ഗോള്‍മഴ തീര്‍ത്ത് ചിലി സെമിഫൈനലില്‍

കോപ അമേരിക്കയിലെ അവസാന ക്വാര്‍ട്ടര്‍ ഫൈനലില്‍ ഗോള്‍മഴയോടെ ചിലിക്ക് സെമി പ്രവേശനം. നിലവിലെ ചാമ്പ്യന്മാര്‍ മെക്‌സിക്കന്‍ വലയില്‍ ഏഴു ഗോളുകളാണ് അടിച്ചുകൂട്ടിയത്. ഒരെണ്ണം പോലും തിരിച്ചടിക്കാന്‍ മെക്‌സിക്കോക്ക് കഴിഞ്ഞില്ല. നാലു ഗോളുകള്‍ നേടിയ എഡ്വോര്‍ഡെ വാര്‍ഗസിന്റെ നേതൃത്വത്തിലായിരുന്നു മെക്‌സിക്കന്‍ വധം അരങ്ങേറിയത്.
44, 52,57, 74 മിനിട്ടുകളിലായിരുന്നു വാര്‍ഗസ് ഗോള്‍ നേടിയത്. എഡ്‌സണ്‍ പുച് (16'), സൂപ്പര്‍താരം അലക്‌സിസ് സാഞ്ചസ്, എഡ്‌സണ്‍ സാഞ്ചസ് (88') എന്നിവരാണ് ദയയൊട്ടുമില്ലാതെ മെക്‌സിക്കന്‍ വല നിറച്ചത്. സെമിയില്‍ കൊളംബിയയാണ് ചിലിയുടെ എതിരാളികള്‍. ഗ്രൂപ് ഡിയില്‍ രണ്ടു ജയവുമായി രണ്ടാം സ്ഥാനക്കാരായിരുന്നു ചിലി ക്വാര്‍ട്ടറിലെത്തിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha