യൂറോ കപ്പ് : ഇറ്റലി ബെല്‍ജിയത്തെ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു

യൂറോ കപ്പില്‍ എതിരില്ലാത്ത രണ്ട് ഗോളിന് ബെല്‍ജിയത്തെ തോല്‍പ്പിച്ച് ഇറ്റലി തുടങ്ങി. ഇമ്മാനുവല്‍ ഗ്യാച്ചറീനിയും ഗ്രാസിയാനോ പെല്ലെയുമാണ് ഇറ്റലിക്കായി വല കുലുത്തിയത്. പ്രതിരോധ ഫുട്‌ബോളിന്റെ ക്ലാസിക് പാരമ്പര്യക്കാരായ ഇറ്റലി ഇന്നലെ ആക്രമണഫുട്‌ബോളാണ് കളിച്ചത്.
ബെല്‍ജിയത്തിന്റെപകുതിയിലേക്ക് ഇറ്റലി നിരന്തരം ആക്രമണം അഴിച്ചുവിട്ടു. 32ആം മിനുട്ടില്‍ ഇമ്മാനുവല്‍ ഗ്യാച്ചറീനിയാണ് ഇറ്റലിക്കായി ആദ്യഗോള്‍ നേടിയത്. യോഗ്യതാമത്സരങ്ങളില്‍ തോല്‍വിയറിയാതെ എത്തിയ ഇറ്റലിയും ഫിഫ റാങ്കിംഗില്‍രണ്ടാമതുള്ള ബെല്‍ജിയവും മികച്ചഫുട്‌ബോള്‍ പുറത്തെടുത്തു.
ആദ്യപകുതിക്കുശേഷം ഗോള്‍ മടക്കാന്‍ ബെല്‍ജിയം നിരയില്‍ നിന്ന് തുടരെ മുന്നേറ്റങ്ങളുണ്ടായെങ്കിലും ഒക്കെയും ഇറ്റാലിയന്‍ ഗോളി ബഫണില്‍ തട്ടി തകര്‍ന്നു. കളി തീരുന്നതിന് തൊട്ടുമുന്‍പ് തൊണ്ണൂറ്റിരണ്ടാം മിനുട്ടില്‍ കിട്ടിയ തുറന്ന അവസരം മുതലാക്കി ഗ്രാസിയാനോ പെല്ലെ വിജയം ആധികാരികമാക്കി. മൂന്നു പോയിന്റോടെ ഇറ്റലി പോയിന്റ് പട്ടികയില്‍ ഒന്നാമതാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha