കോപ അമേരിക്കയില്‍ കൊളംബിയക്ക് മൂന്നാം സ്ഥാനം

കോപ അമേരിക്ക ഫുട്ബാള്‍ ലൂസേഴ്‌സ് ഫൈനലില്‍ ആതിഥേയരായ അമേരിക്കയെ തകര്‍ത്ത കൊളംബിയക്ക് മൂന്നാം സ്ഥാനം. കാര്‍ലോസ് ബാക്കയുടെ ഏകപക്ഷീയമായ ഒരു ഗോളിനാണ് കൊളംബിയയുടെ വിജയം. 31ാം മിനിട്ടില്‍ സാന്റിയാഗോ അരിയാസ് നല്‍കിയ പാസില്‍ പോസ്റ്റിന് സമീപത്തുവെച്ച് കാര്‍ലോസ് ബാക്ക തൊടുത്ത വലതുകാല്‍ ഷോട്ടാണ് ഗോളായത്.
മോശം പെരുമാറ്റത്തിന് 87, 90+3 മിനിട്ടുകളില്‍ മഞ്ഞകാര്‍ഡ് കണ്ട അമേരിക്കയുടെ മിഷേല്‍ ഒറോസ്‌കോയും 90+3, 90+4 മിനിട്ടുകളില്‍ മഞ്ഞകാര്‍ഡ് കണ്ട കൊളംബിയയുടെ സാന്റിയാഗോ അരിയാസും ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. കൊളംബിയന്‍ താരങ്ങളായ ജെയ്‌സന്‍ മറിലോ 13ാം മിനിട്ടിലും ജുവാന്‍ ക്യുവാഡ്രാഡോ 73ാം മിനിട്ടിലും മഞ്ഞ കാര്‍ഡ് കണ്ടു. അമേരിക്കന്‍ ടീമില്‍ 22ാം മിനിട്ടില്‍ മാറ്റ് ബെസ് ലെറിനും 41ാം മിനിട്ടില്‍ ജെര്‍മൈന്‍ ജോണ്‍സിനും മഞ്ഞ കാര്‍ഡ് കിട്ടി.
സെമി ഫൈനലില്‍ അര്‍ജന്റീനയോട് അമേരിക്കയും ചിലിയോട് കൊളംബിയയും പരാജയപ്പെട്ടാണ് ലൂസേഴ്‌സ് ഫൈനലിലെത്തിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha