ലോക ചാമ്ബ്യന്‍ഷിപ്പില്‍ തിളങ്ങി ദീപ കര്‍മാക്കര്‍ ;സ്വര്‍ണ മെഡലിലൂടെ സഫലമായത് ഇന്തയുടെ സ്വപ്നം

തുര്‍ക്കിയില്‍ നടന്ന എഫ്.ഐ.ജി ആര്‍ടിസ്‌റ്റിക് ജിംനാസ്‌റ്റിക്‌സ് ലോക ചാമ്ബ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ദീപ കര്‍മാക്കര്‍ സ്വര്‍ണ മെഡല്‍ സ്വന്തമാക്കി. പരിക്കേറ്റ് വിശ്രമത്തിലായിരുന്ന താരം വാള്‍ട് ഇനത്തില്‍ 14.150 പോയിന്റ് സ്വന്തമാക്കിയാണ് സ്വര്‍ണ മെഡല്‍ കരസ്ഥമാക്കിയത്. ലോക ചാമ്ബ്യന്‍ഷിപ്പില്‍ താരത്തിന്റെ ആദ്യ മെഡല്‍ നേട്ടമാണിത്.
അതേസമയം, മെഡല്‍ നേട്ടത്തില്‍ ദീപയെ അഭിനന്ദിച്ച് നിരവധി പേര്‍ രംഗത്തെത്തി. ദീപയുടെ മെഡല്‍ നേട്ടം രാജ്യത്തിന്റെ യശസ് ഉയര്‍ത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിലൂടെ അറിയിച്ചു. ദീപ കര്‍മാക്കറിന്റെ അര്‍പ്പണബോധത്തിന്റെയും പരിശ്രമത്തിന്റെയും ഉത്തമ ഉദാഹരണമാണ് ഈ വിജയമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റിയോ ഒളിമ്ബിക്‌സിനിടെ എ.സി.എല്‍ (ആന്റീരിയര്‍ ക്രൂഷ്യേറ്റ് ലിഗ്‌മെന്റ്) രോഗം പിടിപെട്ട ദീപയെ ശസ്ത്രക്രിയയ്‌ക്ക് വിധേയയാക്കിയിരുന്നു. അടുത്തിടെ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ താരം തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും സ്വര്‍ണ മെഡല്‍ നേട്ടം കൊയ്യാനായിരുന്നില്ല.
https://www.facebook.com/Malayalivartha