Widgets Magazine 

16
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

അഭിമാന നേട്ടവുമായി നായകന്‍ സുനില്‍ ഛേത്രി; ഗോള്‍വേട്ടയില്‍ ഛേത്രി മെസിയുടെ റെക്കോര്‍ഡിനൊപ്പം; ഇന്റര്‍കോണ്ടിനെന്റല്‍ കിരീടം ഇന്ത്യയ്ക്ക്

10 JUNE 2018 11:16 PM IST
മലയാളി വാര്‍ത്ത

നായകന്‍ സുനില്‍ ഛേത്രി തിളങ്ങിയ മത്സരത്തില്‍ കെനിയയെ തോല്‍പ്പിച്ച് ഇന്ത്യയ്ക്ക് ഇന്റര്‍കോണ്ടിനെന്റല്‍ കിരീടം. ഇന്ത്യന്‍ കുപ്പായത്തില്‍ തന്റെ നൂറാം മത്സരവും കടന്നു പോരാട്ടം തുടരുന്ന ക്യാപ്റ്റന്‍ സുനില്‍ ഛേത്രി മുംബൈ ഫുട്‌ബോള്‍ അരീനയിലെത്തിയ ഫുട്‌ബോള്‍ പ്രേമികള്‍ക്കു സമ്മാനിച്ചത് ഒരിക്കലും മറക്കാനാകാത്ത ചരിത്ര നിമിഷങ്ങളായിരുന്നു. കെനിയയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ഇന്ത്യ തോല്‍പിച്ചത്. ഛേത്രിയുടെ കാലില്‍ നിന്നായിരുന്നു രണ്ടു ഗോളുകളും. ഇന്ത്യന്‍ ഗോളി ഗുര്‍പ്രീത് സന്ധുവിന്റെ നിര്‍ണായക സേവുകളും ടീമിന്റെ ഫൈനല്‍ നേട്ടത്തിനു ചുക്കാന്‍ പിടിച്ചു.

ഇതോടെ ദേശീയ ടീമിന് വേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന നിലവില്‍ കളിക്കുന്ന താരങ്ങളുടെ പട്ടികയില്‍ ഇതിഹാസതാരം മെസിക്കൊപ്പമെത്തി ഛേത്രി. 64 ഗോളുകളാണ് ഇപ്പോള്‍ ഛേത്രിയുടെ അക്കൗണ്ടിലുള്ളത്. 102 മത്സരങ്ങളില്‍ നിന്നാണ് ഛേത്രിയുടെ ഗോള്‍ നേട്ടം. നായകന്റെ എല്ലാ കരുത്തും കരുതലും പ്രകടമാക്കി സ്‌റ്റേഡിയം നിറഞ്ഞുള്ള കളിയായിരുന്നു ഛേത്രി പുറത്തെടുത്തത്. മികച്ച ഫോമില്‍ കളം നിറഞ്ഞ അദ്ദേഹമാണ് കളി ഇന്ത്യയ്ക്ക് അനുകൂലമാക്കിയതും. കളി തുടങ്ങി എട്ടാം മിനിറ്റിലായിരുന്നു ആദ്യ ഗോള്‍. 29ാം മിനിറ്റില്‍ രണ്ടാം ഗോളും പിറന്നതോടെ മുംബൈ അന്ധേരിയിലെ സ്‌റ്റേഡിയം ഇന്ത്യയ്ക്കു വേണ്ടിയുള്ള ആര്‍പ്പുവിളികളില്‍ മുങ്ങി. നാല്‍പത്തിമൂന്നാം മിനിറ്റില്‍ ലഭിച്ച ഒരു ഫ്രീകിക്ക് പാഴാക്കിയില്ലായിരുന്നെങ്കില്‍ വീണ്ടും ഹാട്രിക് നേട്ടത്തിലെത്തുമായിരുന്നു ഛേത്രി. ഗാലറിയില്‍ കാണികളുടെ പിന്തുണയ്ക്കായി ഛേത്രിക്ക് നേരത്തേ അഭ്യര്‍ഥന നടത്തേണ്ടി വന്നിരുന്നെങ്കിലും ഫൈനലിന് സ്‌റ്റേഡിയം 'ഹൗസ് ഫുള്‍' ആയിരുന്നു.

മെസി 124 മത്സരങ്ങളില്‍ നിന്നാണ് ഇത്രയും ഗോള്‍ സ്‌കോര്‍ ചെയ്തത്. പോര്‍ച്ചുഗലിനു വേണ്ടി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നേടിയ 81 ഗോളുകളെന്ന റെക്കോര്‍ഡാണ് ഇനി ഛേത്രിക്കു മുന്നിലുള്ളത്. കെനിയക്കെതിരെ മികച്ച കളി പുറത്തെടുത്ത ഇന്ത്യന്‍ നായകന്‍ കളിതുടങ്ങി എട്ടാം മിനിറ്റില്‍ തന്നെ സ്‌കോര്‍ ചെയ്തു. 29ാം മിനിറ്റില്‍ രണ്ടാം ഗോളും വന്നതോടെ കളി ഇന്ത്യയുടെ വരുതിയിലായി. നേരത്തെ ടൂര്‍ണമെന്റിലെ മൂന്നു കളികളിലും ഛേത്രി സ്‌കോര്‍ ചെയ്തിരുന്നു. മൊത്തം എട്ട് ഗോളുകളാണ് ഛേത്രി ടൂര്‍ണമെന്റില്‍ തന്റെ പേരില്‍ കുറിച്ചത്. ചൈനീസ് തായ്‌പേയിക്കെതിരായ ഹാട്രിക്കും ഇതില്‍ ഉള്‍പ്പെടുന്നു.

ദേശീയ ടീമിനായി കൂടുതല്‍ ഗോള്‍ നേടിയവരുടെ പട്ടികയില്‍ 19ാം സ്ഥാനത്താണ് ഛേത്രി. കൂടുതല്‍ ഗോള്‍ നേടിയവരുടെ പട്ടികയില്‍ ക്രിസ്റ്റ്യാനോ മൂന്നാം സ്ഥാനത്തും മെസി 18ാം സ്ഥാനത്തുമാണ്. ഇറാന്റെ ഇതിഹാസതാരം അലി ദേയിയാണ് ലോകത്തെ ഏറ്റവും മികച്ച ഗോള്‍ വേട്ടക്കാരില്‍ ഒന്നാമത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (2 hours ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (4 hours ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (4 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (5 hours ago)

പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !  (6 hours ago)

സിഎംആർഎൽ-എക്‌സാലോജിക് ഇടപാട് കേസ്... പിണറായി വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്, അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം  (7 hours ago)

പണത്തിന്റെ അഹങ്കാരം തകർക്കും! കോടികളുടെ കള്ളക്കളി പൊളിക്കാൻ ആ കുടുംബങ്ങൾ ഒന്നിച്ചിറങ്ങി; ചെകുത്താന് ജാമ്യം കൊടുക്കരുതെന്ന് ആവശ്യം...  (8 hours ago)

സംസ്ഥാനത്ത് സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്... നവംബർ മൂന്ന് മുതൽ അനിശ്ചിതകാല പണിമുടക്ക് സമരം ആരംഭിക്കുമെന്ന് ഉടമകളുടെ സംയുക്ത സംഘടന  (8 hours ago)

കുരുമുളക് വിപണിയിൽ വില കുത്തനെ ഉയർന്നു....  (9 hours ago)

ബിഎസ്ഇ സെൻസെക്സ് 342.17 പോയിന്റ് അഥവാ 0.46 ശതമാനം നേട്ടത്തിൽ  (9 hours ago)

സങ്കടക്കാഴ്ചയായി.. കോവളത്ത് കുഴഞ്ഞു വീണ യുവാവും സഹായിക്കാൻ എത്തിയ അയൽവാസിയും മരിച്ചു  (9 hours ago)

ശബരിമല മണ്ഡലപൂജ–മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ച് കെഎസ്ആർടിസി...  (9 hours ago)

കരിമണൽ കർത്തയുടെ 1.72 കോടി മറച്ചുവച്ച് വ്യാജ സത്യവാങ് മൂലം റിയാസും വീണയും ഹാജരാകാൻ സമയം തേടി അഭിഭാഷകർ മുഖേന സമയം തേടി, സർക്കാർ അഭിഭാഷകന് രേഖകളുടെ പകർപ്പ് നൽകാൻ കോടതി ഉത്തരവ്, ജനുവരി 29 ന് വീണ്ടും കേസ  (9 hours ago)

  യുവേഫ ചാമ്പ്യൻസ് ലീഗ്.. ഗോൾവേട്ടക്കാരുടെ പട്ടികയിൽ റയൽ മഡ്രിഡ് ഇതിഹാസം റൗൾ ഗോൺസാലസിനെ മറികടന്ന് ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ  (10 hours ago)

കണ്ണീർക്കാഴ്ചയായി... ബൈക്കിന് പിന്നിൽ ലോറിയിടിച്ചുണ്ടായ അപകടത്തിൽ ഫുട്ബാൾ താരമായ കൊടുവള്ളി സ്വദേശിക്ക് ദാരുണാന്ത്യം  (10 hours ago)

Malayali Vartha Recommends