Widgets Magazine 

16
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

ഉറുഗ്വായും റഷ്യയും പ്രീക്വാര്‍ട്ടറില്‍

21 JUNE 2018 10:31 AM IST
മലയാളി വാര്‍ത്ത

ലോകകപ്പ് ഫുട്‌ബോളിന്റെ പ്രീക്വാര്‍ട്ടറിലെത്തുന്ന ആദ്യ രണ്ട് ടീമുകളായിരിക്കുകയാണ് ആതിഥേയരായ റഷ്യയും ആദ്യ ചാമ്പ്യന്മാരായ യുറഗ്വായും. ഗ്രൂപ്പ് എയില്‍ നിന്ന് കളിച്ച രണ്ട് മത്സരങ്ങളും ജയിച്ചാണ് ഇരുവരും പ്രീക്വാര്‍ട്ടറില്‍ സ്ഥാനമുറപ്പിച്ചത്. ജൂണ്‍ 25-നാണ് റഷ്യയും യുറുഗ്വായും തമ്മിലുള്ള മത്സരം. ഇതിലെ വിജയി ഗ്രൂപ്പ് എയിലെ ജേതാവാകും. കളിച്ച രണ്ടു മത്സരങ്ങളും തോറ്റ സൗദി അറേബ്യയും ഈജിപ്തും പുറത്തായിക്കഴിഞ്ഞു. ഇവര്‍ തമ്മിലുള്ള മത്സരം ഇതോടെ അപ്രസക്തമായിരിക്കുകയാണ്.

നൂറാം അന്താരാഷ്ട്ര മത്സരം കളിക്കുന്ന ലൂയിസ് സുവാരസ് നേടിയ ഏക ഗോളിനാണ് യുറുഗ്വായ് സൗദിയെ തോല്‍പിച്ചത്. ഇരുപത്തിമൂന്നാം മിനിറ്റിലെ ഒരു കോര്‍ണറില്‍ നിന്നാണ് സുവാരസിന്റെ ഗോള്‍ വന്നത്. നൂറാം അന്താരാഷ്ട്ര മത്സരം കളിക്കുന്ന സുവാരസിന്റെ അമ്പത്തിരണ്ടാം ഗോളാണിത്. ഇതോടെ മൂന്ന് ലോകകപ്പുകളിലും ഗോള്‍ നേടുന്ന ഏക യുറഗ്വായന്‍ താരമായി സുവാരസ്.

കാര്‍ലോസ് സാഞ്ചസിന്റെ ഒരു കോര്‍ണറില്‍ നിന്നായിരുന്നു സുവാരസിന്റെ ഗോള്‍. മാര്‍ക്ക് ചെയ്യപ്പെടാത നില്‍ക്കുമ്പോള്‍ പോസ്റ്റിന് മുന്നില്‍ നിന്നു ലഭിച്ച പന്ത് ഒന്ന് ചെറുതായി ടാപ്പ് ചെയ്യേണ്ടിയേ വന്നുള്ളൂ സൂപ്പര്‍ സ്‌്രൈടക്കര്‍ക്ക്. ഏതാണ്ട് ഒപ്പത്തിനൊപ്പം തന്നെയായിരുന്നു മത്സരം. ലഭിച്ച അവസരങ്ങള്‍ ഫിനിഷിങ്ങിലാണ് സൗദി ഏറെയും തുലച്ചുകളഞ്ഞത്. മുന്നേറ്റനിരയുടെ ഒത്തിണക്കമില്ലായ്മയും അവര്‍ക്ക് വിനയായി.

മത്സരത്തില്‍ 53 ശതമാനം ബോള്‍ പൊസിഷനും സൗദിക്കായിരുന്നു. കൃത്യതയാര്‍ന്ന പാസുകളിലും സൗദി മുന്നിട്ടുനിന്നു. എന്നാല്‍ ലഭിച്ച അവസരങ്ങള്‍ ഗോളാക്കാന്‍ സാധിക്കാതിരുന്നതോടെ മികച്ച കളി പുറത്തെടുത്തിട്ടും ആദ്യ റൗണ്ടില്‍ തന്നെ സൗദിക്ക് പുറത്തേക്കുള്ള വഴി തുറന്നു.

ക്രിസ്റ്റിയാനോ റൊണാള്‍ഡോ എന്ന മാന്ത്രിക താരത്തിന്റെ ചിറകിലേറി പോര്‍ചുഗല്‍ ലോകകപ്പിന്റെ നോക്കൗട്ടിലേക്ക്. മൊറോക്കോയ്‌ക്കെതിരായ ബി ഗ്രൂപ്പിലെ രണ്ടാം റൗണ്ട് മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണു പോര്‍ചുഗലിന്റെ ജയം.

രണ്ടു കളികളും തോറ്റ മൊറോക്കോ നോക്കൗട്ട് കാണാതെ പുറത്തായി. രണ്ട് കളികളില്‍ നിന്നു നാലു പോയിന്റാണു പോര്‍ചുഗല്‍ നേടിയത്. സ്‌പെയിനും പോര്‍ചുഗലും തമ്മില്‍ നടന്ന ആദ്യ മത്സരം 3-3 നു സമനിലയായിരുന്നു.

ലുസ്‌നിക്കി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്റെ നാലാം മിനിട്ടിലാണു ക്രിസ്റ്റിയാനോ ഗോളടിച്ചത്. ജോയ മൗടീഞ്ഞോയുടെ ഗോള്‍മുഖത്തേക്കു താഴ്ന്നു വന്ന പന്ത് കിടിലന്‍ ഹെഡറിലൂടെ വലയിലാക്കുകയായിരുന്നു. ഗോള്‍ കീപ്പര്‍ മുനീറിനു പന്തില്‍ തൊടാന്‍ പോലുമായില്ല. റഷ്യയുടെ ഒലേഗ് സാലെങ്കോയ്ക്കു ശേഷം തുടര്‍ച്ചയായി അഞ്ച് ലോകകപ്പില്‍ ഗോളടിക്കുന്ന താരമാകാനും ക്രിസ്റ്റിയാനോയ്ക്കായി. നോക്കൗട്ട് ഉറപ്പാക്കിയെങ്കിലും മധ്യനിരക്കാര്‍ ക്രിസ്റ്റിയാനോയ്ക്കു പന്തെത്തിക്കുന്നതില്‍ പരാജയപ്പെടുന്നതു സാന്റോസിനു ചിന്താ വിഷയമാണ്.

2002-നു ശേഷം ഇതുവരെ യൂറോപ്പിനു പുറത്തുള്ള ഒരു രാജ്യത്തോടും തോറ്റിട്ടില്ലെന്ന റെക്കോഡ് നിലനിര്‍ത്താന്‍ പോര്‍ചുഗലിനായി. 2002 ലോകകപ്പില്‍ അവര്‍ ദക്ഷിണ കൊറിയയോട് 2-1 നു തോറ്റിരുന്നു. കഴിഞ്ഞ ഒമ്പത് ലോകകപ്പ് മത്സരങ്ങളില്‍ ഏഴിലും തോല്‍ക്കാനായിരുന്നു മൊറോക്കോയുടെ വിധി. ഇതില്‍ അഞ്ചു മത്സരങ്ങളിലും അവര്‍ക്ക് ഗോളടിക്കാനായില്ല. 2010-നു ശേഷം ആദ്യമായാണു പോര്‍ചുഗല്‍ ഗോള്‍ വഴങ്ങാതെ ഒരു മത്സരം പൂര്‍ത്തിയാക്കിയത്.

ലോകകപ്പില്‍ ആതിഥേയരായ റഷ്യയുടെ കുതിപ്പ് തുടരുന്നു. കഴിഞ്ഞദിവസം നടന്ന കളിയില്‍ ഒന്നിനെതിരേ മൂന്നുഗോളുകള്‍ക്ക് ഈജിപ്തിനെ തോല്‍പ്പിച്ച റഷ്യ തുടര്‍ച്ചയായ രണ്ടം ജയം ആഘോഷിച്ചു. രണ്ടുകളികളില്‍നിന്ന് ആറുപോയിന്റ് കരസ്ഥമാക്കിയ റഷ്യ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചു.

സൂപ്പര്‍താരം മുഹമ്മദ് സല പുരക്കുമാറി ടീമിലെത്തിയതിന്റെ ആവേശത്തില്‍ കളിച്ച ഈജിപ്ത് ആദ്യപകുതിയില്‍ റഷ്യയെ ഗോളടിക്കാന്‍ വിടാതെ കെട്ടിയിട്ടു.

എന്നാല്‍ 47-ാം മിനിറ്റില്‍ അഹമ്മദ് ഹാത്തി സ്വന്തംവലയില്‍ പന്തെത്തിച്ചതോടെ ഈജിപ്തിന്റെ പിടി അയഞ്ഞു. റഷ്യന്‍ മുന്നേറ്റം തടയാനുള്ള ശ്രമത്തിനിടെ ഹാത്തി സ്വന്തം വലയിലേക്കു പന്തടിച്ചു കയറ്റുകയായിരുന്നു. ആക്രമണം തുടര്‍ന്ന റഷ്യ 59-ാം മിനിറ്റില്‍ വീണ്ടും ലക്ഷ്യം കണ്ടു. ഫെര്‍ണാണ്ടസ് മൈതാനമധ്യത്തില്‍നിന്ന് നീട്ടിക്കൊടുത്ത പന്ത് പിഴവൊന്നുമില്ലാതെ ചെറിഷേവ് ഗോളിലേക്കു തിരിച്ചുവിടുകയായിരുന്നു. ടൂര്‍ണമെന്റിലെ ചെറിഷേവിന്റെ മൂന്നാമത്തെ ഗോള്‍.

മൂന്നുമിനിറ്റിനുശേഷം വീണ്ടും റഷ്യ ഗോള്‍ നേടി. കുഡപോവിന്റെ പാസില്‍നിന്ന് സ്യുബയാണു ലക്ഷ്യം കണ്ടത്.
സ്യൂബയുടെ ടുര്‍ണമെന്റിലെ രണ്ടാമത്തെ ഗോളായിരുന്നു ഇത്. മൂന്നുഗോള്‍ വീണതോടെ കൂടുതല്‍ ആക്രമണങ്ങള്‍ സംഘടിപ്പിച്ച ഈജിപ്ത് 73-ാം മിനിറ്റില്‍ ലക്ഷ്യം കണ്ടു. ബോക്‌സില്‍ വീഴ്ത്തിയതിനു ലഭിച്ച പെനാല്‍റ്റി ഗോളാക്കി മുഹമ്മദ് സല ഈ ജിപ്തിന്റെയും തന്റെയും ടുര്‍ണമെന്റിലെ ആദ്യഗോള്‍ കണ്ടെത്തി.  

 

  

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (23 minutes ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (1 hour ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (2 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (3 hours ago)

പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !  (3 hours ago)

സിഎംആർഎൽ-എക്‌സാലോജിക് ഇടപാട് കേസ്... പിണറായി വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്, അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം  (5 hours ago)

പണത്തിന്റെ അഹങ്കാരം തകർക്കും! കോടികളുടെ കള്ളക്കളി പൊളിക്കാൻ ആ കുടുംബങ്ങൾ ഒന്നിച്ചിറങ്ങി; ചെകുത്താന് ജാമ്യം കൊടുക്കരുതെന്ന് ആവശ്യം...  (6 hours ago)

സംസ്ഥാനത്ത് സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്... നവംബർ മൂന്ന് മുതൽ അനിശ്ചിതകാല പണിമുടക്ക് സമരം ആരംഭിക്കുമെന്ന് ഉടമകളുടെ സംയുക്ത സംഘടന  (6 hours ago)

കുരുമുളക് വിപണിയിൽ വില കുത്തനെ ഉയർന്നു....  (6 hours ago)

ബിഎസ്ഇ സെൻസെക്സ് 342.17 പോയിന്റ് അഥവാ 0.46 ശതമാനം നേട്ടത്തിൽ  (6 hours ago)

സങ്കടക്കാഴ്ചയായി.. കോവളത്ത് കുഴഞ്ഞു വീണ യുവാവും സഹായിക്കാൻ എത്തിയ അയൽവാസിയും മരിച്ചു  (7 hours ago)

ശബരിമല മണ്ഡലപൂജ–മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ച് കെഎസ്ആർടിസി...  (7 hours ago)

കരിമണൽ കർത്തയുടെ 1.72 കോടി മറച്ചുവച്ച് വ്യാജ സത്യവാങ് മൂലം റിയാസും വീണയും ഹാജരാകാൻ സമയം തേടി അഭിഭാഷകർ മുഖേന സമയം തേടി, സർക്കാർ അഭിഭാഷകന് രേഖകളുടെ പകർപ്പ് നൽകാൻ കോടതി ഉത്തരവ്, ജനുവരി 29 ന് വീണ്ടും കേസ  (7 hours ago)

  യുവേഫ ചാമ്പ്യൻസ് ലീഗ്.. ഗോൾവേട്ടക്കാരുടെ പട്ടികയിൽ റയൽ മഡ്രിഡ് ഇതിഹാസം റൗൾ ഗോൺസാലസിനെ മറികടന്ന് ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ  (7 hours ago)

കണ്ണീർക്കാഴ്ചയായി... ബൈക്കിന് പിന്നിൽ ലോറിയിടിച്ചുണ്ടായ അപകടത്തിൽ ഫുട്ബാൾ താരമായ കൊടുവള്ളി സ്വദേശിക്ക് ദാരുണാന്ത്യം  (7 hours ago)

Malayali Vartha Recommends