യൂറോ കപ്പ്: പോര്‍ച്ചുഗലിനു സമനില; ഹംഗറിയ്ക്കു ജയം

ദുര്‍ബലരായ ഐസ്‌ലാന്‍ഡ് പോര്‍ച്ചുഗലിനെ സമനിലയില്‍ തളച്ചു. ഇരുടീമും ഓരോ ഗോള്‍ വീതം നേടി. പ്രതിരോധ നിരയുടെ ദൗര്‍ബല്യം മുതലാക്കിയായിരുന്നു രണ്ടുടീമും ഗോള്‍ നേടിയത്. യൂറോകപ്പ് കളിക്കുന്ന ഏറ്റവും ചെറിയ രാജ്യമാണ ്െഎസ്‌ലാന്‍ഡ്.
ബിര്‍കിര്‍ ജാര്‍നാസണ്‍ 47 മിനിറ്റില്‍ നേടിയ ഗോള്‍ പോര്‍ച്ചുഗലിനെ തകര്‍ത്തുകളഞ്ഞു. ദിശതെറ്റിയ പാസുകളും ആത്മവിശ്വാസം നഷ്ടപ്പെട്ട നീക്കങ്ങളും മുതലാക്കി ഐസ്‌ലാന്‍ഡ് കളിയുടെ നിയന്ത്രണം ഏറ്റെടുത്തു. ഡാനിയുടെ ഗോളിലൂടെ പോര്‍ച്ചുഗലാണ് ആദ്യം മുന്നിലെത്തിത്.
ആദ്യ പകുതിയില്‍ പോര്‍ച്ചുഗല്‍ പതിനൊന്ന് ഗോളവസരങ്ങള്‍ ഒരുക്കിയെങ്കിലും ഒന്നും മുതലാക്കാനായില്ല.ഗോള്‍ വഴങ്ങിയതോടെ പോര്‍ച്ചുഗല്‍ ശൗര്യം കുറഞ്ഞു. ആദ്യ പകുതിയുടെ നിഴല്‍ മാത്രമായി പറങ്കിപ്പട. മഞ്ഞുപാളി പോലെ ഉറച്ചുനിന്ന ഐസ്‌ലാന്‍ഡ് പ്രതിരോധം റൊണാള്‍ഡോയ്ക്കു കുട്ടര്‍ക്കും മുന്നില്‍ കുലുങ്ങിയില്ല. രാജ്യത്തെ എട്ടുശതമാനം ജനങ്ങളും ടീമിനായി സ്‌റ്റേഡിയത്തിലെത്തി ആര്‍ത്തുവിളിച്ചപ്പോള്‍ ജയത്തോളം പോന്ന സമനില നേടി ഐസ്‌ലാന്‍ഡ്.
ഇന്നലെ നടന്ന മറ്റൊരു മത്സരത്തില്‍ മൂന്നു പതിറ്റാണ്ടിനു ശേഷം ഒരു പ്രധാന ടൂര്‍ണമെന്റ് കളിക്കുന്ന ഹംഗറിക്ക് യൂറോ കപ്പില്‍ വിജയത്തുടക്കം. ദുര്‍ബലരെന്ന വിശേഷണവുമായി കളത്തിലിറങ്ങിയ ഹംഗറി ഓസ്ട്രിയയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് തോല്‍പ്പിച്ചത്.
32-ാം സെക്കന്‍ഡില്‍ സ്‌കോര്‍ ചെയ്യാന്‍ ശ്രമിച്ച ഡേവിഡ് അലാബയുടെ ശ്രമം പോസ്റ്റില്‍ തട്ടി മടങ്ങിയില്ലായിരുന്നെങ്കില്‍ ഡേവിഡ് അലാബ യൂറോയിലെ വേഗക്കാരന്‍ ഗോള്‍ സ്‌കോററായേനെ.ജര്‍മന്‍ ക്ലബുകളില്‍ കളിക്കുന്ന താരങ്ങളടങ്ങിയ ഇരു ടീമും കാല്‍വരുതിയില്‍ പന്തുകിട്ടിയപ്പോഴെല്ലാം ലോങ് റേഞ്ച് ഷോട്ടുകള്‍ പായിച്ചു .
ബയേണ്‍ മ്യൂണിക് താരം ഡേവിഡ് അലാബയായിരുന്നു ഓസ്ട്രിയന്‍ നീക്കങ്ങളുടെ ബുദ്ധികേന്ദ്രം . നാല്‍പതാം വയസിലും ചോരാത്ത പോരാട്ടവീര്യവുമായി കീപ്പര്‍ ഗാബോര്‍ കിറാലി ഗോള്‍വലക്കു മുന്നില്‍ ഹങ്കറിയുടെ വിശ്വസ്തനായി.
ആദ്യപകുതിയില്‍ പന്ത് വലക്കുള്ളില്‍ കടന്നില്ലെങ്കിലും ആക്രമണവും പ്രത്യാക്രമണവുമായി യുറോപ്യന്‍ ഫുട്‌ബോളിന്റെ സര്‍വസൗന്ദര്യവും കളിക്കളത്തില്‍ നിറഞ്ഞു . രണ്ടാം പകുതിയില്‍ കളിയുടെ ഗതിക്ക് വിപരീതമായി ആഡം സലായി ഹങ്കറിയെ മുന്നിലെത്തിച്ചു . സമനിലയ്ക്കായുള്ള ഓസ്ട്രിയയുടെ ശ്രമങ്ങള്‍ അവസാനിച്ചത് അലക്‌സാണ്ടര്‍ ഡ്രാക്കോവിച്ചിന്റെ ചുവപ്പുകാര്‍ഡില്‍ . പത്തുപേരുമായി കളിച്ച ഓസ്ട്രിയന്‍ പ്രതിരോധത്തിന് അധികനേരം പിടിച്ചുനില്‍ക്കാനായില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha