ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ബാഡ്മിന്റണ്‍ ടീമില്‍നിന്ന് ഒഴിവാക്കിയതിനെതിരെ മലയാളി താരങ്ങളായ അപര്‍ണ ബാലനും കെ.പി. ശ്രുതിയും ഹൈക്കോടതിയില്‍

ഇത് കടുത്ത അനീതി തന്നെ. ഇന്ത്യന്‍ ബാഡ്മിന്റന്‍ ടീം പരിശീലകനും സെലക്ഷന്‍ കമ്മിറ്റി അംഗവുമായ പി.ഗോപിചന്ദിന്റെ മകള്‍ ഗായത്രിയെ ടീമില്‍ ഉള്‍പ്പെടുത്തുന്നതിന് വേണ്ടി തങ്ങളെ ഒഴിവാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഇരുവരും ഹര്‍ജി സമര്‍പ്പിച്ചത്. ഇതു ഫയലില്‍ സ്വീകരിച്ച കോടതി ബാഡ്മിന്റന്‍ അസോസിയേഷനും ഗോപിചന്ദും ഉള്‍പ്പെടെയുള്ള എതിര്‍കക്ഷികള്‍ക്ക് നോട്ടിസ് അയച്ചു. കേസ് തിങ്കളാഴ്ച കോടതി വീണ്ടും പരിഗണിക്കും
ടീമില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ കായിക മന്ത്രി രാജ്യവര്‍ധന്‍ സിംഗ് റാത്തോഡിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ദേശീയ ബാഡ്മിന്റണ്‍ അസോസിയേഷനും ഇരുവരും ട്വിറ്ററിലൂടെ നേരത്തെ പരാതി നല്‍കിയിരുന്നു.
ഇതിനു പിന്നാലെയാണു ചട്ടങ്ങള്‍ മറികടന്ന് ചിലരെ തള്ളിക്കയറ്റിയതെന്ന് പരാതിയുമായി ഇരുവരും രംഗത്തെത്തിയത്. ഇതു മൂന്നാം തവണയാണ് പ്രധാനപ്പെട്ട രാജ്യാന്തര ടൂര്‍ണമെന്റില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നതില്‍ നിന്ന് അപര്‍ണ തഴയപ്പെടുന്നത്. ഏഷ്യന്‍ ഗെയിംസ് ടീമിനെ തിരഞ്ഞെടുക്കുന്നതിനുള്ള യോഗ്യത ചാമ്പ്യന്‍ഷിപ്പുകള്‍ ബംഗളൂരുവിലും ഹൈദരാബാദിലുമാണ് നടന്നത്. ബംഗളൂരുവില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ അപര്‍ണശ്രുതി സഖ്യം പരാജയപ്പെട്ടെങ്കിലും ഹൈദരാബാദില്‍ ചാമ്പ്യന്മാരായിരുന്നു. ജൂനിയര്‍ തലത്തില്‍ സിംഗിള്‍സ് കളിക്കുന്ന താരമാണ് ഗായത്രി. ഗോപിചന്ദിന്റെ മകള്‍ ഉള്‍പ്പെടുന്ന സിംഗിള്‍സ് കളിക്കാരുടെ സംഘത്തെ കുത്തിനിറച്ചതോടെ ഡബിള്‍സ് താരങ്ങള്‍ക്കു പരുക്കു വന്നാല്‍ പകരം കളിക്കാന്‍ ആളില്ലാത്ത അവസ്ഥയാണ്.
https://www.facebook.com/Malayalivartha