മെസ്സിക്ക് പിറകേ മഷറാനോയും വിരമിച്ചു

കോപഅമേരിക്ക ഫൈനലിലെ തോല്‍വിയെ തുടര്‍ന്ന് ലയണല്‍ മെസ്സി വിരമിച്ചതിന് പിന്നാലെ പ്രതിരോധ താരം യാവിയര്‍ മഷറാനോയും അന്താരാഷ്ട്ര ഫുട്ബാളില്‍ നിന്നും വിരമിച്ചു. 32കാരനായ മഷറാനോ നീലപ്പടയുടെ പ്രതിരോധ നിരയിലെ മുന്നണിപ്പോരാളിയാണ്. നീലപ്പടക്കായി 130 മത്സരങ്ങളില്‍ മഷറാനോ ഇറങ്ങിയിട്ടുണ്ട്. ബാഴ്‌സലോണയില്‍ മെസ്സിയുടെ സഹതാരമായ മഷറാനോ 2008-2011 സീസണുകളില്‍ അര്‍ജന്റീനന്‍ നായകനായിരുന്നു. തുടര്‍ച്ചയായ മൂന്ന് കിരീട നഷ്ടങ്ങളിലും മെസ്സിക്കൊപ്പം മഷറാനോയും ടീമിനൊപ്പമുണ്ടായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha