ചാമ്പ്യന്‍സ് ട്രോഫി ഹോക്കി ടൂര്‍ണമെന്റില്‍ ഇന്ത്യ ഫൈനലില്‍; എതിരാളി ഓസ്ട്രേലിയ

പ്രാഥമികഘട്ടത്തിലെ അവസാന മത്സരത്തില്‍ ഹോളണ്ടിനെ (11) സമനിലയില്‍ തളച്ചാണ് ഇന്ത്യ ഫെനലിന് യോഗ്യത നേടിയത്. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ഓസ്‌ട്രേലിയയാണ് ഇന്ത്യയുടെ എതിരാളി. രണ്ടുവര്‍ഷം മുമ്പ് ലണ്ടനില്‍ നടന്ന ഫൈനലിലും ഇരുടീമുകളും തമ്മിലായിരുന്നു പോരാട്ടം. അന്ന് പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ ഇന്ത്യ തോല്‍ക്കുകയായിരുന്നു. പാകിസ്താനെയും അര്‍ജന്റീനയെയും തോല്‍പ്പിച്ച ഇന്ത്യ ബെല്‍ജിയത്തിനെയും ഹോളണ്ടിനെയും സമനിലയില്‍ പിടിച്ചു. 40 വര്‍ഷത്തെ പഴക്കമുള്ള ടൂര്‍മെന്റില്‍ രണ്ടാം തവണ മാത്രമാണ് ഇന്ത്യ ഫൈനലിലെത്തുന്നത്.
ഇന്ത്യയെ തോല്‍പ്പിച്ചിരുന്നുവെങ്കില്‍ ആതിഥേയരായ ഹോളണ്ടിന് ഫൈനലിലെത്താമായിരുന്നു. അഞ്ചു മത്സരങ്ങളില്‍ എട്ട് പോയന്റാണ് ഇന്ത്യയുടെ സമ്പാദ്യം. ഒന്നാമതെത്തിയ ഓസ്‌ട്രേലിയയ്ക്ക് പത്ത് പോയന്റുണ്ട്. രണ്ട് മത്സരങ്ങളില്‍ ജയിച്ച ഇന്ത്യ രണ്ട് തവണ സമനിലയില്‍ കുരുങ്ങി. ഓസ്‌ട്രേലിയയോട് മാത്രം തോറ്റു.
47ാം മിനിറ്റില്‍ മന്ദീപ് സിങ്ങിന്റെ വകയായിരുന്നു ഇന്ത്യയുടെ ഗോള്‍. 55ാം മിനിറ്റില്‍ തിയറി ബ്രിങ്ക്മാന് ഹോളണ്ടിനെ ഒപ്പമെത്തിച്ചു. പ്രതിരോധത്തിലെ മികവാണ് നിര്‍ണായക മത്സരത്തില്‍ ഇന്ത്യക്ക് സമനില സമ്മാനിച്ചത്. മലയാളി താരം പി.ആര്‍. ശ്രീജേഷിന്റെ പോസ്റ്റിന് മുന്നിലെ പ്രകടനവും ഇന്ത്യക്ക് തുണയായി.
https://www.facebook.com/Malayalivartha