ലോകകപ്പ് കിക്കോഫിനുമുന്നേ ഫിഫയുടെ ടിക്കറ്റുകൾ കരിഞ്ചന്തയിൽ സുലഭം

ബർലിൻ: റഷ്യൻ ലോകകപ്പ് ഫുട്ബോൾ മൽസരത്തിന്റെ ടിക്കറ്റുകൾ കരിഞ്ചന്തയിൽ എത്തിയത് എങ്ങനെയെന്ന് അന്വേഷിക്കാൻ ഫിഫ തയ്യാറെടുക്കുന്നു. വിറ്റ ടിക്കറ്റുകൾ വീണ്ടും വിൽക്കുന്നു എന്നാണ് ഇവർക്കെതിരെ ഫിഫ കണ്ടെത്തിയ പരാതി. അനുവദിച്ചതിൽ കൂടുതൽ വിറ്റുവെന്നാണ് രണ്ടാമത്തെ പരാതി. ടിക്കറ്റ് വിൽപനയുടെ ഓണ്‍ലൈൻ ഏജൻസിയായ വിവാഗോഗോയാണ് ഇത് സംബന്ധിച്ച ആരോപണം നേരിട്ടിരിക്കുന്നത്.
നിഗൂഢവും വഞ്ചനയുമാണ് ഈ പ്രവൃത്തിയെന്നു ഫിഫ ആരോപിച്ചു. സ്വിസ് ആസ്ഥാനമായ കമ്പനിയാണ് വിവാഗോഗോ. ആരോപണം തെളിഞ്ഞാൽ ഇവരുടെ ലൈസൻസ് റദ്ദാക്കുമെന്നും ഫിഫ വ്യക്തമാക്കി. ഒന്നിലധികം പരാതിയാണ് കമ്പനിക്കെതിരേ ഫിഫ ഉന്നയിക്കുന്നത്. പബ്ലിക് പ്രോസിക്യൂട്ടർ മുഖേന ജനീവ കോടതിയിലാണ് പരാതി നൽകിയിരിക്കുന്നത്.
വീഡിയോ കാണാം....
https://www.facebook.com/Malayalivartha