ഫുട്ബോള്‍ ലോകകപ്പിന് റഷ്യയില്‍ ആവേശോജ്വല തുടക്കം; ആദ്യ മത്സരം നടക്കുമ്പോള്‍ സൗദിക്കെതിരെ രണ്ട് ഗോളുകള്‍ക്ക് റഷ്യ മുന്നിലാണ്, ആതിഥേയരെന്ന നിലയില്‍ നേരിട്ട് ലോകകപ്പിന് യോഗ്യതനേടിയ റഷ്യ 1990 നുശേഷം ഇതാദ്യമായാണ് പോരാട്ടത്തിനിറങ്ങുന്നത്
ലോകം ആകാംഷയോടെ കാത്തിരുന്ന ഫുട്ബോള്‍ ലോകകപ്പ് റഷ്യയില്‍ ആദ്യ മത്സരത്തില്‍ ആതിഥേയരായ റഷ്യയും സൗദി അറേബ്യയും തമ്മിലുള്ള കളി തുരുകയാണ്. കളിയുടെ ഒന്നാം പകുതി അവസാനിക്കുമ്ബോള്‍ സൗദിക്കെതിരെ രണ്ട് ഗോളുകള്‍ക്ക് റഷ്യ മുന്നിലാണ്. 12ാം മിനിറ്റില്‍ യൂറി ഗസിന്‍സ്കിയാണ് ആദ്യ ഗോള്‍ നേടിയത്. പിന്നീട് പകരക്കാരനായി കളത്തിലറങ്ങിയ ചെറിഷേവ് രണ്ടാം ഗോള്‍ നേടുകയായിരുന്നു.
ആതിഥേയരെന്ന നിലയില്‍ നേരിട്ട് ലോകകപ്പിന് യോഗ്യതനേടിയ റഷ്യ 1990 നുശേഷം ഇതാദ്യമായാണ് പോരാട്ടത്തിനിറങ്ങുന്നത്. ലോകകപ്പില്‍ കാര്യമായ മേല്‍വിലാസങ്ങള്‍ ഇല്ലാത്ത റഷ്യക്ക് ഇക്കുറി സ്വന്തം മണ്ണില്‍ ഏറെ മുന്നേറാനാകുമെന്നാണ് പ്രതീക്ഷ. ആതിഥേയ ടീം ഇതുവരെ തോറ്റിട്ടില്ലെന്ന ചരിത്രം തിരുത്തപ്പെടുമോ എന്നതാണ് ഫുട്ബോള്‍ ലോകം ഉറ്റുനോക്കുന്നത്.
റഷ്യ ഉള്‍പ്പെടുന്ന ഗ്രൂപ്പില്‍ യുറഗ്വായ്, സൗദി, ഈജിപ്ത് എന്നിവരാണ് മറ്റ് എതിരാളികള്‍. ഫൈദോര്‍ സ്മോലോവിന്റെ ഗോളടി മികവിലാണ് റഷ്യയുടെ പ്രതീക്ഷ. റഷ്യയ്ക്കെതിരെ ഇതിനണു മുമ്പ് കളിച്ച ഏക മത്സരത്തില്‍ ജയിക്കാനായത് സൗദിക്ക് ആത്മ വിശ്വാസം ഉയര്‍ത്തുന്നുണ്ട്.
https://www.facebook.com/Malayalivartha