യൂറോ കപ്പിലെ ആദ്യ പ്രീക്വാര്‍ട്ടറില്‍ പോളണ്ടിന് ജയം

യൂറോ കപ്പിലെ ആദ്യ പ്രീക്വാര്‍ട്ടറില്‍ വാശിയേറിയ മല്‍സരത്തിനൊടുവില്‍ പോളണ്ടിന് ജയം. പെനല്‍റ്റി ഷൂട്ടൗട്ടിലാണ് പോളണ്ട് ക്വാര്‍ട്ടര്‍ പ്രവേശനം സാധ്യമാക്കിയത്. നിശ്ചിത സമയത്തും അധികസമയത്തും ഇരുടീമുകളും ഒരോ ഗോള്‍ നേടി സമനിലയിലായിരുന്നു. തുടര്‍ന്ന് ഷൂട്ടൗട്ടിലേക്ക് നീങ്ങിയ മല്‍സരത്തില്‍ സ്വിസ് താരം സാക്കയുടെ ഷോട്ട് പുറത്തു പോയതാണ് പോളണ്ടിന്റെ ജയത്തിലേക്ക് വഴിവെച്ചത്.
മല്‍സരത്തില്‍ ആദ്യം ഗോള്‍ നേടിയത് പോളണ്ടാണ്. 39 ാം മിനിറ്റില്‍ ബ്ലാസ്‌കോവിസ്‌കിയാണ് സ്വിസ് വല കുലുക്കിയത്. സമനിലഗോളിനായി സ്വിറ്റ്‌സര്‍ലന്‍ഡിന് 82 ാം മിനിറ്റുവരെ കാത്തിരിക്കേണ്ടിവന്നു. മനോഹരമായ 'സിസര്‍കട്ടി'ലൂടെയാണ് ഷെര്‍ദാന്‍ ഷാഖിരി ഗോള്‍ നേടിയത്. പിന്നീട് ഇരു ടീമുകളും ഉണര്‍ന്നു കളിച്ചെങ്കിലും ഗോള്‍ പിറന്നില്ല.
പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ സ്വിസ് ടീമിനായി രണ്ടാമത് കിക്കെടുക്കാനെത്തിയ സാഖയ്ക്ക് പിഴച്ചു. പന്ത് പോസ്റ്റിന്റെ ഇടതുവശത്തൂടെ പുറത്തേക്ക്. പോളണ്ട് നിരയില്‍ കിക്കെടുത്ത എല്ലാവരും ലക്ഷ്യം കണ്ടതോടെ 5-4 ന്റെ തോല്‍വിയോടെ സ്വിറ്റസര്‍ലന്‍ഡ് പുറത്തേക്ക്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha