Widgets Magazine
25
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആരോഗ്യത്തിലും ഇടപാടുകളിലും ശ്രദ്ധിക്കുക! ഇടവം, ചിങ്ങം, മകരം രാശിക്കാർക്ക് ജാഗ്രത!


കുടുംബത്തിൽ തീരുമാനങ്ങൾ നിർണ്ണായകം; കുംഭം രാശിക്കാർ അതീവ ശ്രദ്ധ പുലർത്തുക.


അമേരിക്കയുടെ നാവിക ഉപരോധം പൂർണ്ണ ശക്തിയോടെ തുടരും... ഇറാനുമായുള്ള സമാധാന ചർച്ചകളിൽ തിരക്കിട്ട് ഒരു കരാറിലെത്താൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്


22 നിലകളുടെ ഉയരത്തിൽ നിന്ന് താഴേക്ക് പതിച്ചു; ഷാർജയിൽ മലയാളി അമ്മയുടെയും മകളുടെയും വിയോഗത്തിൽ ഞെട്ടൽ മാറാതെ പ്രവാസലോകം....


ഗുരുവായൂര്‍ ക്ഷേത്ര നടയില്‍ ദര്‍ശനം നടത്തി കേരള മുഖ്യമന്ത്രി വി.ഡി. സതീശന്‍... മുഖ്യമന്ത്രി വെണ്ണ കൊണ്ട് തുലാഭാര വഴിപാടും നടത്തിയാണ് മടങ്ങിയത്..

കൊളംബിയക്കെതിരെ ചരിത്രം കുറിച്ച വിജയവുമായി ജപ്പാന്‍ ; ചരിത്രത്തിലാദ്യമായി ഒരു സൌത്ത് അമേരിക്കന്‍ ടീമിനെ പരാജയപ്പെടുത്തുന്ന ടീം എന്ന നേട്ടം സ്വന്തമാക്കി ജപ്പാൻ

19 JUNE 2018 07:30 PM IST
മലയാളി വാര്‍ത്ത

ശക്തരായ കൊളംബിയക്കെതിരെ പൊരുതി നേടിയ വിജയവുമായി ജപ്പാൻ. പത്തു പേരുമായി കളിച്ച കൊളംബിയയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഏഷ്യൻ പ്രതീക്ഷകളായ ജപ്പാൻ വിജയം കണ്ടത്. മത്സരം തുടങ്ങി മൂന്നാം മിനിറ്റിൽ തന്നെ കാര്‍ലോസ് സാഞ്ചസ് റെഡ് കാർഡ് കണ്ടു പുറത്തു പോയത് കൊളംബിയക്ക് തിരിച്ചടിയാവുകയായിരുന്നു. വിജയത്തോടെ ലോകകപ്പ് ചരിത്രത്തിലാദ്യമായി ഒരു സൌത്ത് അമേരിക്കന്‍ ടീമിനെ പരാജയപ്പെടുത്തുന്ന ടീം എന്ന നേട്ടവും ജപ്പാന് കരസ്ഥമായി.

സാഞ്ചസ് ബോക്സിൽ വെച്ച് നടത്തിയ ഹാൻഡ് ബോളിനു ലഭിച്ച പെനാൽറ്റിയിൽ നിന്നുമാണ് ജപ്പാൻ ഗോൾ പട്ടിക തുറന്നത്. കഗാവ പെനാൽറ്റി ലക്ഷ്യത്തിൽ എത്തിച്ചതോടെ നാലാം മിനിറ്റിൽ തന്നെ ജപ്പാൻ ലീഡ് നേടി. ഒരു ഗോളിന് പിറകിൽ പോയി എങ്കിലും 10 പേരെ ടീമിൽ ഉള്ളൂ എങ്കിലും മികച്ച രീതിയിലാണ് കൊളംബിയ ഗോളിനോട് പ്രതികരിച്ചത്. കളിയിൽ ആദ്യ പകുതി അവസാനിക്കുന്നത് വരെ നിരന്തരം ആക്രമണങ്ങൾ നടത്തിയ കൊളംബിയ അവസാനം ലക്ഷ്യം കാണുകയും ചെയ്തു. 38ആം മിനുട്ടിൽ ലഭിച്ച ഫ്രീകിക്കിലൂടെയായിരുന്നു കൊളംബിയയുടെ സമനില ഗോൾ. ആദ്യ പകുതിയിൽ 1-1 എന്നായിരുന്നു സ്‌കോർ നില.

രണ്ടാം പകുതിയിൽ കൂടുതൽ അക്രമണോത്സുത കാണിച്ചാണ് ജപ്പാൻ തുടങ്ങിയത്. എതിർ ടീം പത്തു പേരിലേക്ക് ചുരുങ്ങിയതിന്റെ ആനുകൂല്യം മുതലെടുത്ത ജപ്പാൻ നിരന്തരം കൊളംബിയൻ ഗോൾമുഖത്ത് എത്തി. എന്നാൽ ഗോൾ കീപ്പർ ഓസ്പിന ജപ്പാന് മുന്നിൽ വിലങ്ങുതടിയായി നിന്നതോടെ ഗോൾ നേടാനായില്ല. ഇതിനിടയിൽ പരിക്ക് മൂലം പുറത്തിരുന്ന റോഡ്രിഗസിനെ കളത്തിലേക്ക് ഇറക്കി പെക്കർമാൻ കൊളംബിയൻ ആക്രമണങ്ങൾക്ക് മൂർച്ച കൂട്ടി. പക്ഷെ 73ആം മിനിറ്റിൽ ഹോണ്ട എടുത്ത കോർണറിനു തലവെച്ചു യുയാ ഒസാക്കോ ജപ്പാന് അർഹിച്ച ഗോളും വിജയവും നേടികൊടുത്തു.കഴിഞ്ഞ ലോകകപ്പിൽ ഗ്രൂപ്പ് തലത്തിൽ തന്നെ കൊളംബിയയിൽ നിന്ന് ലഭിച്ച കനത്ത പരാജയത്തിനുള്ള തിരിച്ചടികൂടെയായി ജപ്പാന് ഈ വിജയം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Alappuzha - ആദ്യ പുനരന്വേഷണ റിപ്പോര്‍ട്ട്  (6 minutes ago)

തിരുവനന്തപുരം -കണ്ണൂര്‍ അതിവേഗ പാതയുടെ ഇടക്കാല പദ്ധതിരേഖ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കാനരുങ്ങി ഇ. ശ്രീധരൻ  (19 minutes ago)

മുഖ്യമന്ത്രിയുടെ വി.ഡി. സതീശന്റെ സെക്രട്ടറിയായി ഡോ. രത്തൻ യു. ഖേൽക്കർ ചുമതലയേറ്റു...  (26 minutes ago)

പ്ലസ് വണ്‍ പ്രവേശന നടപടികള്‍ ഇന്ന് ആരംഭിക്കും...  (30 minutes ago)

മുംബൈ ഇന്ത്യൻസിനെ 30 റൺസിന് പരാജയപ്പെടുത്തി രാജസ്ഥാൻ റോയൽസ്  (50 minutes ago)

അട്ടപ്പാടി മധുകൊലക്കേസിൽ ശിക്ഷ റദ്ദാക്കണമെന്ന പ്രതികളുടെ അപ്പീലിൽ ഹൈക്കോടതി വിധി ഇന്ന്...  (1 hour ago)

മംഗള കർമ്മങ്ങളും മികച്ച ധനനേട്ടവും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!  (1 hour ago)

ഇന്ധന വിലയിൽ വീണ്ടും വർദ്ധനവ്  (2 hours ago)

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം നാളെ.... ഔദ്യോഗിക ഫല പ്രഖ്യാപനം മന്ത്രി എൻ ഷംസുദ്ദീൻ പ്രഖ്യാപിക്കും  (2 hours ago)

സംസ്ഥാനത്ത് ബലിപെരുന്നാൾ രണ്ട് ദിവസം അവധി...  (2 hours ago)

സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഇടിമിന്നലോടെ മഴയ്ക്കും ശക്തമായ കാറ്റിനും സാദ്ധ്യത....  (2 hours ago)

സൗഹൃദങ്ങളിൽ ചതി പറ്റാൻ സാധ്യത; വൃശ്ചികം രാശിക്കാർക്ക് ജാഗ്രതാ നിർദ്ദേശം.  (3 hours ago)

കേരളത്തിലെ മുഖ്യമന്ത്രി നാളെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായികൂടി കാഴ്ച നടത്തും.... വിവിധ പദ്ധതികളിലെ കേന്ദ്ര സഹായം, ജി.എസ്.ടി ഉൾപ്പെടെയുള്ള വിഷയങ്ങൾ കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി ഉന്നയിച്ചേക്ക  (3 hours ago)

അമേരിക്കയുടെ നാവിക ഉപരോധം പൂർണ്ണ ശക്തിയോടെ തുടരും... ഇറാനുമായുള്ള സമാധാന ചർച്ചകളിൽ തിരക്കിട്ട് ഒരു കരാറിലെത്താൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്  (3 hours ago)

പെന്‍ഷന്‍ തുകയായ 500 രൂപയ്ക്ക് വേണ്ടി തൊണ്ണൂറുകാരിയെ ചുമലിലേറ്റി 5 കിലോമീറ്റര്‍ നടന്ന് മരുമകള്‍  (7 hours ago)

Malayali Vartha Recommends