ബ്രസീലിനെ പെറു തകര്‍ത്തത്. നിര്‍ണായകമായ ഗ്രൂപ്പ് മത്സരത്തില്‍ തോല്‍വി നേരിട്ടതോടെ ക്വാര്‍ട്ടര്‍ കാണാതെ ബ്രസീല്‍ പുറത്തായി. ഗ്രൂപ്പ് ഘട്ടത്തില്‍ ആദ്യമായാണ് ബ്രസീല്‍ ടീം പുറത്താകുന്നത്.
വിവാദമായ ഗോളിലാണ് പെറു മത്സരം ജയിച്ചു കയറിയത്. 75ാം മിനിട്ടില്‍ റോള്‍ റോഡിയാസാണ് വിജയ ഗോള്‍ സമ്മാനിച്ചത്. പോസ്റ്റിനോട് ചേര്‍ന്ന് കിട്ടിയ പാസ് വലതുകാല്‍ ഷോട്ടിലൂടെ റോഡിയാസ് ഗോളാക്കുകയാണ് ചെയ്തത്.
എന്നാല്‍, റോഡിയാസ് വലതു കൈ കൊണ്ട് തട്ടിയാണ് പന്ത് വലയില്‍ എത്തിച്ചതെന്ന് ബ്രസീല്‍ ഗോളി വാദിച്ചു. നാല് മിനിട്ടിന് ശേഷമാണ് റെഫറി ഗോള്‍ സ്ഥിരീകരിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha