കോപ്പ അമേരിക്ക; മെക്‌സിക്കോ വെനസ്വേല മത്സരം സമനിലയില്‍

കോപ്പാ അമേരിക്ക ശതാബ്ദി ടൂര്‍ണമെന്റില്‍ മെക്‌സിക്കോ വെനസ്വേല മത്സരം സമനിലയില്‍. ഇരു ടീമുകളും ഒരു ഗോള്‍ വീതമാണ് നേടിയത്. മത്സരത്തിന്റെ ഏറിയ പങ്കിലും ലീഡ് നിലനിര്‍ത്തിയ വെനസ്വേല അവസാന നിമിഷം വഴങ്ങിയ ഗോളിലാണ് മെക്‌സിക്കോ സമനിലയില്‍ എത്തിയത്.
പത്താം മിനിറ്റില്‍ ജോസ് വെലാസ് ക്വാസ് നേടിയ ഗോള്‍ വെനസ്വേലയ്ക്ക് ലീഡ് സമ്മാനിച്ചുവെങ്കിലും എണ്‍പതാം മിനിറ്റില്‍ മെക്‌സിക്കോയ്ക്കുവേണ്ടി ജീസസ് കൊറോണ നേടിയ ഗോള്‍ കളി സമനിലയില്‍ അവസാനിപ്പിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha