ലോകകപ്പ് ; ജപ്പാനെതിരെ തിരിച്ചടിച്ച് കൊളംബിയ

ലോകകപ്പ് ഫുട്ബോളിലെ ഗ്രൂപ്പ് എച്ചിലെ ആദ്യ മത്സരത്തില്‍ ഏഷ്യന്‍ കരുത്തരായ ജപ്പാനെതിരെ തിരിച്ചടിച്ച് കൊളംബിയ. കളിയുടെ തുടക്കത്തില്‍ പെനാല്‍റ്റിയിലൂടെ ഗോള്‍ നേടിയ ഷിന്‍ജി കവാഗെ ജപ്പാനെ മുന്നിലെത്തിച്ചെങ്കിലും 39ആം മിനിറ്റില്‍ മെക്‌സോക്കാ സമനില ഗോള്‍ നേടുകയായിരുന്നു. ബോക്‌സില്‍ നിന്ന് പന്ത് കെെ കൊണ്ട് തടഞ്ഞതിനാണ് പെനാല്‍റ്റി വിധിച്ചത്. പെനാല്‍റ്റിയോടൊപ്പം ഈ ലോകകപ്പിലെ ആദ്യ ചുവപ്പ് കാര്‍ഡ് പിറക്കുന്നതിനും ജപ്പാന്‍- കൊളംബിയ മത്സരം സാക്ഷിയായി. പന്ത് കൈ കൊണ്ട് തടഞ്ഞതിന് കൊളംബിയന്‍ താരം കാര്‍ലോസ് സാഞ്ചസ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. 39ആം മിനിറ്റില്‍ ക്വിന്റേറോയാണ് കൊളംബിയയ്‌ക്ക് വേണ്ടി ഗോള്‍ നേടിയത്.
2014 ലോകകപ്പില്‍ ഹാമിഷ് റോഡ്രിഗസിലൂടെ വിസ്മയം സൃഷ്ടിച്ച് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് എത്തിയ ടീമാണ് കൊളംബിയ. ക്വാര്‍ട്ടറില്‍ ബ്രസീലിനോട് തോറ്റെങ്കിലും നെയ്മറിനെ മാരകമായി സുനിഗ ഫൗള്‍ ചെയ്‌ത് പുറത്താക്കിയത് ഇന്നും ഫുട്ബാള്‍ ആരാധകരുടെ മനസിലുണ്ട്. വാള്‍ഡറാമയുടെയും ഹിഗ്വിറ്റയുടെയുമൊക്കെ പിന്‍മുറക്കാരുടെ ആറാം ലോകകപ്പാണിത്. കഴിഞ്ഞ തവണത്തെ ക്വാര്‍ട്ടര്‍ പ്രവേശനമാണ് ചരിത്രത്തിലെ വലിയ നേട്ടം. അതേസമയം, പരിക്ക് ഭേദമാകാത്തതിനെ തുടര്‍ന്ന് റോഡ്രിഗസിനെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
https://www.facebook.com/Malayalivartha